'ജോലിയോടുള്ള ആത്മാർഥതയും പ്രതിബദ്ധതയും വിലപ്പെട്ടതാണ്...'
മുതലാളിയുടെ നിർദ്ദേശ പ്രകാരം, ആ പെൺകുട്ടി രണ്ടു ദിവസം കഴിഞ്ഞ് അമ്മി കൊത്തുവാൻ മുതലാളിയുടെ ബംഗ്ലാവിൽ എത്തി. അവിടെ പുതിയ അമ്മി സ്ഥാപിച്ചിരിക്കുന്നതായി കണ്ടപ്പോൾ, അവൾക്ക് വളരെ സന്തോഷം തോന്നി.
മുതലാളിയുടെ നിർദ്ദേശ പ്രകാരം, ആ പെൺകുട്ടി രണ്ടു ദിവസം കഴിഞ്ഞ് അമ്മി കൊത്തുവാൻ മുതലാളിയുടെ ബംഗ്ലാവിൽ എത്തി. അവിടെ പുതിയ അമ്മി സ്ഥാപിച്ചിരിക്കുന്നതായി കണ്ടപ്പോൾ, അവൾക്ക് വളരെ സന്തോഷം തോന്നി.
മുതലാളിയുടെ നിർദ്ദേശ പ്രകാരം, ആ പെൺകുട്ടി രണ്ടു ദിവസം കഴിഞ്ഞ് അമ്മി കൊത്തുവാൻ മുതലാളിയുടെ ബംഗ്ലാവിൽ എത്തി. അവിടെ പുതിയ അമ്മി സ്ഥാപിച്ചിരിക്കുന്നതായി കണ്ടപ്പോൾ, അവൾക്ക് വളരെ സന്തോഷം തോന്നി.
വെണ്ണില ഗ്രാമം, ചെറിയ ഒരു ഗ്രാമമാണ്, അന്ന് ഒരു പ്രത്യേക ദിവസമായിരുന്നു. ആ ഗ്രാമത്തിലെ രാത്രിയെ കുളിരോടെ ഉണർത്തി വെളുത്തപ്പോൾ, രാവിലെ തന്നെ ഒരു പെൺകുട്ടിയുടെ ശബ്ദം മുഴങ്ങി: "അമ്മി കൊത്താനുണ്ടോ... അമ്മി..." ആ പെൺകുട്ടി, ഒരു വലിയ ബംഗ്ലാവിന്റെ അടുത്തെത്തി വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, "അമ്മി കൊത്താനുണ്ടോ.... അമ്മി..." ആരും അവളെ കേട്ടില്ല. നിശബ്ദത നിറഞ്ഞ നിമിഷങ്ങളിൽ, അവൾ ഗേറ്റ് തുറന്ന് വീണ്ടും വിളിച്ചു: "അമ്മി കൊത്താനുണ്ടോ.... അമ്മി..." കുറച്ചു കഴിഞ്ഞപ്പോൾ, ആ വീട്ടിലെ മുതലാളി ശബ്ദം കേട്ട് പുറത്ത് വന്നു: "ഇങ്ങോട്ട് വാ, അമ്മി കൊത്താനുണ്ട്." മുതലാളിയുടെ ആഹ്വാനം കേട്ട്, പെൺകുട്ടി വീടിന്റെ മുൻഭാഗത്തേക്ക് നടന്നു. മുതലാളി പറഞ്ഞു: "എല്ലാ മാസവും മുടങ്ങാതെ അമ്മി കൊത്തുവാൻ വരുമെങ്കിൽ അമ്മി കൊത്തിക്കൊ..." "ശരി," എന്ന് പറഞ്ഞു, അതിനുശേഷം ആ പെൺകുട്ടി അടുക്കള ഭാഗത്തേക്ക് അമ്മി കൊത്തുവാനായി പോയി.
ദിവസങ്ങൾ കടന്നുപോയി. അടുത്ത മാസം പെൺകുട്ടി അതേ വീട്ടിലെത്തി. പതിവുപോലെ, അമ്മി കൊത്തിക്കൊണ്ടിരിക്കുമ്പോൾ, അമ്മിയുടെ കാൽ ഭാഗം കല്ല് അടർന്നു പോയി. അതോടെ, പെൺകുട്ടി വല്ലാത്ത അവസ്ഥയിൽ ആയി. ഉടനെ, അവൾ ഈ കാര്യം മുതലാളിയെ അറിയിച്ചു. മുതലാളി അവിടെ വന്ന് നോക്കിയപ്പോൾ, അമ്മി ഇനി ഉപയോഗിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി. ഉടനെ, മുതലാളി പെൺകുട്ടിയോട് പറഞ്ഞു: "സാരമില്ല... ഞാൻ പുതിയ ഒരു അമ്മി വാങ്ങാം. നീ രണ്ട് ദിവസം കഴിഞ്ഞു വരിക."
