അയാൾ മരിച്ചിട്ടും ഭാവവ്യത്യാസമില്ലാതെ അവൾ, 'കാണാതായ മരുന്ന് അവളുടെ കൈയിലെങ്ങനെയെത്തി...'
അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. നാരായണമൂർത്തിയുടെ ഫാമിലി വന്നിട്ടുണ്ട് എന്ന് കേട്ട ഉടനെ അവൾ കണ്ണാടി എടുത്ത് മുഖത്ത് വച്ചു. നടന്നു പോകുന്ന വഴിയിൽ പോക്കറ്റിൽ നിന്നും ഒരു ചെറിയ ആമ്പ്യുൾ നിലത്തിട്ടു ചവിട്ടി ഞെരിച്ചു. എന്നിട്ടു ടിഷ്യൂവിൽ പൊതിഞ്ഞു അത് ഷാർപ്‌സ് ബിനിൽ ഇട്ടു.
അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. നാരായണമൂർത്തിയുടെ ഫാമിലി വന്നിട്ടുണ്ട് എന്ന് കേട്ട ഉടനെ അവൾ കണ്ണാടി എടുത്ത് മുഖത്ത് വച്ചു. നടന്നു പോകുന്ന വഴിയിൽ പോക്കറ്റിൽ നിന്നും ഒരു ചെറിയ ആമ്പ്യുൾ നിലത്തിട്ടു ചവിട്ടി ഞെരിച്ചു. എന്നിട്ടു ടിഷ്യൂവിൽ പൊതിഞ്ഞു അത് ഷാർപ്‌സ് ബിനിൽ ഇട്ടു.
അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. നാരായണമൂർത്തിയുടെ ഫാമിലി വന്നിട്ടുണ്ട് എന്ന് കേട്ട ഉടനെ അവൾ കണ്ണാടി എടുത്ത് മുഖത്ത് വച്ചു. നടന്നു പോകുന്ന വഴിയിൽ പോക്കറ്റിൽ നിന്നും ഒരു ചെറിയ ആമ്പ്യുൾ നിലത്തിട്ടു ചവിട്ടി ഞെരിച്ചു. എന്നിട്ടു ടിഷ്യൂവിൽ പൊതിഞ്ഞു അത് ഷാർപ്‌സ് ബിനിൽ ഇട്ടു.
നീനുവിന്റെയും പോളിന്റെയും നെറ്റിയിൽ വിയർപ്പിന്റെ കണികകൾ ജന്മം കൊണ്ടു, എസിയുടെ തണുത്ത കാറ്റ് മുറിയിൽ നിന്നവരുടെ ശരീരത്തിലേക്ക് കുതിച്ചു ചാടിക്കൊണ്ടിരുന്നു, എങ്കിലും ആർക്കും തണുക്കുന്നുണ്ടായിരുന്നില്ല. നീനു ചുരുളൻ മുടി ഉള്ള, കുഞ്ഞി കണ്ണുകൾ ഉള്ള, ചിരിക്കുമ്പോൾ മുഖത്ത് നുണക്കുഴി വിടരുന്ന ഒരു കൊച്ചു സുന്ദരി. കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി എന്ന സ്ഥലത്ത് നിന്നും നഴ്സിങ്ങിനു ചേർന്നു പഠിച്ചു, കോഴ്സ് കഴിഞ്ഞപ്പോൾ അമേരിക്ക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഐ ഈ എൽ റ്റി എസ് എന്ന കടമ്പ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു അച്ചായത്തി. പഠിപ്പ് കഴിഞ്ഞു കുറെ കാലം വെറുതെ നടന്ന്, ഒടുവിൽ ജോലിക്ക് കയറിയ ഒരു മഹാൻ ആണ് പോൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു മടിയൻ. അലസമായ യൂണിഫോം, പാറി കിടക്കുന്ന തലമുടി, താൽപര്യം ഇല്ലായ്മ തിളയ്ക്കുന്ന കണ്ണുകൾ.
