മകളെ ബുദ്ധിമുട്ടിക്കാന് ആഗ്രഹമില്ലാത്തതു കൊണ്ടാണ് പ്രായമായിട്ടും അയാള് ജോലിക്കു പോയത്; 'പക്ഷേ അതും നഷ്ടപ്പെടുമ്പോൾ...'
തനിക്കു വച്ചിരുന്ന പത്രക്കെട്ടെടുത്തു നനയാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അയാൾ തിരികെ തന്റെ ഗ്രാമത്തിലേക്കു ആഞ്ഞു ചവിട്ടി. ഇടയ്ക്കു പത്രക്കെട്ടിലേക്കു തിരിഞ്ഞു നോക്കി നനയുന്നുണ്ടോ എന്നു, ഇല്ല, എഴുപത്തഞ്ചോളം വരുന്ന പത്രം എങ്ങനെ നനയാൻ!
തനിക്കു വച്ചിരുന്ന പത്രക്കെട്ടെടുത്തു നനയാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അയാൾ തിരികെ തന്റെ ഗ്രാമത്തിലേക്കു ആഞ്ഞു ചവിട്ടി. ഇടയ്ക്കു പത്രക്കെട്ടിലേക്കു തിരിഞ്ഞു നോക്കി നനയുന്നുണ്ടോ എന്നു, ഇല്ല, എഴുപത്തഞ്ചോളം വരുന്ന പത്രം എങ്ങനെ നനയാൻ!
തനിക്കു വച്ചിരുന്ന പത്രക്കെട്ടെടുത്തു നനയാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അയാൾ തിരികെ തന്റെ ഗ്രാമത്തിലേക്കു ആഞ്ഞു ചവിട്ടി. ഇടയ്ക്കു പത്രക്കെട്ടിലേക്കു തിരിഞ്ഞു നോക്കി നനയുന്നുണ്ടോ എന്നു, ഇല്ല, എഴുപത്തഞ്ചോളം വരുന്ന പത്രം എങ്ങനെ നനയാൻ!
രാത്രി മുതൽ നിർത്താതെ പെയ്യുകയാണ് മഴ, ആരോടോ ഉള്ള പക തീർക്കാനെന്ന പോലെ! പതിവ് പോലെ അയാൾ മഴക്കോട്ടു ധരിച്ചു തന്റെ വാഹനവുമായി പുറപ്പെട്ടു, സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. സ്വല്‍പം നേരത്തെ ഇറങ്ങിയാലേ മഴയത്തു ഉദ്ദേശിക്കുന്ന സ്‌ഥലത്തെത്താൻ സാധിക്കൂ. അയാൾ തളിക്കോട്ട ഇറക്കം ഇറങ്ങി പട്ടണത്തിലൂടെ പത്രമുത്തശ്ശിയുടെ ഓഫീസ് വരാന്തയിൽ എത്തി. അവിടെ വാഹനങ്ങളിൽ പത്രങ്ങൾ കയറ്റുന്നതിന്റെ തിരക്കാണ്. തന്നെ പോലെ സ്വന്തം വാഹനത്തിൽ വന്നു പത്രം വാങ്ങി വിതരണം ചെയ്യുന്നവർ വളരെ കുറവാണ്. തനിക്കു വച്ചിരുന്ന പത്രക്കെട്ടെടുത്തു നനയാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അയാൾ തിരികെ തന്റെ ഗ്രാമത്തിലേക്കു ആഞ്ഞു ചവിട്ടി. ഇടയ്ക്കു പത്രക്കെട്ടിലേക്കു തിരിഞ്ഞു നോക്കി നനയുന്നുണ്ടോ എന്നു, ഇല്ല, എഴുപത്തഞ്ചോളം വരുന്ന പത്രം എങ്ങനെ നനയാൻ! കുറച്ചു നാളായി പത്രക്കെട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നത് അയാൾ ശ്രദ്ധിക്കാതെയില്ല. പക്ഷേ ഈ പ്രായത്തിലും ആവതോളം ഈ ജോലി ചെയ്യാനാണ് ഈശ്വരനിശ്ചയം എന്നു ഉറച്ചു വിശ്വസിച്ചു അയാൾ.
