സെക്രട്ടേറിയറ്റിൽ ഉയർന്ന ജോലിയിൽ ഇരിക്കുന്ന മകനായ രാഹുലിന്‌ എന്തായാലും അച്ഛനെ തിരുവനന്തപുരത്തു കൊണ്ടു വന്നു തൈക്കാട് ശാന്തി കവാടത്തിൽ ദഹിപ്പിക്കണമെന്നായി. അതിനു കാരണം ആവട്ടെ അച്ഛൻ ജനിച്ചു വളർന്ന ഈ നാട്ടിൽ അച്ഛനെ അറിയുന്നവർക്ക് അച്ഛനെ അവസാനം ആയി കാണാനുള്ള അവസരം കൊടുക്കണമത്രേ,

സെക്രട്ടേറിയറ്റിൽ ഉയർന്ന ജോലിയിൽ ഇരിക്കുന്ന മകനായ രാഹുലിന്‌ എന്തായാലും അച്ഛനെ തിരുവനന്തപുരത്തു കൊണ്ടു വന്നു തൈക്കാട് ശാന്തി കവാടത്തിൽ ദഹിപ്പിക്കണമെന്നായി. അതിനു കാരണം ആവട്ടെ അച്ഛൻ ജനിച്ചു വളർന്ന ഈ നാട്ടിൽ അച്ഛനെ അറിയുന്നവർക്ക് അച്ഛനെ അവസാനം ആയി കാണാനുള്ള അവസരം കൊടുക്കണമത്രേ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്രട്ടേറിയറ്റിൽ ഉയർന്ന ജോലിയിൽ ഇരിക്കുന്ന മകനായ രാഹുലിന്‌ എന്തായാലും അച്ഛനെ തിരുവനന്തപുരത്തു കൊണ്ടു വന്നു തൈക്കാട് ശാന്തി കവാടത്തിൽ ദഹിപ്പിക്കണമെന്നായി. അതിനു കാരണം ആവട്ടെ അച്ഛൻ ജനിച്ചു വളർന്ന ഈ നാട്ടിൽ അച്ഛനെ അറിയുന്നവർക്ക് അച്ഛനെ അവസാനം ആയി കാണാനുള്ള അവസരം കൊടുക്കണമത്രേ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണികർണ്ണികയിൽ നിന്നുയരുന്ന പുക ചുരുളുകൾ പടിക്കെട്ടിന്റെയടുത്ത് നിൽക്കുന്ന ആൽമരത്തിനെ മറയ്ക്കുന്നു, മഴ ചെറുതായി ചാറ്റുന്നുണ്ട്, എരിഞ്ഞു നിന്ന ചിതകളിൽ വെള്ളം വീണത് കൊണ്ടാവണം പുകയേറിയത്. കഴുത്തിൽ കിടന്ന തോർത്ത്‌ മുരളി തലയിലിട്ടെങ്കിലും മഴയ്ക്ക് ശക്തി കൂടുകയാണ്, ലോഡ്ജിലേക്കു തിരിച്ചു പോയേ പറ്റു, പതുക്കെ പടിക്കെട്ടുകൾ കയറി മുറിയിലെത്തി. ഒരാഴ്ചയായി ഇതൊരു പതിവാണ്, മണികർണ്ണികയിൽ വന്നു എരിയുന്ന ചിതകളിൽ നോക്കി ഇരിക്കുക, പാമരനെന്നോ പണക്കാരനെന്നോ വ്യത്യാസം ഇല്ലാതെ ചണ്ഡലന്മാർ കമ്പു കൊണ്ട് കുത്തി ശവം കത്തിക്കുന്ന ആ കാഴ്ച ഇപ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്താറില്ല. അല്ലെങ്കിലും ജീവനുള്ളപ്പോളല്ലേ മനുഷ്യനെന്ന് വിളിക്കൂ, അല്ലേൽ വെറും ശരീരം മാത്രം പൊലീസുകാരുടെ ഭാഷയിൽ പറഞ്ഞാൽ 'പ്രേതം'. കുറച്ചു ദിവസമായി ചിതയും നോക്കി ഇരിക്കുന്നത് കൊണ്ടാവണം തികഞ്ഞ നിസ്സംഗതയോടെ ആണെങ്കിലും അവരിൽ ചിലർ നോക്കി പുഞ്ചിരിക്കുന്നുണ്ട്. ശവം ദഹിപ്പിക്കുമ്പോൾ അവരുടെ മനസ്സിൽ എന്തൊക്കെയാവും, എന്തായാലും പൈസയെന്നൊരു സാധനത്തിന് വേണ്ടി മാത്രമല്ല അവരീ പണി ചെയ്യുന്നത്. ഒരുപക്ഷേ മനസ്സ് കൊണ്ടവർ ചിതയിൽ അമരുന്നവരോട് സംസാരിക്കുന്നുണ്ടാവും. ദേഹത്തെ വിട്ടു പിരിഞ്ഞ ദേഹിയുടെ സന്തോഷം അല്ലെങ്കിൽ വിഷാദം അവർ അറിയുന്നുണ്ടാവുമോ?.