കർണാടകത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ കാർഡിയാക്ക് യൂണിറ്റിൽ ആണ് ഇരുവരും ഇപ്പോൾ ജോലി ചെയ്യുന്നത്. കൈയ്യിൽ പിടിച്ചിരുന്ന കേസ് ഷീറ്റിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു നീനു. സ്വതവേ അൽപം നീളം കുറവുള്ള നീനു എത്തി വലിഞ്ഞാണ് സ്ക്രീനിൽ നോക്കിയിരുന്നത്. പുറത്തിട്ട് നടക്കാറുള്ള ഹീൽ ചെരിപ്പ് ഐസിയുവിൽ അവൾക്കൊരു സഹായമായില്ല. പൊക്കം കൂട്ടാനുള്ള കഴിവ് പാരഗന്റെ വള്ളി ചെരുപ്പിന്നില്ലലോ അത് കൊണ്ട് അതും വർക്ക് ആയില്ല. ഷിഫ്റ്റ് ചെയ്ഞ്ച് ഓവർ ആണ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു. മോണിംഗ് സ്റ്റാഫ് വരുന്ന സമയമായി. കുർബാനയ്ക്കിടയിലെ അച്ഛന്റെ പ്രസംഗം പോലെ പ്രാധാന്യമുള്ള ഹാൻഡ് ഓവർ എന്ന ചടങ്ങ് നടക്കുന്നത് ഈ സമയത്താണ്. നീനുവും പോളും അടങ്ങുന്ന നാൽവർ സംഘമാണ് നൈറ്റ് ജോലി ചെയ്തിരുന്നത്. രോഗികളുടെ എണ്ണം നോക്കി സ്റ്റാഫിനെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് മാനേജ്മെന്റിന്റെ ഒരു പതിവായിരുന്നു.
അന്ന് ഐസിയു ഫുൾ ആയിരുന്നു. മേരിക്കുട്ടി സിസ്റ്റർ നീനുവിനും പോളിനും അരികിലെത്തി എന്നിട്ട് ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മിക്കൊണ്ട് അവരോട് ചോദിച്ചു "എന്തേലും സ്പെഷ്യലായി പറയാനുണ്ടോ പിള്ളേരെ?" ഏതെങ്കിലും രോഗി അത്യാസന നിലയിലാണ്, അടുത്ത 24 മണിക്കൂറിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ട്, വയലന്റ് ആയ രോഗികൾ ഉണ്ട് അതുപോലെതന്നെ മറ്റേതെങ്കിലും കുഴപ്പങ്ങളാണ് ഈ സ്പെഷ്യൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരസ്പരം നോക്കിയിട്ട് ഇരുവരും ഇല്ല എന്ന് തലയാട്ടി. നീനു മേരിക്കുട്ടിസിസ്റ്ററിന്റെ മുഖത്തേക്ക് നോക്കിയതേയില്ല കാർഡിയാക് മോണിറ്റരിൽ തന്നെയായിരുന്നു അവളുടെ കണ്ണുകൾ. അവരുടെ അടുത്ത് നിന്നും പിറുപിറുത്തു കൊണ്ടാണ് മേരിക്കുട്ടി പോയത്. ഹെഡ് സിസ്റ്റർ മേഴ്സി ലീവ് കഴിഞ്ഞ് വരുന്ന ദിവസമാണ്. "ഇന്ന് തള്ളക്ക് വട്ടായിരിക്കും"; മേരിക്കുട്ടി മനസ്സിൽ പിന്നെയും പിറുപിറുത്തു. കുറച്ചു നടന്ന ശേഷം അവർ തിരിഞ്ഞുനോക്കി, എന്നിട്ട് നീനുവിനോടും പോളിനോടും ആയി ഉറക്കെ വിളിച്ചു പറഞ്ഞു, "അതെ ഒരു 20 മിനിറ്റ് അതുവരെ ഒന്നും കുളമാക്കരുത്, ഇപ്പോൾ ബിപിയും ഷുഗറും ഒന്നും നോക്കണ്ട."
