വിശപ്പിന്റെ വിളി – ബാസ്ക്കൽ രാജു എഴുതിയ കഥ
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
ഇളമലക്കാട് സ്കൂളിലെ അധ്യാപകനായിരുന്ന ജോൺസൺ മാഷ് നാലാം ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വൃദ്ധനായ ഒരാൾ വഴിയരികിൽ അവശതയിൽ കിടക്കുമ്പോൾ അതു വഴി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ അദ്ദേഹത്തെ കാണുകയും അതിൽ ഒരു കുട്ടി അയാളുടെ വിശപ്പ് അകറ്റാൻ തന്റെ ഉച്ച ഭക്ഷണം കൊടുത്തു മാതൃക കാട്ടുന്നതുമാണ് പാഠഭാഗം. അവസാനം കുട്ടികളുടെ പ്രവർത്തി പരിചയത്തിന്റെ ഭാഗമായി ഒരു ചോദ്യം കൂടിയുണ്ട് ഈ അവസരത്തിൽ ആ കുട്ടിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന്?.
ജോൺസൺ മാഷ് കുട്ടികളുടെ പ്രതികരണം അറിയാൻ ഈ ചോദ്യം ക്ലാസ്സിൽ ആവർത്തിച്ചു. ഓരോരുത്തരും അവരവരുടേതായ ആശയങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. ആദ്യമായി പ്രസാദാണ് ഉത്തരം പറഞ്ഞത് ഇങ്ങനൊരു സാഹചര്യത്തിൽ ഒരാളെ കണ്ടാൽ ഞാൻ പൊലീസിൽ വിവരം അറിയിക്കും. അപ്പോഴേക്കും അടുത്തുള്ളവരുടെ കമന്റുകൾ എത്തി എടാ.. അയാൾ കള്ളനാണോ പൊലീസിൽ അറിയിക്കാൻ? രണ്ടാമതായി അയിഷയാണ് ഉത്തരം പറഞ്ഞത് ഞാൻ ഞങ്ങളുടെ വാപ്പയെ വിളിച്ച് വിവരം പറയും. അപ്പോൾ അടുത്തിരുന്ന കൂട്ടുകാരി നീ എങ്ങനെ വാപ്പനെ വിളിക്കുമെന്നായി. അയിഷ വിട്ടില്ല അത്.. അത് വഴി പോകുന്ന ആരെങ്കിലും കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വിളിക്കും. ശേഷം ജോമോനാണ് ഉത്തരം പറഞ്ഞത്. ഞാൻ ആരോടെങ്കിലും പറഞ്ഞ് നമ്മുടെ വാർഡിലെ ആശാവർക്കർ ചേച്ചിയെ വിവരം അറിയിക്കും. അടുത്തത് രാധികയുടെ ഊഴമായിരുന്നു. രാധിക അഭിപ്രായപ്പെട്ടത് അവിടുത്തെ പഞ്ചായത്ത് മെമ്പറെ വിവരം അറിയിക്കുമെന്നാണ്. എന്നാൽ സ്നേഹക്ക് പറയാൻ ഉണ്ടായിരുന്നത് കഥയിലെ കുട്ടി ചെയ്തത് പോലെ തനിക്കുള്ള പൊതിച്ചോറ് ആ വൃദ്ധന് നൽകും എന്നാണ്. അപ്പോൾ ക്ലാസ്സിൽ നിന്ന് സഹപാഠികളുടെ കൈയ്യടി ഉയർന്നു.