പത്മനാഭന്റെ നാട്ടിൽ നിന്നും തീവണ്ടി കയറി മുരളി ഈ കാശിയിൽ എത്തിയത് അടുത്ത സുഹൃത്തിനോടൊഴികെ മറ്റാരോടും പറഞ്ഞിരുന്നില്ല. തന്റെ ചിരകാല സ്വപ്നം അറിയാവുന്ന വിമല അത് ആരോടും പറയില്ല എന്നുറപ്പായിരുന്നു. അല്ലെങ്കിലും ചില നല്ല സുഹൃത്തുക്കൾ തന്നെ ആവും എന്നും മനസ്സിന്റെ കണ്ണാടി. ഒന്ന് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും പിന്നൊന്നും പറഞ്ഞില്ല അല്ലെങ്കിൽ അതൊരു മൗന സമ്മതം ആയിരുന്നിരിക്കാം. അല്ലെങ്കിലും വയസാംകാലത്ത് കൂട്ടിനായി വാർദ്ധക്യത്തിന്റെ എല്ലാ രോഗങ്ങളുമുള്ള തന്നെയെന്തിനു തടയണം. കൂടെ ഉള്ളവർ ഓരോരുത്തരായി കാലചക്രത്തിനു അടിയിൽ പോയപ്പോൾ തോന്നി തുടങ്ങിയതാണ് ചെറുതായൊരു മരണഭയം. പോരാത്തതിന് ഇടക്കിടക്കുള്ള സ്വപ്നങ്ങളും. പണ്ടും കാശിയൊരു സ്വപ്നമായിരുന്നു, അവിടെ കിടന്നേ മരിക്കാവൂ, മണികർണ്ണികയിൽ തന്നെ ആവണം തന്റെ ചിതാഗ്നി എന്നൊരു നിർബന്ധവും അതിലേറെ ആഗ്രഹവും. വീട്ടിൽ ഉള്ളവരോട് പറഞ്ഞാൽ അവരതൊരു തമാശയായേ കാണു എന്നറിയാവുന്നത് കൊണ്ടാണ് വിമലയോട് മാത്രം പറഞ്ഞു ഇങ്ങോട്ട് വണ്ടി കയറിയത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ "അച്ഛാ തിരിച്ചു വരൂ" എന്നൊരു പരസ്യം മാതൃഭൂമിയിൽ കണ്ടെങ്കിലും, 30 വർഷം മുന്നേ എടുത്ത തന്റെ ഫോട്ടോ കണ്ടു അറിയാതെ ചിരിച്ചു പോയി. അതുകണ്ടു തന്നെ ആരും ഈ കാശിയിൽ തിരിച്ചറിയാൻ പോലും പോകുന്നില്ല.