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷിഫ്റ്റ് ഹാൻഡ് ഓവർ ടൈമിലാണ് ആളുകൾക്ക് അരിതിമിയ എന്ന ഹൃദയം താളമില്ലാതെ ഇടിച്ചു പണി തരുന്ന അവസ്ഥ, മയോകാർഡിയൽ ഇൻഫാർക്ഷൻ എന്ന ഓമനപേരുള്ള നമ്മുടെ സ്വന്തം ഹാർട്ട് അറ്റാക്ക് മുതലായ മാരക പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത്. രോഗിയോടുള്ള സ്നേഹത്തിനേക്കാൾ അങ്ങനെ സംഭവിക്കുമ്പോൾ, ജോലിയും കഴിഞ്ഞ് വീട്ടിൽ പോകേണ്ട സ്റ്റാഫ്, ഒരു ഒന്ന് രണ്ട് മണിക്കൂർ ഇവിടെ കുടുങ്ങിക്കിടക്കും. അതും മിക്കപ്പോഴും ശമ്പളം ഒന്നും ഇല്ലാതെ. ഈ പറയുന്ന നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞവർക്ക് ആർക്കും സമയത്തിന് വീട്ടിൽ പോകാൻ പറ്റാറില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് പതിവാണ്. മേരിക്കുട്ടി സിസ്റ്റർ കൈയ്യിൽ ചുരുട്ടിപ്പിടിച്ച് ഒരു കടലാസ് കഷ്ണവുമായി ഡിസ്കഷൻ റൂമിലേക്ക് കയറി ആ കടലാസിലാണ് ആ വാർഡിലെ രോഗികളുടെ സകല വിവരങ്ങളും എഴുതിയിരുന്നത്. ചില പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ ആകാം ചുവന്ന മഷികൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അകത്ത് ഒരു വളഞ്ഞ സോഫയിൽ പേപ്പറും പേനയുമായി എല്ലാവരും മേരിക്കുട്ടി സിസ്റ്ററിനെ കാത്തിരിക്കുകയായിരുന്നു.
മേരിക്കുട്ടി അകത്തേക്ക് ചെന്ന് ചുറ്റും നോക്കി. ഇല്ല തള്ള എത്തിയിട്ടില്ല. ചുമരിനെ വാരിപ്പുണർന്നു കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം ഏഴര. "വരുമ്പോൾ വരട്ടെ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മേരിക്കുട്ടി ഹാൻഡ് ഓവർ തുടങ്ങി. "റൂം നമ്പർ 201 നാരായണമൂർത്തി പോസ്റ്റ് സിഐഎബിജി ഡിസ്ചാർജ്. റൂം നമ്പർ 202 കൃപ മേരി ഫോർ ആൻജിയോ പ്രെപറേഷൻ". പെട്ടെന്ന് ഡിസ്കഷൻ റൂമിന്റെ വാതിൽ തള്ളി തുറന്നു കൊണ്ട് കൊടുങ്കാറ്റ് പോലെ ആരോ കേറി വന്നു. അവരെ കണ്ട മാത്രയിൽ എല്ലാവരും സോഫയിൽ നിന്നും ചാടി എഴുന്നേറ്റു മേരിക്കുട്ടി നിശബ്ദയായി. കൊളോണിയൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടുക്കും ചിട്ടയും ഓർമ്മിപ്പിക്കുമാറായിരുന്നു എല്ലാവരുടെയും പെരുമാറ്റം. വെള്ള സാരിക്ക് മുകളിൽ നീല കോട്ടണിഞ്ഞ, മുടി സ്ട്രൈറ്റ് ചെയ്ത് അത്യാവശ്യ നിലവാരമുള്ള മേക്കപ്പണിഞ്ഞ് ചുവപ്പൻ ചുണ്ടുകളുമായി ആത്മവിശ്വാസം തുളുമ്പുന്ന ഒരു രൂപം. കാർഡിയാക് യൂണിറ്റിന്റെ തലൈവർ- മേഴ്സി കുര്യാക്കോസ്. 60കളോട് അടുപ്പിക്കുന്ന പ്രായമുണ്ടെങ്കിലും വ്യായാമം ചെയ്തു ഒതുക്കി നിർത്തിയേക്കുന്ന ശരീരം സ്ഥിരം മുഖത്തെ പേശികൾ ഫേഷ്യൽ ഏറ്റുവാങ്ങുന്നു എന്ന് തെളിയിക്കുമാറും മിനുമിനുത്ത മുഖം ഒരു ചുളിവോ തൂങ്ങലോ ഇല്ല.
