അമ്മിഞ്ഞ – ജെ. ബി. എടത്തിരുത്തി എഴുതിയ കവിത
ആദ്യമായമ്മതൻ സ്നേഹം കിനിഞ്ഞു അന്നമായെന്നിൽ പാലമൃതേകി അരികിൽ കിടത്തി മാർചൂട് നൽകി അധരത്തിൽ നിന്നും പാട്ടുമൂളി. അകലേക്ക് നീങ്ങാതെ അടിയൊന്നു പതറാതെ അനുദിനമെൻ കുഞ്ഞി കൈപ്പിടിച്ചു അമ്മയെൻ ശ്വാസം ഏറ്റുവാങ്ങി. അതിമധുരമല്ലേയെന്നമ്മയുടെതല്ലേ അതിലൂറും വാത്സല്യമിനിയെന്റെതല്ലേ അണമുറിയാതുള്ള കാരുണ്യമല്ലേ

ആദ്യമായമ്മതൻ സ്നേഹം കിനിഞ്ഞു
അന്നമായെന്നിൽ പാലമൃതേകി
അരികിൽ കിടത്തി മാർചൂട് നൽകി
അധരത്തിൽ നിന്നും പാട്ടുമൂളി.
അകലേക്ക് നീങ്ങാതെ
അടിയൊന്നു പതറാതെ
അനുദിനമെൻ കുഞ്ഞി കൈപ്പിടിച്ചു
അമ്മയെൻ ശ്വാസം ഏറ്റുവാങ്ങി.
അതിമധുരമല്ലേയെന്നമ്മയുടെതല്ലേ
അതിലൂറും വാത്സല്യമിനിയെന്റെതല്ലേ
അണമുറിയാതുള്ള കാരുണ്യമല്ലേ
അലിവിന്റെ നേരുള്ള പുണ്യമല്ലേ.
ഇടതും വലതും ചുരന്നു തന്ന്
ഇടനെഞ്ചിൽ താളം കാത്തിരുന്ന്
ഇന്നലെവന്നുള്ളയെന്നെയമ്മ
ഇനിയെന്നും വളർത്തുമല്ലോ.