നഗരം താണ്ടി തന്റെ ഗ്രാമത്തിലെത്തി അയാൾ. മീനച്ചിലാറിന് തീരത്തുള്ള തന്റെ കൊച്ചു ഗ്രാമം. രണ്ടു ദിവസം കൊണ്ട് നിർത്താതെ പെയ്യുന്ന മഴയുടെ നീർതുള്ളികൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു പുളകിതയായി പടിഞ്ഞാറോട്ടോഴുകുകയാണ് മീനച്ചിൽ. മീനച്ചിലാറിന്റെ തീരത്തുള്ള കുറെ വീടുകളിൽ പത്രം വിതരണം ചെയ്യണം, മഴ ആയാലും വെയിൽ ആയാലും, അത് തന്റെ മുജ്ജന്മബന്ധം പോലെ. മഴയത്തു നനയാതെ പത്രം വായനക്കാരുടെ ഉമ്മറത്തെത്തിക്കുക ശ്രമകരം തന്നെ. എങ്കിലും തന്റെ ജോലി അയാൾ ഭംഗിയായി നിർവഹിച്ചു. മാസാവസാനം ആയിരിക്കുന്നു, കുടിശ്ശിക തരാനുള്ളവരുടെ കൈയിൽ നിന്ന് പണം വാങ്ങാൻ അയാൾക്കു മടിയാണ്. കാരണം ഇപ്പോൾ കേട്ടു മടുത്തിരിക്കുന്നു "വാധ്യാരെ നാളെ മുതൽ പത്രം വേണ്ട, ആരും വായിക്കുന്നില്ല, ഇപ്പൊ എല്ലാം ഓൺലൈനിൽ ലഭ്യമല്ലേ, മക്കൾക്ക് ഒന്നിനും സമയമില്ല, പിന്നെ ഈ വയസായ ഞങ്ങൾ എന്ത് വായിക്കാൻ..." എന്നിങ്ങനെ പോകും ഓരോ ജൽപനങ്ങൾ. ഓരോ നിമിഷത്തെയും വാർത്തകൾ ഞൊടിയിടയിൽ ലഭ്യമാകുമ്പോൾ ഇന്നലത്തെ വാർത്തകൾ അടിച്ചുവരുന്ന പത്രത്തിന് എന്ത് പ്രസക്തി!
വാധ്യാർ രണ്ടും കൽപിച്ചു ഒരു വീട്ടിലെ കാളിംഗ് ബെല്ലമർത്തി. പതിവ് പോലെ അവിടുത്തെ ടീച്ചറമ്മ വാതിൽ തുറന്നെത്തി. "വാധ്യരോ, കയറി ഇരിക്ക്, മഴ നനയണ്ട. ഇല്ല ടീച്ചർ, എനിക്ക് സ്വൽപം ധൃതിയുണ്ട്, യാശോധക്കു ആസ്മക്കുള്ള മരുന്ന് വാങ്ങണം, മഴ തുടങ്ങിയപ്പോ അതിന്റെ ശല്യം കലശലായിരിക്കുന്നു. കഴിഞ്ഞ മാസത്തെ പത്രത്തിന്റെ പൈസ കിട്ടിയാൽ കൊള്ളാമായിരുന്നു." അയാൾ പറഞ്ഞു. അവർ അകത്തോട്ടു പോയി, പണവുമായി തിരിച്ചെത്തി. "ഇതാ, കുറച്ചു പൈസ കൂടുതൽ ഉണ്ട്, വാധ്യാർ വച്ചോളു." കാശും വാങ്ങി തിരിഞ്ഞിറങ്ങിയപ്പോൾ ടീച്ചറുടെ സ്വരം അയാളുടെ കാതുകളിൽ അലയടിച്ചു. "നാളെ മുതൽ പത്രം വേണ്ട, എല്ലാം ടി വി യിൽ കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, പിന്നെന്തിനു പെൻഷൻ വാങ്ങി ജീവിക്കുന്ന ഞാൻ വെറുതെ പത്രം വാങ്ങണം, അല്ലേ തന്നെ ഇപ്പൊ പത്രം അരിച്ചു പെറുക്കി വായിക്കാനുള്ള ക്ഷമ ഒന്നും ഇല്ല."
