എനിക്കുചുറ്റും ചൂടേറ്റ മണ്ണിൻ ഗന്ധമാണ് എന്നിളം ചുണ്ടിൽ അമ്മിഞ്ഞപ്പാലിൻ മധുരമോ ചൂടേകാൻ സ്നേഹത്തിൻ ആവരണമോ കേട്ടുറങ്ങാൻ അമ്മ നെഞ്ചിൻ താളമോ ഇല്ല ഇവിടെയീ മണ്ണിനടിയിൽ ഞാനെൻ സത്ത തേടുകയാണ് ഞാൻ ഗാസയിലെ കുഞ്ഞാണ് കൊഞ്ചിച്ചിരിച്ചും വിതുമ്പിക്കരഞ്ഞും അമ്മയുടെ മാറിടത്തിൻ ചൂടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്കുചുറ്റും

ചൂടേറ്റ മണ്ണിൻ ഗന്ധമാണ്

ADVERTISEMENT

എന്നിളം ചുണ്ടിൽ

അമ്മിഞ്ഞപ്പാലിൻ മധുരമോ

ചൂടേകാൻ സ്നേഹത്തിൻ

ആവരണമോ

ADVERTISEMENT

കേട്ടുറങ്ങാൻ അമ്മ നെഞ്ചിൻ

താളമോ ഇല്ല

ഇവിടെയീ മണ്ണിനടിയിൽ

ഞാനെൻ സത്ത തേടുകയാണ്

ADVERTISEMENT

ഞാൻ ഗാസയിലെ കുഞ്ഞാണ്
 
കൊഞ്ചിച്ചിരിച്ചും

വിതുമ്പിക്കരഞ്ഞും

അമ്മയുടെ മാറിടത്തിൻ

ചൂടിൽ മയങ്ങിയും

കഴിഞ്ഞുപോകേണ്ട ദിനങ്ങൾ

വെടിയൊച്ചയും

രാസവസ്തുക്കളുടെ രൂക്ഷഗന്ധവും

മിസൈലുകൾ പായുന്ന ശീൽക്കാരവും

ബോംബിന്റെ നടുക്കുന്ന വെളിച്ചവും

കവർന്നെടുത്തിരിക്കുന്നു

ഞാൻ ഗാസയിലെ കുഞ്ഞാണ്
 
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ

പിടിവിടാത്ത എൻ പൈതൃകമാണ്

അടഞ്ഞ കണ്ണുകളിൽ മാതാവ് നൽകിയ

ചുംബനത്തിൻ കുളിരാണ്

മൃത്യുവിൻ തണുവാൽ മരവിച്ചോരെൻ

പിഞ്ചുകൈവെള്ളകൾ

തുറന്നുമ്മ വയ്ക്കാൻ ഇനിയാരുമില്ലെന്ന,

മണ്ണിൻ ഭാരത്തിനടിയിൽ

പൂണ്ടുപോയോരെൻ മേനിയിലിനി

അമ്മ സ്നേഹത്തിൻ കമ്പിളിയുടുപ്പു

മൃദുവായ് പൊതിയില്ലെന്ന തിരിച്ചറിവിൽ,

ഇനിയൊരു ജന്മത്തിനായ് കൊതിക്കാതെ

പിറവിയിൽ ലഭിച്ച ശക്തികൾ

എൻ മാതൃഭൂമിക്കായ്‌ സമർപ്പിച്ചു

എന്നാത്മാവ് വിടപറയുകയാണ്

ഞാൻ ഗാസയിലെ കുഞ്ഞാണ്

English Summary:

Malayalam Poem ' Njan Gazayile Kunjanu ' Written by Roopalekha