കുട്ടികളെ ഉപയോഗിച്ച് പണിയെടുപ്പിക്കുന്നു; പണം കൊടുക്കില്ല, ഭക്ഷണം മാത്രം...
ജീവിതത്തിൽ ഒരിക്കലെങ്കിലും വിശപ്പിന്റെ വിളി കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും അതു അനുഭവിച്ചിട്ടുണ്ട് പക്ഷെ അത് ഒരിക്കലും ജീവിതത്തിന്റ ഭാഗമായിട്ടില്ല. ഇത് ഇവിടെ പറയേണ്ടതിന്റെ ആവശ്യം ഞാൻ മനസിലാക്കിയത് കൊണ്ടാണ് പറയുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിശപ്പിന്റെ വിളി കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും അതു അനുഭവിച്ചിട്ടുണ്ട് പക്ഷെ അത് ഒരിക്കലും ജീവിതത്തിന്റ ഭാഗമായിട്ടില്ല. ഇത് ഇവിടെ പറയേണ്ടതിന്റെ ആവശ്യം ഞാൻ മനസിലാക്കിയത് കൊണ്ടാണ് പറയുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിശപ്പിന്റെ വിളി കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും അതു അനുഭവിച്ചിട്ടുണ്ട് പക്ഷെ അത് ഒരിക്കലും ജീവിതത്തിന്റ ഭാഗമായിട്ടില്ല. ഇത് ഇവിടെ പറയേണ്ടതിന്റെ ആവശ്യം ഞാൻ മനസിലാക്കിയത് കൊണ്ടാണ് പറയുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിശപ്പിന്റെ വിളി കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും അതു അനുഭവിച്ചിട്ടുണ്ട് പക്ഷേ അത് ഒരിക്കലും ജീവിതത്തിന്റ ഭാഗമായിട്ടില്ല. ഇത് ഇവിടെ പറയേണ്ടതിന്റെ ആവശ്യം ഞാൻ മനസിലാക്കിയത് കൊണ്ടാണ് പറയുന്നത്. ബംഗാൾ, അതി മനോഹരമായ സ്‌ഥലം, മലനിരകളും, മഞ്ഞും നിറഞ്ഞ പ്രദേശം എങ്ങും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പ്രകൃതി. കേരളത്തോട് കിടപിടിക്കുന്ന പ്രകൃതി. ഞാൻ ഇവിടെ എത്തിയപ്പോൾ മനസാകെ ഒരു കുളിർമ ഉണ്ടായിരുന്നു, രണ്ടാമത്തെ നിലയിൽ ആണ് എന്റെ റൂം. അവിടെ നോക്കിയാൽ കണ്ണെത്താ ദൂരത്തോളം കാടു മൂടികിടക്കുന്നു. അതിനും അപ്പുറമാണ് നമ്മുടെ അതിര്. വലിയ കമ്പികൾ കൊണ്ടു കെട്ടിയ അതിര്. പക്ഷേ ഇവിടെ ആന വരാറുണ്ട്. ആനകൾക്ക് ഈ കമ്പി വേലികളൊന്നും പ്രശ്നമല്ല, അവർ ചവിട്ടി പൊട്ടിച്ചു വരും. മഹാരാജ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്, അവർ ഭക്ഷണവും തേടി പലപ്പോഴും ഇവിടെ എത്താറുണ്ട്, ചില രാത്രിയിൽ അവർ വന്നു മെസ്സിന്റെ ജനല് പൊളിച്ചു ആട്ട എടുക്കും. ഒരു രാത്രിയിൽ ആളുകളുടെ ഒച്ച കേട്ട് ഞാനും ഉണർന്നു നോക്കിയപ്പോൾ ആനയും അതിന്റെ കുട്ടിയേയും കണ്ടു. ആളുകൾ ആർത്തു വിളിക്കുകയും സൈറൺ മുഴക്കുകയും ചെയ്തു ആനയെ ഓടിച്ചു.
ഞാൻ ആദ്യമായി മെസ്സിൽ ചെന്നപ്പോൾ അവിടെ ചെറിയ കുട്ടികളാണ് പണിയെടുക്കുന്നത്, അറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ ചോദിച്ചു "ഇവർക്ക് എത്ര പൈസ കൊടുക്കും?" ആശ്ചര്യത്തോടെ അയാൾ എന്നെ നോക്കി എന്നിട്ട് പറഞ്ഞു "ഒരാളൊഴികെ ആർക്കും പൈസ കൊടുക്കാറില്ല. ഭക്ഷണം മാത്രം, അവർ രാവിലെ വരും പണിയെടുക്കും, അവർ കഴിക്കും പിന്നെ അവർ വീട്ടിലേക്കും കൊണ്ടു പോകും." "അപ്പോൾ അവർ ഭക്ഷണത്തിനു വേണ്ടി വരുന്നതാണല്ലേ?" ചെറിയ ചിരിയോടെ അയാൾ പറഞ്ഞു "അതെ." അതെ ഇവിടെയും മനുഷ്യരുണ്ട് ജീവിക്കാൻ ജീവൻ നിലനിർത്താൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. "ദാ അവിടെ നോക്ക്" ഒരാൾ വരുന്നത് കണ്ട ഞാൻ തിരിഞ്ഞ് നോക്കി. ദൂരെ നിന്നും ഒരു ചെറിയ കുട്ടി കാടു വകഞ്ഞു മാറ്റികൊണ്ട് ആ ചെറു വഴിയിലൂടെ നടന്നു വരുന്നു, അവന്റെ വായിൽ ബ്രഷും ഉണ്ട്. ഞങ്ങളെ കണ്ടതോടെ അവൻ ബ്രഷ് ഒളിപ്പിച്ചു.
അയാൾ തുടർന്നു "ആ വേലിക്കപ്പുറത് ഒരു ചെറിയ ഗ്രാമം ഉണ്ട്, അവിടുത്തെ കുട്ടികളാണത്." "അപ്പോൾ അവിടെ വലിയ വേലി ഇല്ലേ" ചിരിയോടെ മീശയും തടവിക്കൊണ്ട് അയാൾ പറഞ്ഞു "അവിടെ ഒരു ദൈവ പാതയുണ്ട്. അതിലൂടെ ആനയും ഇവരും വരും, അവരുടെ ഉൾവിളിക്ക് ഉത്തരം തേടി" മനുഷ്യൻ വിശക്കുമ്പോൾ അവനു പറയാൻ കഴിയുന്നു, എന്നാൽ മൃഗങ്ങൾ എന്തു ചെയ്യും. അവർ അവരുടെ ജീവിത്തോട് പോരാടുന്നു. അപ്പോഴേക്കും മാനത്തു കൂടിയ കാർമേഘങ്ങൾ പതിയെ പെയ്തിറങ്ങി, ഇത് അവർക്ക് വേണ്ടിയാണ് എന്ന് എനിക്ക് തോന്നി, ഉള്ള് ഉരുകി, തിളയ്ക്കുന്ന ജനതയുടെ ഉള്ളു തണുപ്പിക്കാനുള്ള കുളിർ മഴ. ആ മഴയത്തു ചെറിയ പൊതിക്കെട്ടും നെഞ്ചോടു ചേർത്തു നടന്നു നീങ്ങുന്ന ആ ബാലൻ. ഇത് ജീവിതമല്ലേ, ആ വഴി ജീവിതത്തിന്റെ അറ്റത്തേക്കുള്ള ഒരു നൂല് പോലെ കാണപ്പെട്ടു.