മക്കളില്ലാത്ത ദമ്പതികൾ ആ കുട്ടിക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്തു; 'ഒടുവിൽ സ്വത്ത് കിട്ടില്ലെന്നു മനസ്സിലായപ്പോൾ അവൾ ഉപേക്ഷിച്ചു പോയി...'

നായക്കുട്ടിയെ കൈയിൽ എടുത്തു ഞാൻ കാറിനടുത്തേക്ക് നീങ്ങുമ്പോൾ ലക്ഷ്മി ഉറക്കെ കരയുന്നുണ്ടായിരുന്നു. ആ കരച്ചിൽ എന്നെയും സീതയെയും വിഷമത്തിൽ ആക്കി. എങ്കിലും ആ നായ കുട്ടിയേയും കൊണ്ട് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര പുറപ്പെട്ടു.
നായക്കുട്ടിയെ കൈയിൽ എടുത്തു ഞാൻ കാറിനടുത്തേക്ക് നീങ്ങുമ്പോൾ ലക്ഷ്മി ഉറക്കെ കരയുന്നുണ്ടായിരുന്നു. ആ കരച്ചിൽ എന്നെയും സീതയെയും വിഷമത്തിൽ ആക്കി. എങ്കിലും ആ നായ കുട്ടിയേയും കൊണ്ട് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര പുറപ്പെട്ടു.
നായക്കുട്ടിയെ കൈയിൽ എടുത്തു ഞാൻ കാറിനടുത്തേക്ക് നീങ്ങുമ്പോൾ ലക്ഷ്മി ഉറക്കെ കരയുന്നുണ്ടായിരുന്നു. ആ കരച്ചിൽ എന്നെയും സീതയെയും വിഷമത്തിൽ ആക്കി. എങ്കിലും ആ നായ കുട്ടിയേയും കൊണ്ട് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര പുറപ്പെട്ടു.
മൂന്നാറിലേക്കുള്ള യാത്രയിൽ സീതയും എന്റെ കൂടെ ഉണ്ടായിരുന്നു. സീത എന്ന് കേട്ടപ്പോൾ അവൾ ആരാണ് എന്ന് ചോദിച്ചേക്കാം. സംശയിക്കേണ്ട, അവൾ എന്റെ ഭാര്യയാണ്. ഊണിലും ഉറക്കത്തിലും എപ്പോഴും എന്റെ കൂടെ ഉള്ള ഏക ഭാര്യ. യാത്രയിൽ അടിമാലി എത്തിയപ്പോൾ, ഒരു ചായ കുടിക്കുന്നതിനായി ഒരു തട്ട് കടയുടെ അരികെ എന്റെ കാറ് നിർത്തി. ചായ കുടിക്കുന്നതിനിടയിൽ ഞങ്ങളുടെ അരികിലേക്ക് ഓടി വന്ന ഒരു നായക്കുട്ടി, എന്റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് അവനോട് വളരെ ഇഷ്ടം തോന്നി. എല്ലാവർക്കും തോന്നുന്നപോലെ ഉള്ള ഒരു ആഗ്രഹം അവനെ സ്വന്തം ആക്കാൻ എനിക്കും തോന്നി. ഞാൻ ആ കടക്കാരനോട് ചോദിച്ചു... ഈ നായ കുട്ടിയെ എനിക്ക് വാങ്ങാൻ കിട്ടുമോ? കട ഉടമയുടെ നിർദേശപ്രകാരം ഞാനും സീതയും തൊട്ട് അടുത്ത് കടക്കാരൻ കാണിച്ചു തന്ന വീടിനെ ലക്ഷ്യമാക്കി നായകുട്ടിയെ വാങ്ങിക്കുന്നതിനായി പോയി. ഞങ്ങളുടെ ആഗമനം കണ്ട് ആ വീട്ടിലെ എല്ലാവരും ഞങ്ങളെ നോക്കി നിന്നു. ഞങ്ങളെ പിന്തുടർന്ന ആ നായക്കുട്ടി ഞങ്ങളെ പിന്നിലാക്കി അവന്റെ ഭവനത്തിലേക്ക് ഓടിക്കയറിയത് ഞാൻ കണ്ടു. അവരുടെ വീട്ടിൽ എത്തി ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു.