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു അഭിപ്രായമാണ് ആന്റോക്ക് പറയാനുണ്ടായിരുന്നത്. കുട്ടികളെല്ലാം ആകാംഷയോടെ അവന്റെ വാക്കുകൾക്കായി കാതോർത്തു. ആന്റോ പറഞ്ഞു ഞാൻ വീട്ടിൽ പോയി പപ്പയോട് പറഞ്ഞു ചാറ്റ് ജിടിപിയോട് അഭിപ്രായം ചോദിക്കും. കുട്ടികളെല്ലാം വാ പൊളിച്ചിരുന്നു. ഇവനെന്ത് തേങ്ങയാ പറയുന്നത്. എങ്കിലും കുട്ടികൾ അവനെ പ്രോത്സാഹിപ്പിച്ചു. എടാ... കാര്യം തെളിച്ചു പറയുക. അപ്പോഴാണ് ആന്റോ തന്റെ നുറുക്ക് വിദ്യയുടെ വിവരം പുറത്തറിയിക്കുന്നത്. അതായത് നമ്മുടെ കൂട്ടുകാരി ഈ ജോൽസ്‌ന ഉണ്ടല്ലോ കുറച്ചു ദിവസം എന്നോട് പിണക്കത്തിലായിരുന്നു. ഞാൻ എന്ത് ചോദിച്ചാലും മറുപടിയൊന്നും ഇല്ല. എനിക്കത് വളരെയേറെ മാനസിക പ്രയാസമുണ്ടാക്കി. വീട്ടിലെത്തിയ ഞാൻ പപ്പയോട് വിവരം പറഞ്ഞു. അവളെ സന്തോഷിപ്പിക്കാൻ ഉതകുന്ന കുറച്ചു വാചകങ്ങൾ എഴുതി തരണമെന്ന് ശുപാർശ ചെയ്തു. അപ്പോൾ പപ്പ എന്നോട് ചോദിക്കുവാ.. എന്താ വല്ല പ്രേമവും ആണോ എന്ന്?. ഞാൻ പറഞ്ഞു ഏയ് അങ്ങനെയൊന്നുമില്ല ഞങ്ങൾ ഫ്രണ്ട്സ് അല്ലേ.. എടാ മോനെ മമ്മിക്ക് ഞാൻ കുറെ എഴുതിയതാണ്. എനിക്കാണെങ്കിൽ ഒരു മൂഡും ഇല്ല. അതുമല്ല ഇപ്പോഴത്തെ ന്യൂജനറേഷന്റെ വാചകങ്ങൾ ഒന്നും എനിക്കൊട്ട് വശവുമില്ല എന്ന് പറഞ്ഞ് പപ്പ ഒഴിവാകാൻ ശ്രമിച്ചു. എന്നാൽ എന്റെ പ്രയാസം കണ്ട് പപ്പ ഒരു ആശയം പറഞ്ഞു. നമുക്ക് ചാറ്റ് ജിടിപി അഭിപ്രായം ചോദിക്കാമെന്ന്.
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി പപ്പയുടെ മൊബൈലിൽ ചാറ്റ് ജിടിപിയോട് കാര്യം പറഞ്ഞു. അത് മൂന്ന് ഉത്തരങ്ങൾ തന്നു. അപ്പോൾ അടുത്തിരുന്ന കണ്ണൻ നീ ആള് പുലിയാണല്ലോ. ജോൺസൺ മാഷിന്റെ മുഖത്ത് ചെറു പുഞ്ചിരിയും. അതിലെ രണ്ട് വാചകങ്ങൾ ജോൽസ്നക്ക് കൈമാറി അത് വായിച്ച് അവളുടെ പരിഭവവും മാറി. അപ്പോൾ കുട്ടികൾക്ക് ആകാംക്ഷയായി എന്തൊക്കെ മധുര വാചകങ്ങളാണ് ചാറ്റ് ജിടിപി തന്നതെന്ന് അറിയാൻ. അവരുടെ സമ്മർദ്ദം കൂടിയപ്പോൾ അവനത് അവതരിപ്പിച്ചു. ആദ്യത്തേത് ഇങ്ങനെയായിരുന്നു. "നിന്റെ അഭാവം എന്നത് മധുര