'മരണക്കിടക്കയിൽ വെള്ള പുതച്ച് പൂർണ്ണമായ നിദ്രയിലേക്ക് ആഴ്ന്നിറങ്ങിയവർ..'
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ജീവന്റെ ഓളങ്ങളിൽ ഉറ്റവരുടെ സ്ഥായിഭാവങ്ങളുടെ പ്രതിഫലനമാണ് ഓരോ ശവത്തിന്റെയും മുഖത്ത് എനിക്കനുഭവപ്പെടാറുള്ളത്. ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ എന്ന തോന്നൽ പൂർണ്ണമായ നിദ്രയിലേക്കാഴ്ന്നിറങ്ങിയ ആ മുഖങ്ങളിൽ
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ജീവന്റെ ഓളങ്ങളിൽ ഉറ്റവരുടെ സ്ഥായിഭാവങ്ങളുടെ പ്രതിഫലനമാണ് ഓരോ ശവത്തിന്റെയും മുഖത്ത് എനിക്കനുഭവപ്പെടാറുള്ളത്. ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ എന്ന തോന്നൽ പൂർണ്ണമായ നിദ്രയിലേക്കാഴ്ന്നിറങ്ങിയ ആ മുഖങ്ങളിൽ
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ജീവന്റെ ഓളങ്ങളിൽ ഉറ്റവരുടെ സ്ഥായിഭാവങ്ങളുടെ പ്രതിഫലനമാണ് ഓരോ ശവത്തിന്റെയും മുഖത്ത് എനിക്കനുഭവപ്പെടാറുള്ളത്. ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ എന്ന തോന്നൽ പൂർണ്ണമായ നിദ്രയിലേക്കാഴ്ന്നിറങ്ങിയ ആ മുഖങ്ങളിൽ
ജന്മാന്തരങ്ങളോളം സ്നേഹിച്ച്, ശകാരിച്ച്, ആരുടെയൊക്കെയോ തണലായവർ, താങ്ങായവർ ജീവിതത്തെ മുറുക്കെ പിടിച്ച് ഇന്നു മരണക്കിടക്കയിൽ ജീവന്റെ നുറുങ്ങുവെട്ടത്തിൽ വെന്തുരുകി നിർജീവനായി കിടക്കുമ്പോൾ അവർക്കു മുൻപിൽ നിഷ്ക്കരുണം നോക്കുകുത്തികളാക്കപെടുമ്പോൾ എപ്പോഴൊക്കെയോ സ്വയം ശപിക്കാറുണ്ട്. ഒരുപക്ഷേ ഇതൊരു തൊഴിലിനുമപ്പുറം എന്തൊക്കെയൊയാണെന്നൊരു തോന്നൽ പലപ്പോഴും എന്നെ അല്ലെങ്കിൽ ഞങ്ങളെ വേട്ടയാടാറുണ്ട്. ശരീരം ആകെ തണുത്തു മരവിച്ച് ഭാരം കൂടി മുൻപിൽ തളർന്നു കിടക്കുന്ന ശവങ്ങളിലെ മുഖങ്ങളിൽ എവിടെയൊക്കെയോ പല ഭാവങ്ങൾ കാണപ്പെടാറുണ്ട്. സ്നേഹം, സന്തോഷം, വിഷമം, വിരഹം, നഷ്ടപ്പെടൽ, ഏകാന്തത അങ്ങനെ പലതും. മരണക്കിടക്കയിൽ വെള്ള പുതച്ച് പൊതിഞ്ഞുകെട്ടി ഉറ്റവർക്ക് മുൻപിൽ ചേതനയറ്റ ശരീരങ്ങൾ കൊണ്ടുചെന്ന് അവർക്ക് കൈമാറുമ്പോൾ അവരുടെ കണ്ണിൽ പലപ്പോഴും കാണാറുണ്ട് നിർജീവമായവരുടെ ജീവിത യാത്ര.
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ജീവന്റെ ഓളങ്ങളിൽ ഉറ്റവരുടെ സ്ഥായിഭാവങ്ങളുടെ പ്രതിഫലനമാണ് ഓരോ ശവത്തിന്റെയും മുഖത്ത് എനിക്കനുഭവപ്പെടാറുള്ളത്. ഇനി ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ എന്ന തോന്നൽ പൂർണ്ണമായ നിദ്രയിലേക്കാഴ്ന്നിറങ്ങിയ ആ മുഖങ്ങളിൽ ഒരു നേരിയ ആശ്വാസം വ്യക്തമാക്കാറുണ്ട്. എന്നാൽ ചിലരുടെ മുഖങ്ങൾ ബാക്കിയാക്കുന്നത് ഇനിയും ചെയ്തു തീരാനുള്ള കടപ്പാടുകളുടെ നീണ്ട നിരയാണ്. ചിലർക്കാകട്ടെ സ്വയം തോറ്റു കൊടുത്തതിന്റെ ആഹ്ലാദവും. അങ്ങനെ പല ഭാവങ്ങൾക്കിടയിലും നിർജീവമായ ശരീരങ്ങൾ വലിച്ചു കെട്ടി ഉറപ്പിക്കുമ്പോൾ എന്റെയുള്ളിൽ ഒരു വികാരം മാത്രം. അല്ലെങ്കിൽ ഞാനടങ്ങുന്ന ഒരു കൂട്ടം സമൂഹത്തിന്റെ പ്രാർഥന മാത്രം. അത്രമേൽ പ്രിയപ്പെട്ടവരൊന്നും ഇങ്ങനെ ബന്ദിയാക്കപ്പെട്ട ഞങ്ങൾക്കു മുൻപിൽ എത്തിപ്പെടരുത് എന്നൊരു സ്വാർഥത മാത്രം. ഒരുപക്ഷേ എന്നിലും നിങ്ങളിലും നമ്മളിലും തോന്നുന്ന ഒരേ വികാരം.