കേട്ടുകേട്ടില്ല മട്ടിൽ അയാൾ തിരിഞ്ഞു നടന്നു. തന്റെ പതിനഞ്ചാം വയസ്സിൽ അച്ഛൻ നാരായൺ പൈ കിടപ്പിലായപ്പോഴാണ് അദ്ദേഹം ചെയ്തിരുന്ന ജോലി ഏറ്റെടുത്തത്. നഗരത്തിൽ ചെന്ന് പത്രമുത്തശ്ശിയുടെ അച്ചടിശാലയിൽ നിന്ന് പത്രക്കെട്ടെടുത്തു വിതരണം ചെയ്യുക. കൃഷ്ണ പൈ എന്ന അയാൾ വൈകുന്നേരങ്ങളിൽ സമീപത്തുള്ള കുട്ടികൾക്ക് ഗണിതത്തിൽ ട്യൂഷൻ കൊടുത്തിരുന്നു, അങ്ങനെ വീണ പേരാണ് വാധ്യാർ. വർഷങ്ങൾക്കു മുന്നേ പത്രക്കെട്ടെടുക്കാൻ അതിരാവിലെ വിജനമായ പട്ടണ വീഥിയിലൂടെ, അങ്ങകലെ സ്റ്റാർ സിനിമ കൊട്ടകയുടെ തിളങ്ങി നിൽക്കുന്ന ബാനറിനു മുന്നിലൂടെ സൈക്കിളുമായോ, നടന്നോ തന്നെപോലെ കുറെ ജീവിതങ്ങൾ തനിക്കൊപ്പമോ അല്ലാതെയോ പോകുന്ന ചിത്രം ഇന്നും അയാളുടെ മനസ്സിലെവിടെയോ മായാതെ നിൽപ്പുണ്ട്. ജീവിതവഴിയിലെ ചെമ്മൺ പാതകൾ താണ്ടവെ കൂട്ടായി യാശോധയും പിന്നീട് ശ്വേതയും വന്നെത്തി. ശ്വേത കൃഷ്ണൻ ഇപ്പൊ ശ്വേത ആനന്ദൻ ആയി ചിറകുമുളച്ചു പറന്നിരിക്കുന്നു.
ഒരിക്കലും മകളെ ആശ്രയിക്കാനോ ബുദ്ധിമുട്ടിക്കാനോ ആഗ്രഹമില്ലാത്ത ആ പിതാവിന്റെ മനസാണ് ഇന്നും ഈ സൈക്കിൾ ചവുട്ടി പത്രവിതരണം നടത്താൻ അയാളെ പ്രേരിപ്പിക്കുന്നത്, അയാൾക്കറിയാം എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്, ഒരിക്കൽ ഈ അച്ചടി മാധ്യമത്തിന് തിരശീല വീഴുമെന്നും ഇതൊക്കെ കാലത്തിന്റെ അനിവാര്യത ആണെന്നും. തന്റെ ഗ്രാമം ടാർ ഇട്ട വഴികൾ സ്വീകരിച്ച പോലെ, കോൺക്രീറ്റ് കെട്ടിടങ്ങളെ പടുത്തുയർത്തിയ പോലെ. തിരികെ വീട്ടിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ ആർത്തുല്ലസിച്ചു ഒഴുകുകയാണ് മീനച്ചിലാർ, ഈ വർഷത്തെ പുതുമഴയെ തന്നിലുൾക്കൊണ്ട്!