"നിങ്ങളുടെ ഈ നായക്കുട്ടിയെ ഞങ്ങൾക്ക് തരുമോ? നിങ്ങൾ പറയുന്ന പണം തരാം" ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തിൽ നിന്നും ഉത്തരം പറയാൻ പറ്റാതെ വീട്ടമ്മ നിൽക്കുന്നത് കണ്ടപ്പോൾ വീണ്ടും ഞാൻ പറഞ്ഞു.. എനിക്ക് നിങ്ങളുടെ നായക്കുട്ടിയെ വളരെ ഇഷ്ടമായി. നിങ്ങൾ അവനെ എനിക്ക് തന്നാൽ ഞാൻ നാലായിരം രൂപ നിങ്ങൾക്ക് തരാം. വളരെ പാവപ്പെട്ട ഒരു കുടുബം ആയിരുന്നു അവരുടേത്. നാല് പെൺമക്കളെ വളരെ കഷ്ടപ്പെട്ട് നോക്കുന്ന ഒരു അമ്മ, അവർക്ക് നാലായിരം രൂപ എന്ന് കേട്ടപ്പോൾ വളരെ സന്തോഷത്തോടെ ആ നായക്കുട്ടിയെ ഞങ്ങൾക്ക് നൽകാൻ മനസ്സ് കാണിച്ചു. എന്നാൽ നാലാമത്തെ മകളായ നാല് വയസ്സ് മാത്രം പ്രായം ഉള്ള ലക്ഷ്മി എന്ന പെൺകുട്ടി നായക്കുട്ടിയെ കൊടുക്കരുത് എന്ന് പറഞ്ഞു വാശി പിടിച്ചു. എങ്കിലും ആ അമ്മ നായ കുട്ടിയെ ചോദിച്ചു വന്ന ഞങ്ങൾക്ക് പണം വാങ്ങി കൈമാറി. നായക്കുട്ടിയെ കൈയിൽ എടുത്തു ഞാൻ കാറിനടുത്തേക്ക് നീങ്ങുമ്പോൾ ലക്ഷ്മി ഉറക്കെ കരയുന്നുണ്ടായിരുന്നു. ആ കരച്ചിൽ എന്നെയും സീതയെയും വിഷമത്തിൽ ആക്കി. എങ്കിലും ആ നായ കുട്ടിയേയും കൊണ്ട് ഞങ്ങൾ മൂന്നാറിലേക്ക് യാത്ര പുറപ്പെട്ടു.
പിന്നീട് എന്റെ വീട്ടിൽ ആ നായക്കുട്ടി വളർന്നു. ഏകദേശം രണ്ട് മാസം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് നായക്കുട്ടിയെ നൽകിയ അടിമാലിയിലെ വീട്ടിലേക്ക് ഒരു ദിവസം പോകണം എന്ന ആഗ്രഹം ഞങ്ങളിൽ വന്നു. നായക്കുട്ടിയെ കൊണ്ടുവന്നപ്പോൾ ലക്ഷ്മി എന്ന കൊച്ചു കുട്ടിയുടെ കരച്ചിൽ ഞങ്ങളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. മക്കളില്ലാത്ത ഞങ്ങൾക്ക് ആ കൊച്ചിന്റെ കരച്ചിൽ ഇപ്പോഴും ഒരു തേങ്ങലായി മനസ്സിൽ നിലനിൽക്കുന്നു. നായകുട്ടിക്ക് ഒരു പേര് ഇല്ലായിരുന്നു. ലക്ഷ്മിയുടെ സമ്മതത്തോടെ നായകുട്ടിക്ക് ഒരു പേര് കണ്ടെത്തണം. കഷ്ടപ്പാടാണെങ്കിലും നാല് പെൺകുട്ടികളെ സന്തോഷത്തോടെ നോക്കുന്ന ആ വീട്ടമ്മയോട് എന്തെന്നില്ലാത്ത ഒരു സ്നേഹവും ബഹുമാനവും എനിക്കും സീതക്കും തോന്നി. അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം കുറെ സമ്മാനങ്ങളുമായി ഞങ്ങൾ ലക്ഷ്മിയുടെ അടിമാലിയിലുള്ള ഭവനത്തിലേക്ക് പുറപ്പെട്ടു. അടിമാലിയിലുള്ള ലക്ഷ്മിയുടെ വീട്ടിലേക്ക് നായകുട്ടിയെയും എടുത്തു നേരം വെളുത്തപ്പോൾ തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മലമുകളിലെ കാഴ്ച കണ്ട് പുത്തൻ ഉണർവുമായി ലക്ഷ്മിയുടെ ഭവനത്തിൽ ഞങ്ങൾ എത്തിയപ്പോൾ ലക്ഷ്മിമോൾ ഓടിവന്ന് ഞങ്ങളെ സ്വീകരിച്ചു. കൂട്ടത്തിൽ അവളുടെ ഇഷ്ടപ്പെട്ട നായ കുട്ടിയേയും.
