കുങ്കുമം – രേണുക ലാൽ എഴുതിയ കവിത
അന്ന് കണ്ടൊരാ സന്ധ്യയിൽ പൂത്തുലഞ്ഞ നിൻ മോഹമോ മൂകമാം മരുഭൂവിലെ പാരിജാതമോ ഞാൻ സഖേ! കൂടണയാത്ത മോഹവും കൂടെ വന്നൊരെൻ സ്വപ്നവും ഒന്ന് ചേരാൻ കൊതിക്കുകിൽ ലോകവും നമുക്കന്യമോ നിന്റെ മോഹമാം ശീലുകൾ ചൊന്നു നീയെന്റെ കാതിലായ് ചൊന്നനേരമന്നങ്ങനെ പേടമാൻ പോലെ നിന്നു പോയ് ആരും കാണാതെൻ മേനിതൻ മൂകമാം

അന്ന് കണ്ടൊരാ സന്ധ്യയിൽ
പൂത്തുലഞ്ഞ നിൻ മോഹമോ
മൂകമാം മരുഭൂവിലെ
പാരിജാതമോ ഞാൻ സഖേ!
കൂടണയാത്ത മോഹവും
കൂടെ വന്നൊരെൻ സ്വപ്നവും
ഒന്ന് ചേരാൻ കൊതിക്കുകിൽ
ലോകവും നമുക്കന്യമോ
നിന്റെ മോഹമാം ശീലുകൾ
ചൊന്നു നീയെന്റെ കാതിലായ്
ചൊന്നനേരമന്നങ്ങനെ
പേടമാൻ പോലെ നിന്നു പോയ്
ആരും കാണാതെൻ മേനിതൻ
മൂകമാം തന്ത്രിമീട്ടുവാൻ
മോഹമുണ്ടെന്നുകാതിൽ നീ
അന്നു ചൊല്ലിയതോർത്തു ഞാൻ..
മെല്ലെ ചേർത്തെന്നെ മാറിലായ്
വീണയായ് മെല്ലെ മീട്ടി നീ
എന്റെ നെഞ്ചിൻ തുടിപ്പുകൾ
നീയൊരാളിന്നറിഞ്ഞു പോയ്..
എന്റെ മോഹമാം ചില്ലയിൽ
കൂട് കൂട്ടുവാനായൊരു
മോഹമാം പക്ഷിയായി നീ
പാറി വന്നതോ എൻ സഖേ!
മോഹന രാഗ സ്വപ്നമേ
ജീവ സംഗീത താളമേ
പാതിപെയ്തു നീ നിർത്തിയ
മാരി പെയ്യുവതെന്നിനി.