ദൈവേച്ഛ – നിശാന്ത് എഴുതിയ കവിത
സാമൂഹിക അക്ഷരക്കൂട്ടുകളാൽ എഴുതപ്പെട്ട ജീവിത ശാസനകൾ ആത്മാവിന് നൽകുന്ന ആനന്ദമെത്ര ..? ഇച്ഛകളെ മാറ്റിയെടുക്കാനായ് മന്ത്രമുപദേശിക്കുന്നവർ ഇച്ഛാനുസരണം ജീവിക്കുന്നതിൽ തെറ്റുകാണുന്നതെന്തിന് ..? ദൈവേച്ഛ .. മനുഷ്യന്റേതിൽ നിന്നും വ്യത്യസ്തമാകപ്പെടുമ്പോൾ കാരണക്കാരൻ ദൈവമോ മനുഷ്യനോ..? ദൈവമെങ്കിൽ..

സാമൂഹിക അക്ഷരക്കൂട്ടുകളാൽ
എഴുതപ്പെട്ട ജീവിത ശാസനകൾ
ആത്മാവിന് നൽകുന്ന
ആനന്ദമെത്ര ..?
ഇച്ഛകളെ മാറ്റിയെടുക്കാനായ്
മന്ത്രമുപദേശിക്കുന്നവർ
ഇച്ഛാനുസരണം ജീവിക്കുന്നതിൽ
തെറ്റുകാണുന്നതെന്തിന് ..?
ദൈവേച്ഛ ..
മനുഷ്യന്റേതിൽ നിന്നും
വ്യത്യസ്തമാകപ്പെടുമ്പോൾ
കാരണക്കാരൻ ദൈവമോ
മനുഷ്യനോ..?
ദൈവമെങ്കിൽ..
സൃഷ്ടാവിന്റെ തെറ്റിന്
മനുഷ്യനെ ശിക്ഷിക്കുന്നത്
ഏതു ദൈവനീതി..?
മനുഷ്യനെങ്കിൽ അവന്റെ
ആത്മാവിന്റെ കടിഞ്ഞാൺ
കൈയ്യിലെടുക്കാൻ ദൈവം
വൈകുന്നതെന്തേ..?
ആത്മാവിലാനന്ദം വമിക്കേണ്ടുന്ന
ദൈവസംഹിതാ ധൂമകുറ്റികളിൽ
നിറക്കേണ്ടുന്ന കൂട്ടുകൾ
എന്തെല്ലാമായിരിക്കും..?
പ്രണയം നിറച്ചാലവ..
ജഗത്താകെ പരന്നൊഴുകി
ഹർഷോന്മാദരായാത്മാക്കളിൽ
ആഴ്ന്നിറങ്ങി വേരുകളാഴ്ത്തിയേക്കാം..
അതുവഴി ..
എഴുതപ്പെട്ട സംഹിതകളുടെ
ഉടലാഴങ്ങളിൽ ..
മുറിവുകളേൽക്കാം...