ഒരു മാട്രിമോണിയൽ അപാരത – ദിവ്യ എൻ. എഴുതിയ കവിത
അറേഞ്ച്ഡ് വിവാഹം കഴിയുന്നത് വരെ സങ്കൽപപ്രണയകവിതകൾ എഴുതരുതെന്ന ഉപദേശം കേൾക്കേയുള്ളിലൊരു നൊമ്പരം സൂര്യനായി ജ്വലിച്ചു. ഭാവിജീവിതത്തിന് ഗ്രഹങ്ങളുടെ കാരുണ്യം വേണമെന്നവർ പറഞ്ഞ നേരം ബുധനും വ്യാഴവും ശുക്രനും അനുഗ്രഹിക്കണേയെന്നവൾ അകമഴിഞ്ഞു പ്രാർഥിച്ചു. അടക്കവും ഒതുക്കവുമുള്ള കണ്ണാടികൂട്ടിലെ സുന്ദരി

അറേഞ്ച്ഡ് വിവാഹം കഴിയുന്നത് വരെ
സങ്കൽപപ്രണയകവിതകൾ എഴുതരുതെന്ന
ഉപദേശം കേൾക്കേയുള്ളിലൊരു നൊമ്പരം
സൂര്യനായി ജ്വലിച്ചു.
ഭാവിജീവിതത്തിന് ഗ്രഹങ്ങളുടെ
കാരുണ്യം വേണമെന്നവർ പറഞ്ഞ നേരം
ബുധനും വ്യാഴവും ശുക്രനും
അനുഗ്രഹിക്കണേയെന്നവൾ
അകമഴിഞ്ഞു പ്രാർഥിച്ചു.
അടക്കവും ഒതുക്കവുമുള്ള കണ്ണാടികൂട്ടിലെ
സുന്ദരി പാവയാവാൻ ശ്രമിക്കേ
ഉള്ളിലിപ്പോഴുമൊരു കുറുമ്പുകാരി
ഉണ്ടെന്നവൾ തിരിച്ചറിഞ്ഞു.
തറവാടിത്തഘോഷണങ്ങൾ കേട്ട് മടുക്കേയൊരു
സാധാരണ ജീവിതമവൾ മോഹിച്ചു.
സങ്കൽപങ്ങളിലെ പെൺകുട്ടിയെ
കുറിച്ചവർ വാചാലരാകെ വിവാഹ
സ്വപ്‌നങ്ങൾ കൊഴിയുന്നതവൾ അറിഞ്ഞു.
വിലപേശലുകൾ മുറുകെയൊടുവിൽ
നിബന്ധനകളില്ലാത്ത സ്നേഹം
മാത്രമവൾക്ക് മുന്നിൽ
പിന്നെയും അന്യമായി നിന്നു.