സംഗീതത്തിലെ ശ്രുതി നഷ്ടപ്പെട്ട നാദം പോലെയാണ്, ആ സ്വരം കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു". രണ്ടാമത്തേത് ഇപ്രകാരവും "നിന്നിൽ നിന്ന് കേൾക്കാത്ത ഓരോ നിമിഷവും എന്റെ ദിവസങ്ങളിൽ നിന്ന് നഷ്ടപ്പെട്ട ഒരു അധ്യായമായി അവശേഷിക്കുന്നു". ജോൽസ്ന ഇത് കേട്ട് നാണിച്ചിരിക്കുന്നു. അപ്പോൾ ജോൺസൺ മാഷ് ഇടപെട്ടു. ഇത്തരം പരിപാടികളൊക്കെ ഞങ്ങൾ അറിയാതെ ഇവിടെ നടക്കുന്നുണ്ടല്ലേ. അപ്പോൾ ആന്റോ.... 'മാഷേ ഞങ്ങൾ ഫ്രണ്ട്സ് അല്ലേ അങ്ങനെ പിണങ്ങി ഇരിക്കാൻ പറ്റുമോ?' മാഷിന്റെ കണ്ണുകൾ അപ്പോഴും രവിയിലേക്ക് ആയിരുന്നു. പൊതുകാര്യങ്ങളിൽ ഇടപെടാറുള്ള രവി ഇതുവരെയും അഭിപ്രായം പറഞ്ഞില്ല. ജോൺസൺ മാഷ് ചോദിച്ചു എന്താണ് രവിക്ക് ഈ വിഷയത്തിലുള്ള കാഴ്ചപ്പാട്. അപ്പോൾ രവി പറഞ്ഞു എനിക്ക് രണ്ട് ദിവസത്തെ സമയം വേണം. തിങ്കളാഴ്ച ഞാൻ എന്റെ അഭിപ്രായം അറിയിക്കാം. അങ്ങനെ മാഷും കുട്ടികളുമായിട്ടുള്ള നല്ല ഒരു ചർച്ച കഴിഞ്ഞപ്പോഴേക്കും പീരീഡ് തീരുന്നതിനുള്ള മണിമുഴങ്ങി.
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക". മറ്റ് കുട്ടികൾക്ക് കാര്യം ഒന്നും മനസ്സിലായില്ല. അപ്പോൾ മാഷ് അവരോട് പറഞ്ഞു. കഴിഞ്ഞ ക്ലാസിൽ നമ്മൾ ചർച്ച ചെയ്ത വിഷയം രവി ഒരു കഥയായി രചിച്ചിരിക്കുന്നു. നമുക്ക് യൂത്ത് ഫെസ്റ്റിവലിന് അത് നാടകമാക്കി അവതരിപ്പിക്കണം. കുട്ടികൾക്കെല്ലാം ആ ആശയം വളരെയേറെ ഇഷ്ടപ്പെട്ടു. അങ്ങനെ അവർ യൂത്ത് ഫെസ്റ്റിവലിന് "വിശപ്പിന്റെ വിളി" എന്ന നാടകം അവതരിപ്പിച്ചു. പുസ്തകത്തിലെ കഥാപാത്രത്തെ പോലെ ഒരു വൃദ്ധൻ റോഡരികിൽ മുഷിഞ്ഞ വസ്ത്രങ്ങളുമായി രോഗവും പേറി ബുദ്ധിമുട്ട് അനുഭവിച്ച് ആഹാരമോ കുടിവെള്ളമോ കിട്ടാതെ അവശ നിലയിൽ കിടക്കുകയാണ്. കുട്ടികൾ അതുവഴി സ്കൂളിലേക്ക് പോകാനായി വരുമ്പോൾ ആ രംഗം കാണുകയും അവർ മാഷിന് മുമ്പിൽ പറഞ്ഞതു പോലെ പ്രസാദ് പോലീസിനെയും അയിഷ തന്റെ വാപ്പയെയും ജോമോൻ ആരോഗ്യ പ്രവർത്തകയേയും രാധിക പഞ്ചായത്ത് മെമ്പറെയും ഈ വിവരം അറിയിക്കുന്നു.
പ്രസാദ് അറിയിച്ചതിനാൽ പൊലീസ് എത്തി വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ വൃദ്ധന് മറവിരോഗം ഉണ്ടായിരുന്നതിനാൽ മേൽവിലാസം ശേഖരിക്കാൻ സാധിച്ചില്ല. അവർ പരസരത്ത് നിന്നും വിവരങ്ങൾ തേടി. ആരെങ്കിലും ഇയാളെ ഇവിടെ കൊണ്ടുവന്നു ഉപേക്ഷിച്ചതാണോ. എത്ര നാളായി ഇവിടെ ഇങ്ങനെ കഴിയുന്നു എന്നൊക്കെ. അപ്പോഴേക്കും അയിഷയുടെ പിതാവ് അവിടെ എത്തി. അദ്ദേഹം ആ സാധു മനുഷ്യന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടാനുള്ള നമ്പരും നൽകി. അങ്ങനെ ആ വാർത്ത ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തി. ഇതിനിടെ ജോമോൻ വിളിച്ച പ്രകാരം ആശാവർക്കർ അവിടെ എത്തിച്ചേർന്നു. അവർ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ശുശ്രൂഷ ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഏർപ്പാടാക്കി. ഇതിനിടെ സ്നേഹ വൃദ്ധന് ഭക്ഷണവും വെള്ളവും നൽകാനായി ശ്രമിച്ചു. എന്നാൽ സ്നേഹ കുട്ടിയായതിനാൽ മെഡിക്കൽ പ്രോട്ടോകോളിന്റെ ഭാഗമായി ആശാവർക്കർ അത് തടഞ്ഞ് അവർ ആ ദൗത്യം ഏറ്റെടുത്തു.
ഇതിനിടയിൽ രാധിക അറിയിച്ച പ്രകാരം പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. വിവരം അറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകരും ആശാവർക്കറും കൂടി അയാളെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രം ഒക്കെ മാറ്റി ആംബുലൻസിൽ കയറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് പഞ്ചായത്ത് മെമ്പർ ഇൻസ്പെക്ടറുമായി കൂടി ആലോചിച്ച് ആശുപത്രിയിൽനിന്ന് അയാളെ ഡിസ്ചാർജ് ചെയ്താൽ അന്തേവാസികളുടെ സങ്കേതത്തിൽ പാർപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി. അങ്ങനെ രണ്ടുദിവസത്തെ ആശുപത്രിവാസത്തിനുശേഷം വൃദ്ധനെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി. ഇതിനിടെ അയിഷയുടെ പിതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് വൃദ്ധന്റെ മക്കളും ബന്ധുക്കളും ടിയാനെ അന്വേഷിച്ച് അഭയകേന്ദ്രത്തിൽ എത്തിച്ചേർന്നു. അപ്പോഴേക്കും അയാളുടെ ഓർമ്മശക്തി മെച്ചപ്പെട്ടുകൊണ്ടിരുന്നതിനാൽ ബന്ധുക്കളെ തിരിച്ചറിയാൻ അത് സഹായകരമായി. അവർ പൊലീസ് സ്റ്റേഷനിലെ രേഖകൾ എല്ലാം ശരിയാക്കി വൃദ്ധനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ജോൺസൺ മാഷും കുട്ടികളും ആ അവിസ്മരണീയ രംഗത്തിന് സാക്ഷികളാകുന്നതോടെ നാടകം അവസാനിക്കുന്നു.
എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ആ നാടകത്തിന് യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഒരാശയത്തിൽ നിന്ന് കഥ മെനയുവാനും കഥയിലൂടെ സാമൂഹ്യ പരിഷ്കർത്താവാകാൻ കലാകാരന് കഴിയുമെന്ന് തെളിയിച്ചു കൊണ്ടും രവി എന്ന കുട്ടി പിൽക്കാലത്ത് രവിവർമ്മ എന്ന തൂലികാനാമത്തിൽ പ്രശസ്തിയിലേക്ക് നടന്നു കയറി.