ധ്യാന വഴികൾ – എല്ലെസ് അശോക് എഴുതിയ കവിത
ധ്യാനം പഠിപ്പാനായ് ഗുരുവിനെത്തേടി ഞാൻ മലകേറി കാടേറി പുഴനീന്തി കണ്ടെത്തി. ഒട്ടും മടിയാതെ അവതരിപ്പിച്ചുദ്ദേശ്യം കിട്ടിയതുപദേശം! പറ്റുമോ ഒരു കാര്യം? മരക്കൊമ്പിലൊന്നതിൽ വാലിൽ കിടന്നാടി ഗോഷ്ടി കാട്ടുന്നൊരു മർക്കട മോന്തയെ - ആദ്യം മനസ്സിൽ പ്രതിഷ്ഠിച്ച ശേഷം താൻ മറന്നങ്ങു കളയുക പിന്നെ ധ്യാനിക്കുക! ഒരു

ധ്യാനം പഠിപ്പാനായ് ഗുരുവിനെത്തേടി ഞാൻ
മലകേറി കാടേറി പുഴനീന്തി കണ്ടെത്തി.
ഒട്ടും മടിയാതെ അവതരിപ്പിച്ചുദ്ദേശ്യം
കിട്ടിയതുപദേശം! പറ്റുമോ ഒരു കാര്യം?
മരക്കൊമ്പിലൊന്നതിൽ വാലിൽ കിടന്നാടി
ഗോഷ്ടി കാട്ടുന്നൊരു മർക്കട മോന്തയെ -
ആദ്യം മനസ്സിൽ പ്രതിഷ്ഠിച്ച ശേഷം താൻ
മറന്നങ്ങു കളയുക പിന്നെ ധ്യാനിക്കുക!
ഒരു കാര്യമുറപ്പായും പാലിക്ക വേണം നീ
ധ്യാനം ജയിപ്പാനായി മർക്കടൻ മായണം!
ഇത്ര നിസ്സാരമോ ധ്യാനം പഠിക്കുവാൻ?
മർക്കട ചേഷ്ടകളകക്കണ്ണിൽ നിരൂപിച്ചു.
പിന്നീട് ശ്രമമായി ഓടിച്ചു കളയുവാൻ
അദ്ഭുതം മർക്കടൻ മനസ്സതിൽ നിറയുന്നു.
ധ്യാനം പഠിക്കാനായ് മർക്കടൻ പോകണം
ചാടുന്നു ഓടുന്നു വാനരൻ പിന്നെയും.
എത്ര ശ്രമിച്ചിട്ടും എത്രമേൽ മായ്ച്ചിട്ടും
മർക്കടൻ വന്നങ്ങു കുത്തി മറിയുന്നു.
ബോധ്യമായിപ്പണി - ധ്യാനം പഠിപ്പത്
അത്രമേലെളുതല്ല മനസ്സത്ര മെരുക്കുവാൻ.