വെളുവെളുക്കണ് മാനം ചിരിചിരിക്കണ് മേഘം കുളിര് വീശും മഞ്ഞിൽ തളിര് നുകരും ഹിമകണം മധുരമുള്ള കാലം ഈ കൊച്ചുവെളുപ്പാൻകാലം മനം കവരും സുന്ദരിയായ് അരികിലൂടെ കടന്ന് പോയ്. ചുരമിറങ്ങും കാറ്റിൽ കുളിരണിയാൻ മോഹം പ്രിയതരമാം ഓർമ്മകൾ മനം നിറഞ്ഞ് തുളുമ്പിപ്പോയ്. കുഞ്ഞുപൂവൊന്നുണരാൻ തിടുക്കം കൂട്ടും മണ്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളുവെളുക്കണ് മാനം

ചിരിചിരിക്കണ് മേഘം

ADVERTISEMENT

കുളിര് വീശും മഞ്ഞിൽ

തളിര് നുകരും ഹിമകണം

മധുരമുള്ള കാലം

ഈ കൊച്ചുവെളുപ്പാൻകാലം

ADVERTISEMENT

മനം കവരും സുന്ദരിയായ്

അരികിലൂടെ കടന്ന് പോയ്.

ചുരമിറങ്ങും കാറ്റിൽ

കുളിരണിയാൻ മോഹം

ADVERTISEMENT

പ്രിയതരമാം ഓർമ്മകൾ

മനം നിറഞ്ഞ് തുളുമ്പിപ്പോയ്.

കുഞ്ഞുപൂവൊന്നുണരാൻ

തിടുക്കം കൂട്ടും മണ്ണ്

പൂവമ്പുകളെയ്യുമ്പോൾ 

പുളകം കൊള്ളണ് പെണ്ണ്.

പെട്ടെന്നൊരു വെയിൽ വന്നു

പൊട്ടി വിടർന്നു പ്രഭാതം

ചില്ലതോറും ചാടിച്ചാടി

ചിത്തിരക്കിളി പാടി.
 
കത്തിയെരിയും സൂര്യൻ

ഉച്ചനേരം കടന്നു

കത്തിയെരിയും വയറിൽ

കത്തലോടെ വിശപ്പ്.
 
വെയിൽ താഴും നേരം

ഹൃദ്യമായ് സായംകാലം

കടലിൻ ചെങ്കതിരിൽ

കപ്പലണ്ടി കൊറിച്ചു.
 
കുങ്കുമം നിറചൊരിഞ്ഞ്

പ്രണയാതുര സന്ധ്യ

പൊൻതംബുരു മീട്ടി

പ്രേമാമൃത ഗാനം
 
ഇരുൾ ചൂഴും നിശയിൽ

ഇരുളുന്നു നിഴലായ്..

എത്രയെത്ര കാലം

എത്രവേഗം കടന്ന് പോയ്.
 
കാലനില്ല നിനക്ക്

കാലമേ നീ സാക്ഷി

കാലചക്രമുരുളും

പിന്നെയും വീണ്ടും വീണ്ടും..
 
വെളുവെളുക്കണ് മാനം

ചിരിചിരിക്കണ് മേഘം

കുളിര് വീശും മഞ്ഞിൽ 

തളിര് നുകരും ഹിമകണം.

English Summary:

Malayalam Poem ' Kaalam ' Written by Sreekesh T. N.