"മേരിക്കുട്ടി യു കണ്ടിന്യൂ"; ദൃഢമായ സ്വരത്തിൽ മേഴ്സി പറഞ്ഞു. അന്നത്തെ ഹാൻഡ് ഓവർ നടക്കുന്നതിന്റെ ഇടയിൽ മേഴ്സി അക്ഷമയായി കാണപ്പെട്ടു. പതിവുപോലെ ക്രോസ് ഇൻവെസ്റ്റിഗേഷൻ ചോദ്യങ്ങൾ ഇല്ല. തന്റെ മേശപ്പുറത്തുള്ള ഡയറിയിലെ പേജുകൾ തിരിച്ചു നോക്കിക്കൊണ്ടേയിരുന്നു. ഹാൻഡ് ഓവർ തീർന്ന ശേഷം വാർഡിലെ പേഷ്യൻസിനെ നാലു പേരെ വെച്ച് ഓരോരുത്തർക്കും പകർത്തു കൊടുത്തിട്ട് മേഴ്സി പറഞ്ഞു "ടുഡേ ഐ ഹാവ് എ മീറ്റിംഗ് സൊ ലതാ വിൽ ടേക്ക് കെയർ". തലയിൽ തേങ്ങാ വീണ ഭാവം കഴിവതും പുറത്ത് പ്രകടമാകാതിരിക്കാൻ ലത ശ്രമിച്ചു. 40 ലേക്ക് കാലെടുത്തുവെക്കുന്ന ഒരു പാലക്കാട്ടുകാരി. മനസ്സില് ടെൻഷൻ കൊണ്ടാണോ എന്നറിയില്ല തലയാട്ടുമ്പോൾ കാതിൽ ജിമിക്കി നന്നായി കുലുങ്ങുന്നുണ്ടായിരുന്നു. എണ്ണ തേച്ച് പകുത്തുവച്ച് തലമുടിയുടെ ഇടയിലൂടെ ഒരൽപം വിയർപ്പ് ഒഴുകുന്നുണ്ടോ എന്ന് സംശയം. നെറ്റിയിൽ തൊട്ടിരിക്കുന്ന സിന്ദൂരം പടർന്നുവോ എന്ന് ഡിസ്കഷൻ മുറിയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട്; "ദൈവമേ ഇന്നത്തെ പുലിവാൽ മുഴുവൻ പിടിക്കേണ്ടി വരുമല്ലോ" എന്ന് ലത ആത്മഗതം ചെയ്തു.
പെട്ടെന്ന് ഒരു സൈറൺ മുഴങ്ങി എല്ലാവരും ഓടാൻ തയാറായി പാതിയുറക്കത്തിൽ നിന്നു ഹാൻഡ്ഓവർ കൊടുക്കുന്ന മേരിക്കുട്ടി സിസ്റ്ററിന്റെ വായിൽ നിന്ന് വന്ന വാക്ക് ഒരു തെറിയാണോ എന്ന് സംശയം തോന്നുമ്മാർ അവരുടെ മുഖഭാവം മിന്നി മറഞ്ഞു. എങ്കിലും കർത്തവ്യ ബോധം മുന്നിട്ടു നിന്നതുകൊണ്ടാകാം എമർജൻസി ട്രോളി എടുത്തുകൊണ്ട് അവർ ഓടി മൈക്കിലൂടെ അനൗൺസ്മെന്റ് കേൾക്കാം റൂം നമ്പർ 201, അഡൾട്ട് കോഡ് ബ്ലു, കാർഡിയാക്ക് യൂണിറ്റ്. ഇന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകാൻ തയ്യാറായിരുന്ന നാരായണമൂർത്തിയുടെ നെഞ്ചിൽ രണ്ട് കൈപ്പത്തിയും അമർത്തി സകലശക്തിയും എടുത്ത് സിപിആർ കൊടുത്തു കൊണ്ടിരിക്കുകയാണ് നീനു. അവളുടെ നെറ്റിയിൽ നിന്നും വിയർപ്പിന്റെ കണികകൾ അയാളുടെ മേലേക്ക് വീണു. നിമിഷ നേരം കൊണ്ട് ചുറ്റും ആളുകൾ കൂടി. മരുന്നുകളുടെ പേരുകൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു. എത്രയൊക്കെ ശ്രമിച്ചിട്ടും അതിഥി ആയി വന്ന ശാസ്ത്രപുരോഗതിയുടെ ഭാഗമായ വൈദ്യ ശാസ്ത്രത്തിനോ നൂതന ചികിത്സാഉപകരണങ്ങൾക്കോ വീട്ടിലെ സ്ഥിരം വാല്യകാരനായ മരണത്തെ തടുക്കാൻ ആയില്ല.
