സമ്പന്നർ – അബ്ദുൽ ഹാദി അറയ്ക്കൽ എഴുതിയ കവിത
ആദ്യമായി ആ വീട് കണ്ടപ്പോൾ മനം എന്നോട് മെല്ലെ മൊഴിഞ്ഞു പാവം, എന്തൊരു ദാരിദ്ര്യം. ഷീറ്റ് മേഞ്ഞ മേൽക്കൂര മൺതറ, ഇടുങ്ങിയ അറകൾ അയ്യോ കഷ്ടം എങ്ങനെ വസിക്കും ഇവിടം. അകത്തേക്കിരുന്നു ഗൃഹനാഥന്റെ കരുതലിന്റെ സ്നേഹസ്പർശം അനുഭവിച്ചു. അവിടെയുള്ള കുരുന്നുകളുടെ പുഞ്ചിരി കണ്ടു. സംഭാഷണങ്ങളിലൂടെ വർത്തമാനത്തിലെ

ആദ്യമായി ആ വീട് കണ്ടപ്പോൾ
മനം എന്നോട് മെല്ലെ മൊഴിഞ്ഞു
പാവം, എന്തൊരു ദാരിദ്ര്യം.
ഷീറ്റ് മേഞ്ഞ മേൽക്കൂര
മൺതറ, ഇടുങ്ങിയ അറകൾ
അയ്യോ കഷ്ടം എങ്ങനെ വസിക്കും ഇവിടം.
അകത്തേക്കിരുന്നു
ഗൃഹനാഥന്റെ കരുതലിന്റെ
സ്നേഹസ്പർശം അനുഭവിച്ചു.
അവിടെയുള്ള കുരുന്നുകളുടെ
പുഞ്ചിരി കണ്ടു.
സംഭാഷണങ്ങളിലൂടെ
വർത്തമാനത്തിലെ
മനോഹാരിത നുകർന്നു.
അവിടേക്കുള്ള ആദ്യ
സന്ദർശനമെന്നത് മറന്നു.
അവിടം പുഞ്ചിരികൾ നിറഞ്ഞു.
അങ്ങോട്ട് കയറുമ്പോഴുണ്ടായിരുന്ന
ചിന്തകൾ മനം തിരുത്തി
ഇവർ ദരിദ്രരല്ല സമ്പന്നർ
സമ്പത്തു മാത്രമല്ല
സന്തോഷവും ഒരു കുടുംബത്തെ
സമ്പന്നരാക്കുന്നു.