കറുത്തില – ശ്രീനിഷ എസ്. എസ്. എഴുതിയ കവിത
പോയിടാം ഇരുണ്ട പാതയിലൂടെ ചിതറി വീഴുന്നൊരു ഓർമ്മതൻ നക്ഷത്രകൂട്ടങ്ങളെ ഭാരമായ് തലയിൽ പേറി കനമൊത്ത കാലുകൾ വലിച്ച് വെച്ച് ഒരിത്തിരി വെട്ടത്തിൻ മേൽ കണ്ണയച്ച്, നടന്ന് പോകവേ മരണത്തിൻ ഗന്ധത്തെ വഹിച്ചുകൊണ്ടരികിലെത്തിയൊരു മന്ദമാരുതനെ തോൽപ്പിക്കാനാകാതെ, വേദനകളുടെ ഭാരത്താൽ വീണുപോകുന്നു ഞാൻ

പോയിടാം ഇരുണ്ട പാതയിലൂടെ
ചിതറി വീഴുന്നൊരു ഓർമ്മതൻ
നക്ഷത്രകൂട്ടങ്ങളെ
ഭാരമായ് തലയിൽ പേറി
കനമൊത്ത കാലുകൾ വലിച്ച് വെച്ച്
ഒരിത്തിരി വെട്ടത്തിൻ മേൽ
കണ്ണയച്ച്, നടന്ന് പോകവേ
മരണത്തിൻ ഗന്ധത്തെ
വഹിച്ചുകൊണ്ടരികിലെത്തിയൊരു
മന്ദമാരുതനെ തോൽപ്പിക്കാനാകാതെ,
വേദനകളുടെ ഭാരത്താൽ വീണുപോകുന്നു ഞാൻ
ഉയിർത്തെഴുന്നേൽക്കാനാകാതെ,
കാലുകൾ പൂഴിമണ്ണിൽ ആണ്ടുപോകുന്നു
കൈകൾ വെട്ടിമുറിക്കപ്പെടുന്നു
വരിഞ്ഞു കീറപ്പെടുന്ന മുറിവുകളിൽ
നിന്നൊഴുകുന്ന രക്തവർണ്ണ ചാലുകളിൽ,
കണ്ണുനീർത്തുള്ളിയുടെ ഭാരം കൂടുമ്പോൾ
മോഹങ്ങളുടെ പ്രളയത്താൽ
അപമാനത്തിന്റെ പേമാരിയിൽ
വിഴുങ്ങപ്പെടുന്നൊരു ഇലയാണ് നീ
എവിടുന്നോ വാടി വീണ് ഒഴുകിയെത്തിയവൾ
ഇന്നിതാ അഗ്നിതൻ ജ്വലിക്കുന്ന പ്രണയത്താൽ
ആത്മാവിനാഴങ്ങളിൽ ലയിക്കപ്പെട്ടവൾ നീ.