"നാരായണ മൂർത്തി - അടൾട് മെയിൽ കോഡ് ബ്ലൂ ക്യാൻസൽഡ്". ഉച്ഛഭാഷിണിയിലൂടെ ആരോ വിളിച്ചു പറയുന്നത് ഹോസ്പിറ്റലിൽ ഉടനീളം കേട്ടു. മരണം തീർച്ചപ്പെടുത്തിയ ഡോക്ടർ അത് രേഖകളിലേക്ക് ആക്കാൻ തിരക്ക് പിടിക്കുകയാണ്. ഒരു പത്തു മിനിറ്റ് കഴിഞ്ഞു ഹാൻഡ്ഓവർ തീർത്തു മേരികുട്ടി പടി ഇറങ്ങാൻ നോക്കുകയാണ്. മേഴ്‌സി മീറ്റിംഗിന്നു പോകാൻ തയാറായി. അന്നത്തെ വാർഡിന്റെ ചുമതല കൈയ്യിൽ ആയതിന്റെ ടെൻഷൻ ലതയുടെ മുഖത്ത് കാണാം. പോൾ പോകാനായി നിൽക്കുമ്പോൾ നീനുവിനെ നോക്കി. അവൾ ഓക്കേ ആണോ? പോളിന്റെ മനസ്സിൽ പിന്നെയും ചിന്തകൾ തളം കെട്ടി. ചെറിയ കാര്യങ്ങൾക്ക് വേവലാതി പിടിക്കുന്ന പെണ്ണാണ്.
നീനു ചെയിഞ്ചിങ് റൂമിൽ നിന്നും ഇറങ്ങി വന്നത് നീല ജീൻസും ചുവന്ന ടോപ്പും ഇട്ടാണ്. അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. നാരായണമൂർത്തിയുടെ ഫാമിലി വന്നിട്ടുണ്ട് എന്ന് കേട്ട ഉടനെ അവൾ കണ്ണാടി എടുത്ത് മുഖത്ത് വച്ചു. നടന്നു പോകുന്ന വഴിയിൽ പോക്കറ്റിൽ നിന്നും ഒരു ചെറിയ ആമ്പ്യുൾ നിലത്തിട്ടു ചവിട്ടി ഞെരിച്ചു. എന്നിട്ടു ടിഷ്യൂവിൽ പൊതിഞ്ഞു അത് ഷാർപ്‌സ് ബിനിൽ ഇട്ടു. ആമ്പ്യുളിന്റെ പേര് വായിച്ചു പോൾ ഞെട്ടി പൊട്ടാഷ്യം ക്ലോറൈഡ്. വേഗത്തിൽ രക്ത ധമനികളിലൂടെ കൊടുത്താൽ നിമിഷ നേരം കൊണ്ട് ഹാർട്ട് അറ്റാക്ക് വരുത്തുന്ന മരുന്ന്. രണ്ടുദിവസം മുമ്പ് വാർഡിലെ സ്റ്റോക്ക് ചെക്ക് നടത്തിയപ്പോൾ, മൂന്നെണ്ണം കാണാതെ പോയി. നിലത്ത് വീണു പൊട്ടി എന്ന കാരണം പറഞ്ഞ നീനു ഒരു ലോഡ് തെറി കേട്ടതാണ്. അതിനുമുകളിൽ എന്താണ് സംഭവിച്ചത് എന്നുള്ള കാരണം കാണിക്കൽ ലെറ്റർ ആയ എക്സ്പ്ലനേഷൻ ലെറ്റർ മേഴ്സി മാഡത്തിന് നൽകിയതും ആണ്. എല്ലാം കൂടി കൂട്ടി ആലോചിക്കുമ്പോൾ പോളിന്റെ മനസ്സിൽ ഒരു മിന്നൽ അടിച്ചു. അന്താളിച്ചു നിൽക്കുന്ന അവന്റെ മുന്നിലൂടെ ഒരു ചെറു ചിരിയോടെ നീനു കടന്നു പോയി. വീട്ടിലേക്ക് പോകുന്ന ബസ്സിൽ കയറിയ നീനു തന്റെ ഫോണിൽ ഒരു സെൽഫി എടുത്തു. എന്നിട്ടു ചിരിച്ച മുഖത്തോടെ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
"One is not defined by what has happened to them". #survivors