കടത്തനാടൻ തത്തമ്മ – സതീഷ് കളത്തിൽ എഴുതിയ കവിത
കടത്തനാടൻ കളരിയിലെയെൻ പ്രിയ കള്ളിത്തത്തമ്മേ;- യെങ്ങുപ്പോയി നിൻ കളമൊഴി;- യെൻ കളഭാഷിണി, നിൻ കിളിമൊഴിയിന്നെങ്ങുപ്പോയി? കളരിമുറ്റത്തെ കുത്തുവിളക്കിലെ കരിയെടുത്തു കണ്ണെഴുതുമെൻ കണ്ണഴകി; നിൻ കൺതടങ്ങളിലെ കണ്മഷിയാരു കവർന്നുപ്പോയി? കദളിവനത്തിൽ കലാധരനെ കാൺകെ, കളരിയിൽനിന്നും ഞാനെത്തും നേരം കന്മഷമകലുന്ന

കടത്തനാടൻ കളരിയിലെയെൻ പ്രിയ
കള്ളിത്തത്തമ്മേ;- യെങ്ങുപ്പോയി നിൻ
കളമൊഴി;- യെൻ കളഭാഷിണി, നിൻ
കിളിമൊഴിയിന്നെങ്ങുപ്പോയി?
കളരിമുറ്റത്തെ കുത്തുവിളക്കിലെ
കരിയെടുത്തു കണ്ണെഴുതുമെൻ
കണ്ണഴകി; നിൻ കൺതടങ്ങളിലെ
കണ്മഷിയാരു കവർന്നുപ്പോയി?
കദളിവനത്തിൽ കലാധരനെ കാൺകെ,
കളരിയിൽനിന്നും ഞാനെത്തും നേരം
കന്മഷമകലുന്ന നാലുകെട്ടെന്തിനിന്നു
കനകചിലങ്കതൻ നാദം മറയ്ക്കുന്നു?
ഓമലാളേ;- യെൻ ചേലൊത്ത ചേകവത്തി,
ഓതിരം പയറ്റുന്നതെന്തിനു നീ;
കടകം കാട്ടുന്നതെന്തിനു നീ;
കടകം കൊതിക്കുന്നുവോയെന്നു ചൊല്ലൂ;
കള്ളക്കോലെന്തിനെന്നെന്നോടു ചൊൽവൂ;
കാഞ്ചനമാല പണിയിച്ചു തന്നിടാം ഞാൻ!