അക്ഷരതീർഥം – ശ്യാമള ഹരിദാസ് എഴുതിയ കവിത
ജ്ഞാനം നൽകുവാൻ മൂകാംബികേ.... എന്നിൽ വാക് ദേവതയായ് നീ വിളങ്ങു. ആത്മാവിലാനന്ദ സൗപർണ്ണികാ തീർഥ ഗാനപ്രവാഹമായ് നീ നിറയൂ. അഞ്ജതയാകുമഗാധ തമസിൽ ഞാൻ പെട്ടു വലഞ്ഞുഴലുമ്പോൾ ഭക്തജനപരിപാലിനിയമ്മേ ഹൃത്തിൽ വെളിച്ചമായ് നീ വരുമോ പാഴ്മൊഴിമാത്രം മൊഴിഞ്ഞൊരെൻ നാവിൽ നീ കാവ്യസുഗന്ധ സുധ നിറയ്ക്കു....... നിൻ വിരൽ

ജ്ഞാനം നൽകുവാൻ മൂകാംബികേ....
എന്നിൽ വാക് ദേവതയായ് നീ വിളങ്ങു.
ആത്മാവിലാനന്ദ
സൗപർണ്ണികാ തീർഥ
ഗാനപ്രവാഹമായ് നീ നിറയൂ.
അഞ്ജതയാകുമഗാധ തമസിൽ ഞാൻ
പെട്ടു വലഞ്ഞുഴലുമ്പോൾ
ഭക്തജനപരിപാലിനിയമ്മേ
ഹൃത്തിൽ വെളിച്ചമായ് നീ വരുമോ
പാഴ്മൊഴിമാത്രം മൊഴിഞ്ഞൊരെൻ നാവിൽ നീ
കാവ്യസുഗന്ധ സുധ നിറയ്ക്കു.......
നിൻ വിരൽ ലാളനമേറ്റു പാടുന്നൊരു
പൊൻ വീണയായെന്നെ മാറ്റീടുമോ.....
അക്ഷര തീർഥക്കഷായമായ് നാവിൽ നീ
അക്ഷമയായ് വന്നവതരിച്ചാൽ
വാക്കുകൾ കൊണ്ടു കൊരുത്തൊരു
മലർമാല ഞാനമ്മക്കു ചാർത്താം.
അവിടുത്തെ കാൽച്ചിലമ്പൊലി പോലൊരു
നാദം നിറക്കുകെന്നുള്ളിലമ്മേ.........
ആ നാദലാവണ്യ കല്ലോലമാലയിൽ
ആനന്ദരൂപിണി നിന്നെ വാഴ്ത്താം.