നഷ്ടങ്ങൾ ഓർമ്മകളുടെ പാതിചാരിയ വാതിലുകൾ അനുവാദമില്ലാതെ തുറന്നകത്തു കയറി കൺചിമ്മുമ്പോൾ ഞാനെന്റെ കണ്ണുകൾ പതിയെ അടയ്ക്കാറുണ്ട് ഇനിയുമെന്തിനാണെന്നറിയാതെ. ചിന്തകൾ മോഹങ്ങളുടെ ചിറകേറി പറക്കുമ്പോൾ ഞാനെന്റെ ചിന്തകൾക്ക് വാൽക്കണ്ണാടികൾകൊണ്ട് അരികു തീർക്കാറുണ്ട് മോഹങ്ങളിൽ ഞാനെന്നെ മറക്കാതിരിക്കാൻ. ചിരികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഷ്ടങ്ങൾ ഓർമ്മകളുടെ പാതിചാരിയ വാതിലുകൾ 

അനുവാദമില്ലാതെ തുറന്നകത്തു കയറി 

ADVERTISEMENT

കൺചിമ്മുമ്പോൾ 

ഞാനെന്റെ കണ്ണുകൾ പതിയെ അടയ്ക്കാറുണ്ട് 

ഇനിയുമെന്തിനാണെന്നറിയാതെ.
 
ചിന്തകൾ മോഹങ്ങളുടെ ചിറകേറി പറക്കുമ്പോൾ 

ADVERTISEMENT

ഞാനെന്റെ ചിന്തകൾക്ക് 

വാൽക്കണ്ണാടികൾകൊണ്ട് അരികു തീർക്കാറുണ്ട് 

മോഹങ്ങളിൽ ഞാനെന്നെ മറക്കാതിരിക്കാൻ.
 
ചിരികളുടെ പിറകിലൊളിഞ്ഞിരിക്കുന്ന 

ADVERTISEMENT

കണ്ണീർക്കടലുകൾ 

കടൽഭിത്തികൾ താണ്ടി വരുമ്പോൾ 

ഞാനെന്റെ നാവിന്റെ സ്വാദുമുകുളങ്ങൾക്ക് 

ചങ്ങലകൾ തീർക്കാറുണ്ട് 

ആ ഉപ്പുരസം നുണയാതിരിക്കാൻ.
 
നിരതെറ്റിയെത്തുന്ന സന്തോഷങ്ങളിൽ 

ഞാനെന്നെ തിരിഞ്ഞു നോക്കാറുണ്ട് 

ജീവിതത്തിൽ സ്ഥിരതയുള്ളത് 

സ്ഥിരതയില്ലായ്മയ്ക്ക് 

മാത്രമാണെന്ന് വീണ്ടുമോർക്കാൻ.
 
ഓരോ അനുഭങ്ങളും എനിക്കു മുന്നിൽ 

പരവതാനിയോ മുൾപ്പാതയോ വിരിക്കുമ്പോൾ 

എന്നോ വായിച്ച കഥയിലെ വരികൾ 

ഞാനിന്നുമോർക്കാറുണ്ട് 

'ഇതും കടന്നു പോകും '.

English Summary:

Malayalam Poem ' Ithum Kadannu Pokum ' Written by Mincy Michael