'എന്തിനാണ് ശവങ്ങളെ വെള്ള പുതപ്പിക്കുന്നത്?' മനസ്സിലേക്കെപ്പോഴൊക്കെയോ ഉരുവായ സംശയം. ഇനി ചതിക്കപ്പെടാത്ത, വെറുക്കപ്പെടാത്ത, പറ്റിക്കപ്പെടാത്ത ഏതോ ലോകത്തേക്കുള്ള യാത്രയിൽ വെള്ളയോളം ശുദ്ധി വേറെ നിറങ്ങൾക്കൊന്നും നൽകുവാൻ കഴിയാത്തതിനാലാവണം വെള്ളപ്പട്ടിൽ നാം അവരെ അണിയിച്ചൊരുക്കുന്നത്. പതിയെ കൈകാലുകൾ ബന്ധിച്ച് കെട്ടി അവരവരുടെ മതാചാര പ്രകാരം ശരീരത്തിലേക്ക് ചേർത്തുവച്ച് അവരുടെ കണ്ണുകൾ അടപ്പിക്കുന്നു. ഒരു കെട്ട് പഞ്ഞിക്കെട്ടുകൾ അവരുടെ മൂക്കിലേക്കും, ചെവിയിടുക്കിലേക്കും, മലദ്വാരത്തിലേക്കും തിരുകി കയറ്റി വാർന്നൊഴുകുന്ന ജീവദ്രാവകങ്ങളെ തടുത്തു നിർത്തി വെള്ളയിൽ അവരെ ശുദ്ധിയാക്കുന്നു. പക്ഷേ തിരുകി കയറ്റുന്ന ആ പഞ്ഞി കഷ്ണങ്ങൾ പുറത്തേക്ക് തള്ളപ്പെടുന്ന പോലെ എനിക്ക് തോന്നാറുണ്ട്. ജീവനിൽ അവശേഷിക്കുന്ന പ്രാണവായുവിന്റെ വെപ്രാളത്തിൽ അവ പുറത്തേക്കു വരുന്നതാവണം. അതു പതിയെ തണുത്ത ചുടു കാറ്റായി പുറത്തേക്ക് വഹിച്ച് ചുറ്റിലും ഇരുമ്പൽ സൃഷ്ടിച്ചു വിട പറയാനാവാതെ മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു.
മരണ കിടക്കയിൽ ശ്വാസം വലിക്കുന്നത് ഒരു പ്രത്യേക താളത്തിൽ ആണെന്ന് പലയാവർത്തി തോന്നിച്ച നിമിഷങ്ങളുണ്ട്. അടിവയറും നെഞ്ചിൻ കൂടും ഉള്ളിലേക്ക് വലിഞ്ഞു പുറത്തേക്ക് തള്ളി വീണ്ടും ഉള്ളിലേക്ക് വലിഞ്ഞു പുറത്തേക്ക് തള്ളി ഒരു പ്രത്യേക ഈണത്തിലങ്ങനെ ഉയർന്നു താഴ്ന്നു കൊണ്ടേയിരിക്കും. ഒരു സംഗീതജ്ഞനും ജന്മം നൽകാനാവാത്ത താളലയത്തിൽ, ഈണത്തിൽ പ്രാണവായു ശരീരത്തെ വെടിഞ്ഞ് പ്രകൃതിയിലേക്ക് വീണ്ടും വിട വാങ്ങി മടങ്ങുന്ന കാഴ്ച. മനുഷ്യൻ പതിയെ മണ്ണാകുമ്പോൾ ആ വായു വീണ്ടും ഉള്ളിലേക്ക് വമിക്കുന്നു. കൈയുറകളിൽ ചേക്കേറിയ എന്റെ വിരലുകളിലേക്ക് മരവിച്ച ശവത്തിന്റെ തണുപ്പ് ഉറഞ്ഞുതുള്ളി ഇരച്ചു കയറി വരാറുണ്ട്. ആ തണുപ്പിൽ എന്റെ കൈവിരലുകളിൽ പതിയെ ചേർത്തുപിടിച്ച് നന്ദി അർപ്പിക്കാറുണ്ട് ആ ചേതനയറ്റ ശരീരങ്ങൾ പലപ്പോഴായി. ആത്മാവിന്റെ സ്നേഹത്തലോടലിൽ മുറുകിയമരുന്ന ശരീരത്തിന്റെ നാഡീ ഞരമ്പുകളുടെ നിർജ്ജീവമായ അവസ്ഥയിൽ എന്റെ വിരലുകളും ചലനമറ്റതാവാറുണ്ട്.
ജനനത്തിനും മരണത്തിനും ഇടയിൽ കിടക്കയിൽ കഴിയുന്ന ഒരായിരം ആശ്രിതർക്ക് മരണത്തെ നെഞ്ചോട് ചേർത്ത് കിടക്കുമ്പോൾ ഒരിക്കലെങ്കിലും അവർക്കും തോന്നാറുണ്ട് ആർക്കും ഭാരമാവാതെ ഈ ഭൂമിയിൽ നിന്നും വിട പറയുവാൻ. പക്ഷേ വിട പറഞ്ഞു പോകുന്ന ആ ശരീരാത്മാക്കളെ അണിയിച്ചൊരുക്കുമ്പോൾ എപ്പോഴൊക്കെയോ ഒരു തുള്ളി കണ്ണുനീർ പൊഴിക്കാറുണ്ട് ഞങ്ങളും. അണിയിച്ചൊരുക്കിയ ആത്മാക്കൾക്ക് ഒരായിരം പ്രണാമം.