ഉപഹാരങ്ങൾ കൈമാറിയ ശേഷം, ഞങ്ങൾ അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള ആഗ്രഹത്തോടെ അവരെ ഞങ്ങളുടെ വീട്ടിലേക്ക് ഒരു ദിവസം ക്ഷണിച്ചു. ചിരികളുടെയും സ്നേഹത്തിന്റെയും പരസ്പര പ്രേമത്തിന്റെയും അന്തരീക്ഷം നിറഞ്ഞിരുന്ന സമയത്തു നായകുട്ടിക്ക് ഒരു പേര് കണ്ടെത്താൻ എല്ലാവരും സമയം കണ്ടെത്തി. ലക്ഷ്മിക്ക് ഇഷ്ടപ്പെട്ട നായ കുട്ടിക്ക് ജാക്ക് എന്ന പേര് വിളിക്കാൻ അവൾ ആവശ്യപ്പെട്ടത് അനുസരിച്ചു അവനെ ജാക്ക് എന്ന് പേരിട്ടു. പിന്നീട് ഞങ്ങൾ എല്ലാ മാസവും ഏതെങ്കിലും ഒരു വീട്ടിൽ കൂടുമായിരുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വലിയ ഒരു സമയങ്ങൾ ആയിരുന്നു ആ കൂടികാഴ്ചകൾ. ലക്ഷ്മിമോൾ ഈ സമയം ഞങ്ങളുമായി കൂടുതൽ അടുപ്പത്തിൽ ആവുകയും അത് മക്കളില്ലാത്ത ഞങ്ങളുടെ മനസ്സിനെ ആയിരം പുഷ്പങ്ങൾ കൊണ്ട് പൊതിഞ്ഞ പോലെ ഉള്ള ഒരു അനുഭൂതി ഉണ്ടാക്കുകയും ചെയ്തു. തുടർന്നുള്ള ഓരോ കൂടികാഴ്ച്ചകൾക്ക് ശേഷം ഞങ്ങൾ ഒരു കുടുംബ സുഹൃത്തുക്കൾ പോലെ ആയി. ഇതിനിടയിൽ ലക്ഷ്മി മോൾ പല ദിവസങ്ങളും ഞങ്ങളുടെ വീട്ടിൽ താമസിച്ചു.
