ഹൃദയം പിളര്‍ക്കുന്നൊരാര്‍ത്തനാദം നെഞ്ചിലിന്നും മുഴങ്ങുന്നു തപ്തം പ്രാര്‍ഥനാ വേളയിലൊരുനാള്‍ ശാന്തിതീരത്തു മുഴങ്ങിയ ദീനാര്‍ത്തനാദം ഒരു നീറലായ് നിറയുന്നു ഹൃത്തില്‍ ദൈവത്തിന്‍ നേരെപോല്‍ കൈകള്‍കൂപ്പി ഗോഡ്സെ കാട്ടാളവേഷത്തില്‍ വെടിഉതിര്‍ത്തു നെറികെട്ട് വിളറിപൂണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയം പിളര്‍ക്കുന്നൊരാര്‍ത്തനാദം 

നെഞ്ചിലിന്നും മുഴങ്ങുന്നു തപ്തം

ADVERTISEMENT

പ്രാര്‍ഥനാ വേളയിലൊരുനാള്‍

ശാന്തിതീരത്തു മുഴങ്ങിയ ദീനാര്‍ത്തനാദം
 
ഒരു നീറലായ് നിറയുന്നു ഹൃത്തില്‍ 

ദൈവത്തിന്‍ നേരെപോല്‍ 

ADVERTISEMENT

കൈകള്‍കൂപ്പി ഗോഡ്സെ

കാട്ടാളവേഷത്തില്‍ വെടിഉതിര്‍ത്തു 

നെറികെട്ട് വിളറിപൂണ്ടു ഭ്രാന്തചിത്തം
 
നിറയൊഴിച്ചന്നേരമുയര്‍ന്നതല്ലോ

ADVERTISEMENT

മതേതരത്വത്തിന്‍ നെഞ്ചില്‍ തുളച്ചതാം

വെടിയുണ്ടതന്‍ രൗദ്ര ബീഭത്സനാദം

ഹേറാം ഹേ റാം
 
അഖണ്ഡതതന്‍ നെഞ്ചു പിളര്‍ന്ന പോലെ

ഭാരതാംബതന്‍ നെഞ്ചില്‍ തുളച്ചപോലെ

ഒരു സൂര്യാസ്തമനവേളയില്‍ നാടിന്‍

സൂര്യതേജസ് പൊട്ടി പിളര്‍ന്നപോലെ
 
ഓരോ ഭാരതപൗരന്റെയും നെഞ്ചിലിന്നും

ഉയരുന്നുണ്ടീ ദീനാര്‍ത്ത തപ്തനാദം

അതല്ലോ മഹാത്മാവിന്‍ അവസാന നാദം

ഹേറാം ഹേ റാം
 
ഒരു നാടിന്‍ മോചന ഗാഥ ശമിച്ചു

പഞ്ചശീല തത്വങ്ങള്‍ ശയിച്ചു

സഹനവും സമരവും നെഞ്ചോടു 

ചേര്‍ത്തതാം ചൈതന്യ ഭാവം നിലച്ചു
 
നൂറ്റാണ്ടിലൊരിക്കല്‍ മാത്രം 

പിറവികൊള്ളുന്നൊരീ 

മഹാത്മാവല്ലയോ മണ്‍ മറഞ്ഞു

എന്തിനായെന്തിനായ് ഗോഡ്സെ

എന്തിനീ കാപാലിക ക്രൗര്യകൃത്യം
 
എന്തു നിന്‍ പൈശാചിക തത്വശാസ്ത്രം

ഭാരത നാടിന്റെ സ്പന്ദനമല്ലയോ

നിലച്ചതീ മണ്ണില്‍ കൊടിയ പാതകത്താല്‍

മതഭ്രാന്തുപൂണ്ടതാം ക്രൗര്യത്തിനാല്‍

ഉതിര്‍ത്തതാം വെടിയുണ്ട തറച്ച നേരം

ഉയര്‍ന്നല്ലോ അഖണ്ഡത പിളര്‍ന്ന നാദം 

ഹേറാം ഹേ റാം

ഇനി എത്ര നൂറ്റാണ്ടു കഴിഞ്ഞെന്നാലും 

ഭാരതാംബതന്‍ നെഞ്ചിലെ മുറിപ്പാടിനാല്‍
 
ഉയര്‍ന്നുപൊന്തിടും എന്നുമീ നാദം

ഹൃദയം പിളര്‍ക്കുമാ ആര്‍ത്തനാദം

ഹേ റാം ഹേറാം 

English Summary:

Malayalam Poem ' He Ram He Ram ' Written by Nandakumar Choorakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT