മധുരപ്പുളിപ്പ് – രാജന് സി. എച്ച്. എഴുതിയ കവിത
പഴുത്തൊരോറഞ്ചിന്‍ മനസ്സലിവാണീ മധുരമെന്നു നീ, പുളിപ്പതോ ദുഃഖം? പതുക്കെ നാമല്ലി_ യഴിച്ചീമ്പുന്നേരം മധുരമായ് പ്രേമം, പുളിപ്പായ് കണ്ണീരും. മധുരനാരങ്ങ മനസ്സിലൂറുമ്പോള്‍ പുളിപ്പതുണ്ടാവാം വിരസമെന്നു നീ. മധുരം മാത്രമായ് പ്രണയമി,ല്ലെന്നാല്‍ മധുരത്തെ തോറ്റും പുളിപ്പതേ ജീവന്‍. പരസ്യമ,ല്ലത്ര രഹസ്യവുമല്ല

പഴുത്തൊരോറഞ്ചിന്‍
മനസ്സലിവാണീ
മധുരമെന്നു നീ,
പുളിപ്പതോ ദുഃഖം?
പതുക്കെ നാമല്ലി_
യഴിച്ചീമ്പുന്നേരം
മധുരമായ് പ്രേമം,
പുളിപ്പായ് കണ്ണീരും.
മധുരനാരങ്ങ
മനസ്സിലൂറുമ്പോള്‍
പുളിപ്പതുണ്ടാവാം
വിരസമെന്നു നീ.
മധുരം മാത്രമായ്
പ്രണയമി,ല്ലെന്നാല്‍
മധുരത്തെ തോറ്റും
പുളിപ്പതേ ജീവന്‍.
പരസ്യമ,ല്ലത്ര
രഹസ്യവുമല്ല
പഴക്കമേറുകില്‍
രസവുമത്രയാം.