ഒരു ദിവസം ഞങ്ങൾ അടിമാലിയിലുള്ള അവരുടെ വീട് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ചെറിയ ആഗ്രഹം അവരോട് പറഞ്ഞു. "ലക്ഷ്മി മോളെ ഞങ്ങൾക്കൊപ്പം സ്ഥിരമായി താമസിക്കാൻ തരുമോ എന്ന്?" ഞങ്ങളുടെ ആഗ്രഹം പുഷ്പിക്കാൻ അധികം സമയം വേണ്ടി വന്നില്ല. എല്ലാവരുടെയും സമ്മതത്തോടെ ലക്ഷ്മി മോളെ ആലുവയിലുള്ള ഞങ്ങളുടെ വസതിയിലേക്ക് കൂട്ടി കൊണ്ട് വന്നു. അവൾ വളരെ സന്തോഷവതി ആയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങൾ ഒരു മുല്ലപ്പൂവിന്റെ സൗരഭ്യം പകർന്ന് ലക്ഷ്മി ഞങ്ങൾക്ക് ഒരു തുണയായി ഞങ്ങളോടൊപ്പം താമസിച്ചു. ലക്ഷ്മി മോൾ വളരെ അനുസൃതവും സ്നേഹപൂർവകമായ കുട്ടിയായിരുന്നു. ആലുവയിലെ ഒരു സ്കൂളിൽ പഠിക്കാൻ ചേർന്ന അവൾ ഓരോ ദിവസവും പുതിയ അറിവുകൾ നേടുന്നതിനും മികച്ച രീതിയിൽ പഠിക്കുന്നതിനും വേണ്ടി വളരെ പരിശ്രമിച്ചിരുന്നു. എപ്പോഴും അതിവേഗമായും ശ്രദ്ധപൂർവമായും പഠിച്ചുകൊണ്ടിരുന്നു. അവളുടെ വളർത്തമ്മയും അച്ഛനും ആയ ഞങ്ങൾ എപ്പോഴും ഗൗരവത്തോടെ സ്നേഹത്തോടെ അവളെ വളർത്തിയിരുന്നു. ലക്ഷ്മി തന്റെ മാതാപിതാക്കളെ ഒരിക്കലും ദു:ഖിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടില്ല. അവളുടെ അനുസരണം, നന്മ, സ്നേഹം ഇവയൊക്കെ ഞങ്ങളുടെ വീടിനെ സ്വർഗ്ഗ തുല്യമാക്കി.
സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ വളരെ പെട്ടന്ന് കടന്നു പോകുന്നത് പോലെ തോന്നി. മക്കൾ വലുതാകുന്നതോടൊപ്പം ഞങ്ങൾക്കും പ്രായം ഏറിവന്നു. ലക്ഷ്മിയുടെ ചേച്ചിമാരുടെ വിവാഹങ്ങൾ ഇതിനിടയിൽ കഴിഞ്ഞു. അവരെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ ഞങ്ങളാൽ വേണ്ടതെല്ലാം ചെയ്തിരുന്നു. ലക്ഷ്മിയുടെ വിവാഹം ആണ് അടുത്തത്. യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി കഴിഞ്ഞ ലക്ഷ്മിക്ക് വിവാഹ ആലോചനകൾ പലതും വരുന്നുണ്ട്. കൊച്ചിയിൽ ഒരു പ്രൈവറ്റ് കോളജിൽ പഠിക്കുന്ന സമയം ലക്ഷ്മി അവളുടെ ഭാവി വരനെ കണ്ടെത്തിയിരുന്നു. ഈ കാര്യം അച്ഛനോട് പറയാൻ അവൾ മടി കാണിച്ചില്ല. ലക്ഷ്മി പറഞ്ഞത് പ്രകാരം അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വിവാഹ ബന്ധം ആണ് എന്ന് മനസ്സിലായി. അങ്ങനെ ഡിഗ്രി കഴിഞ്ഞ ഉടനെ ലക്ഷ്മിയുടെ വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചു വരന്റെ വീട്ടുകാർ വിവാഹം ഉറപ്പിക്കൽ ചടങ്ങുമായി വീട്ടിൽ വന്നപ്പോൾ ലക്ഷ്മിക്ക് നൽകാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചർച്ചയിൽ വന്നു. ഞാൻ പറഞ്ഞു എന്റെ മകൾക്ക് ഇപ്പോൾ കൊടുക്കുന്നത് ഒഴിച്ച് കൂടുതലായി ഞങ്ങളുടെ കാലശേഷം ഒന്നും ലഭിക്കില്ല. ഈ കാണുന്ന എന്റെ എല്ലാ സ്വത്തുക്കൾക്കും (അഞ്ച് ഏക്കർ കൃഷി ഭൂമിയും ഈ വീടും) വേറെ അവകാശികൾ ഉണ്ട്. ഞങ്ങൾക്ക് കുട്ടികൾ ഇല്ലാതെ ഇരുന്ന സമയം ലക്ഷ്മിയെ ദത്തെടുത്തതാണെന്നും സ്വന്തം മകളെ പോലെ ഞങ്ങൾ അവളെ കരുതി പോരുന്നതെന്നും പറഞ്ഞു.
