ഭക്തി – ശ്യാമള ഹരിദാസ് എഴുതിയ കവിത
ദേവ ദേവ ഗുരുവായൂരപ്പ തവ : കാരുണ്യമെന്നിൽ ചൊരിയുമാറാകണേ നിൻ മുന്നിൽ വന്നു ശിരസ്സു നമിക്കുന്നു. സാഷ്ടാഗം വീണു നമസ്കരിച്ചിടുന്നു. എന്നുമെന്നും എൻ മനസ്സിൽ ഇഷ്ട സുഹൃത്തായി വർത്തിച്ചിടേണമേ. ജീവിതാന്ത്യം വരെ നിൻ പാദവന്ദനം ലഭ്യമാക്കീടാനനുവദിച്ചിടണെ. നിൻ ഭക്തിയാകുന്നൊരു ഔഷധത്താലെന്റെ മനസ്സു രാഗലോലയായ്

ദേവ ദേവ ഗുരുവായൂരപ്പ തവ :
കാരുണ്യമെന്നിൽ ചൊരിയുമാറാകണേ
നിൻ മുന്നിൽ വന്നു ശിരസ്സു നമിക്കുന്നു.
സാഷ്ടാഗം വീണു നമസ്കരിച്ചിടുന്നു.
എന്നുമെന്നും എൻ മനസ്സിൽ
ഇഷ്ട സുഹൃത്തായി വർത്തിച്ചിടേണമേ.
ജീവിതാന്ത്യം വരെ നിൻ പാദവന്ദനം
ലഭ്യമാക്കീടാനനുവദിച്ചിടണെ.
നിൻ ഭക്തിയാകുന്നൊരു
ഔഷധത്താലെന്റെ മനസ്സു
രാഗലോലയായ് തളിർത്തുവന്നു.
നെയ്യഭിഷേകത്താൽ മൂടികിടക്കും നിൻ
സുന്ദര മേനിയെ ദർശിക്കാനായ്
കുഞ്ഞുനാൾ മുതൽ എന്തെന്നില്ലാത്ത
ഒരു ചാപല്യം എന്നിൽ ഒളിച്ചിരുന്നു.
മനസ്സിൽ നിൻ രൂപത്തെ കണ്ടുകൊണ്ട്
ഇമകളടച്ചു ധ്യാനിച്ചു കൊണ്ടും
ഭഗവാനിലലിയുന്ന പുണ്യ മുഹൂർത്തത്തെ
കാത്തിരിക്കുന്നൊരു ഭക്തയാം ഞാൻ.