മുതലാളിയുടെ നിർദ്ദേശ പ്രകാരം, ആ പെൺകുട്ടി രണ്ടു ദിവസം കഴിഞ്ഞ് അമ്മി കൊത്തുവാൻ മുതലാളിയുടെ ബംഗ്ലാവിൽ എത്തി. അവിടെ പുതിയ അമ്മി സ്ഥാപിച്ചിരിക്കുന്നതായി കണ്ടപ്പോൾ, അവൾക്ക് വളരെ സന്തോഷം തോന്നി. അമ്മി കൊത്തുന്നതിനിടെ മുതലാളി അവിടേക്ക് വന്ന് പറഞ്ഞു, "പുതിയ അമ്മി സ്ഥാപിക്കാനായി കുറെ പണം ചെലവഴിച്ചു. അതുകൊണ്ട്, ഈ ചെലവുകൾ നികത്തും വരെ നിനക്ക് കൂലി നൽകാനാവില്ല." പെൺകുട്ടി, മുതലാളിയുടെ മുഖത്തു നോക്കി, തലയാട്ടി അമ്മി കൊത്തുവാൻ തുടങ്ങി.
മുതലാളിയുടെ വീട്ടിൽ അമ്മി കൊത്തുന്നതിനായി, എല്ലാ മാസവും അവൾ നിർബന്ധമായും എത്തിയിരുന്നു. അതിരാവിലെ ബംഗ്ലാവിൽ നിന്നും ലഭിക്കുന്ന ഭക്ഷണം അവൾ അമ്മി കൊത്തുന്നതിനുള്ള പ്രതിഫലമായി കരുതിയിരുന്നു. പതിനെട്ടു മാസം കഴിഞ്ഞീട്ടും, അവൾക്കു മുതലാളി കൂലി നൽകിയിട്ടില്ല. പത്തൊൻമ്പതാം മാസം, അമ്മി കൊത്തുവാൻ വന്നപ്പോൾ, മുതലാളി അവളോടു പറഞ്ഞു. "അടുത്ത മാസം മുതൽ നീ ഇവിടെ അമ്മി കൊത്തുവാൻ വരേണ്ട. ഈ ബംഗ്ലാവ് പൊളിച്ചു പുതുക്കി പണിയാൻ തീരുമാനിച്ചു. പുതിയ ബംഗ്ലാവിൽ ഇനിമേൽ അമ്മി ഉണ്ടായിരിക്കുന്നതല്ല. കഴിഞ്ഞ പതിനെട്ടു മാസം, നിന്റെ ജോലിയോടുള്ള പ്രതിബദ്ധത ഞാൻ വിലയിരുത്തി. ഇനി നിനക്ക് നാട് ചുറ്റി അലഞ്ഞു നടക്കേണ്ട ആവശ്യമില്ല. ഈ പണം കൊണ്ട്, നിനക്ക് ഇഷ്ടമുള്ള ഒരു ബിസിനസ്സ് ആരംഭിക്കാം." എന്ന് പറഞ്ഞു കുറെ പണം ഒരു സഞ്ചിയിൽ അവൾക്കു നൽകി.
ഇത് കണ്ടപ്പോൾ ആ പെൺകുട്ടിക്ക് വളരെ സന്തോഷം തോന്നി. അവൾ പണം നിറഞ്ഞ സഞ്ചി വാങ്ങി മുതലാളിയോട് നന്ദി പറഞ്ഞു. അപ്പോൾ മുതലാളി പറഞ്ഞു, ആത്മാർഥതയും നിർബന്ധവുമുള്ള പ്രയത്‌നം എപ്പോഴും വിലപ്പെട്ടതാണ്. ജീവിതത്തിൽ വെല്ലുവിളികൾ വരുമ്പോഴും, അവയെ അതിജീവിച്ച് മുന്നോട്ട് പോകുക. ഏതൊരു ജോലി നിസ്സാരമെന്ന് കാണുന്നുവെങ്കിലും, അതിൽ മുഴുവൻ മനസും ശ്രദ്ധയും വെച്ചാൽ, അതിന്റെ ഫലവും അനുഭവവുമൊക്കെ നല്ലതായിരിക്കും.