സാമ്പത്തിക കാര്യങ്ങൾ അറിഞ്ഞപ്പോൾ വരന്റെ വീട്ടുകാർ വളരെ അതൃപ്തി കാണിക്കുകയും ഈ ബന്ധം തുടർന്ന് പോകാൻ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. ലക്ഷ്മി വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കനായി വളരെ നാളുകൾ ആയി കടുത്ത പ്രേമത്തിൽ ആണെന്നും എന്റെ സ്വത്തുക്കൾ നോക്കാതെ ഈ വിവാഹം നടത്തി തരാനുള്ള ബാധ്യത നിങ്ങൾക്ക് ഉണ്ടെന്നും ഞാൻ പറഞ്ഞു. എന്നാൽ വരന്റെ വീട്ടുകാർ ഇതൊന്നും കേൾക്കാൻ തയാറല്ലായിരുന്നു. പിന്നീട് ഉള്ള ദിവസങ്ങൾ ഞങ്ങളുടെ ഭവനത്തിൽ അസമാധാനത്തിന്റെ നാളുകൾ ആയിരുന്നു. ലക്ഷ്മിയുടെ സ്വഭാവത്തിൽ അത് പ്രകടമായി ഞാൻ കണ്ടു. ലക്ഷ്മിയെ കണ്ടെത്തുന്നതിന് മുൻപേ ഞങ്ങളുടെ സ്വത്തുക്കൾ ഞങ്ങളുടെ മരണശേഷം ചേട്ടന്റെ മകന് നൽകാം എന്ന് പറഞ്ഞു ഒരു വിൽപത്രം തയാറാക്കി സൂക്ഷിച്ചിരുന്നു. എന്റെ സഹോദരന്മാർ ഒരുമിച്ചു നടത്തിയ ആ ഉടമ്പടിയിൽ മക്കളില്ലാത്ത ഞങ്ങളുടെ വീടും സ്ഥലവും അന്യം വന്നു പോകാതിരിക്കാൻ ലക്ഷ്മിയെ ദത്തെടുക്കുന്നതിന് മുമ്പേ എഴുതിവച്ച ആ കരാർ അത് തുടർന്ന് പോകുവാൻ ഉള്ള ഒരു ആഗ്രഹം എന്നിലും ഉണ്ടായിരുന്നു.
ലക്ഷ്മി അവളുടെ ഭാവി വരനെ കാണുന്നതിനായി ഒരു ദിവസം എറണാകുളത്തുള്ള സുഭാഷ് പാർക്കിൽ ചെന്നപ്പോൾ അവൾക്ക് നിരാശയുടെ മുഖം കാണേണ്ടി വന്നു. ലക്ഷ്മിയുടെ സ്വത്ത് മാത്രം മനസ്സിൽ കണ്ട് നടത്തിയ ഒരു പേമ നാടകം ആയിരുന്നു അത് എന്ന് ലക്ഷ്മിക്ക് പിന്നീട് ബോധ്യപ്പെട്ടു. എന്നാൽ, അവൾ പാർക്കിൽ അവനെ കണ്ടപ്പോൾ, അവന്റെ മുഖത്ത് കാണപ്പെട്ട അഭിലഷണവും അവളെക്കാൾ അവളുടെ പണത്തെ കുറിച്ചുള്ള ആലോചനയുമാണ് എന്നത് അവളെ നിരാശയിലാക്കി. ലക്ഷ്മിക്ക് ഉടൻ ബോധ്യമായത്, അവൻ ഒരു വെറും സന്നാഹം മാത്രമായിരുന്നു. അവൻ അവളുടെ സമ്പത്തിനെ ആഗ്രഹിച്ച്, അതിനായി അവളെ മോഹിച്ചിരുന്നു. ലക്ഷ്മിയെയല്ല അവളുടെ പണത്തെ ആണ് അവൻ മോഹിച്ചത് എന്ന് ബോധ്യപ്പെട്ടപ്പോൾ ഒരിക്കലും അവനുമൊത്തുള്ള ചങ്ങാത്തം നല്ലതിന് ആയിരിക്കില്ല എന്ന അവബോധം ലക്ഷ്മിയിൽ വന്നു. തുടർന്ന് ഇനി ഒരിക്കലും അവനെ അവളുടെ ജീവിതത്തിൽ കാണാൻ പാടില്ല എന്ന് തീരുമാനിക്കുകയും കൂടാതെ ഇനി ഒരിക്കലും അവനെ ജീവിതത്തിൽ അംഗീകരിക്കാനും പാടില്ല എന്നും തീരുമാനിച്ചു.
തുടർന്നുള്ള നാളുകളിൽ ലക്ഷ്മിയുടെ ഞങ്ങളോടുള്ള പെരുമാറ്റത്തിലും വളരെ മാറ്റങ്ങൾ പ്രകടമായി കണ്ടു. ഞങ്ങളിൽ നിന്ന് അകന്നു കഴിയാൻ അവൾ ആഗ്രഹിക്കുന്നത് പോലെ. ഒരു ദിവസം ലക്ഷ്മിയുടെ നിർദേശ പ്രകാരം അടിമാലിയിൽ നിന്ന് അവളുടെ അമ്മയും ചേച്ചിയും ഞങ്ങളുടെ വസതിയിൽ വന്ന് ലക്ഷ്മിയെ കൂട്ടികൊണ്ടു പോയി. ഞങ്ങൾ ഏതോ ഒരു വലിയ പാപം ചെയ്ത പോലെ ഒരു തോന്നൽ അവർക്ക് ഉണ്ടെന്ന് ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഒന്നും മനസ്സ് തുറന്നു പറയാതെ ഉള്ള അവരുടെ പെരുമാറ്റം കണ്ട് പ്രായമായ ഞങ്ങളിൽ വേദനയുടെ തീക്കനലുകൾ നിറച്ചു. ഒരു മുല്ല പൂവ് പോലെ സൗന്ദര്യവതിയായ ലക്ഷ്മി ഞങ്ങളെ വിട്ടേച്ചു പോയപ്പോൾ ഞങ്ങളുടെ ഭവനം മൂകമായി. ജാക്ക് എന്ന നായക്ക് ഇപ്പോൾ 16 വയസ്സായി. അവന് പ്രായമായി എങ്കിലും ഞങ്ങളോട് കാണിക്കുന്ന സ്നേഹം വളരെ വലുതാണ്. എന്നാൽ ഞങ്ങൾ വളർത്തി വലുതാക്കിയ ലക്ഷ്മി കാണിക്കുന്ന അവഹേളന ഞങ്ങളെ വല്ലാതെ തളർത്തി. ഏകദേശം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലക്ഷ്മിയുടെ ഒരു കത്ത് ഞങ്ങൾക്ക് കിട്ടി. ഇനി അച്ഛന്റെ വീട്ടിലേക്കു അവൾ വരുന്നില്ല എന്നത് ആയിരുന്നു അതിലെ ഉള്ളടക്കം.
അടർന്നു പോയ ഒരു മുല്ല പൂവ് പോലെ ലക്ഷ്മി ഞങ്ങളെ വിട്ടുപിരിഞ്ഞപ്പോൾ ഞങ്ങൾക്ക് അൽപം സന്തോഷം തരാൻ ജാക്ക് എന്ന നായ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ജീവിതത്തിൽ കടന്നു വന്ന ഒരു തകർച്ച പോലെ ലക്ഷ്മിയുടെ അപ്രതീക്ഷിതമായ ഈ തീരുമാനത്തെ ഞങ്ങൾ കണ്ടു. ഞങ്ങൾക്കായി ഒരു മകൻ പിറന്നില്ലലോ എന്ന ദുഃഖം ഞങ്ങളെ ഈ സമയം വേട്ടയാടി. വേദനകളുടെ തിരി കത്തിച്ചു ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ലക്ഷ്മി ഒരു മഹാദുരന്തമായി ഇപ്പോൾ നിലനിൽക്കുന്നു.