ADVERTISEMENT

ദിവസങ്ങൾ, മാസങ്ങളായി, വർഷങ്ങളായി പിന്നെയും നീങ്ങി മുരളി ഇപ്പോൾ ചണ്ഡലമാരുടെ ഇടയിലെ ഒരാളായിരിക്കുന്നു, കിടപ്പു മാത്രം ലോഡ്ജിൽ. അവരാകട്ടെ അധികം സംസാരം ഒന്നുമില്ലാതെ ചിതകളിൽ മാത്രമാണ് എപ്പോളും ശ്രദ്ധ. ചിത പൂർണമായും കത്തിയമരുന്നവരെ നോക്കി നിൽക്കുന്ന ബന്ധുക്കൾ, ഒരു ഭാരം ഇറക്കിയപോലെ ചിതയിൽ എത്തിച്ചു മടങ്ങുന്നവർ, അങ്ങനെ പല കാഴ്ചകൾ, തിരക്ക് കൂടുമ്പോൾ പകുതി കത്തിയ ശരീരം ഗംഗയുടെ മടിത്തട്ടിലേക്കു എറിയുമ്പോൾ പോലും മനസ്സിപ്പോൾ നൊമ്പരപ്പെടാറില്ല. കാരണം എല്ലാം ഒരു 'മായ' എന്നൊരു ബോധം മനസ്സിൽ ദൃഢമായിരിക്കുന്നു. താൻ മരിച്ചാൽ ഏതു വശത്തുള്ള ചിതയിൽ കത്തിക്കണം എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ ചിരിയോടെ "താങ്കളെ ചന്ദനമുട്ടി വച്ചു നെയ്യൊഴിച്ചു ഈ മണികർണ്ണികയിൽ ദഹിപ്പിക്കും, അതോർത്തു വിഷമിക്കണ്ട" എന്നായിരുന്നു മറുപടി, അതിന്നാണല്ലോ താനീ മണികർണ്ണികയിൽ എത്തിയതും ഇവിടെ കഴിയുന്നതും, ഇത്ര നാളത്തെ സൗഹൃദം കൊണ്ടവർ തനിക്കു നൽകുന്ന മരണാനന്തര ബഹുമതി. എന്തായാലും മനസ്സു നിറഞ്ഞാണ് അന്ന് ലോഡ്ജിലേക്ക് പോയത്.

മാസങ്ങൾക്കു ശേഷം ഒരു വെള്ളിയാഴ്ച മണികർണ്ണിക ഉണർന്നത് മുരളിയുടെ മരണ വാർത്തയോട് കൂടി ആയിരുന്നു. ലോഡ്ജിൽ മുരളി കൊടുത്ത നമ്പറിൽ വിളിച്ചെങ്കിലും അത് പ്രവർത്തന രഹിതം ആയിരുന്നു. ലോഡ്ജിന്റെ നടത്തിപ്പുകാർ മുറി പരിശോധിച്ചപ്പോളാണ് വിമലയുടെ നമ്പർ കിട്ടിയത്, അടുത്തുള്ള കടയിലെ മലയാളിയെ കൊണ്ട് വിമലയുടെ നമ്പറിലേക്കു വിളിപ്പിച്ചപ്പോൾ വേറെയാരോ ആണ് എടുത്തത് 'വിമലാമ്മ ഇന്നലെ മരിച്ചു' എന്നുള്ള വാർത്തയാണ് മറുതലയ്ക്കൽ നിന്നും അറിഞ്ഞത്. ഒന്നു കൂടി വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞപ്പോളവർ എവിടെ നിന്നോ മുരളിയുടെ മകന്റെ നമ്പർ സംഘടിപ്പിച്ചു കൊടുത്തു. സെക്രട്ടേറിയറ്റിൽ ഉയർന്ന ജോലിയിൽ ഇരിക്കുന്ന മകനായ രാഹുലിന്‌ എന്തായാലും അച്ഛനെ തിരുവനന്തപുരത്തു കൊണ്ടു വന്നു തൈക്കാട് ശാന്തി കവാടത്തിൽ ദഹിപ്പിക്കണമെന്നായി. അതിനു കാരണം ആവട്ടെ അച്ഛൻ ജനിച്ചു വളർന്ന ഈ നാട്ടിൽ അച്ഛനെ അറിയുന്നവർക്ക് അച്ഛനെ അവസാനം ആയി കാണാനുള്ള അവസരം കൊടുക്കണമത്രേ, മുരളിയുടെ ആഗ്രഹത്തെ കുറിച്ച് ലോഡ്ജിലുള്ളവർ പറഞ്ഞെങ്കിലും നിരീശ്വരവാദിയായ രാഹുലിനെന്ത് മണികർണ്ണിക വന്നിരിക്കുന്നു. 

ADVERTISEMENT

ശവം മോർച്ചറിയിലേക്ക് മാറ്റാനും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനുമുള്ള കാര്യങ്ങൾ ഗവണ്മെന്റ് തലത്തിൽ അയാൾ ചെയ്തു. അങ്ങനെ നാട്ടിലെത്തിയ ശരീരം രാഹുൽ ഏൽപ്പിച്ച ഇവന്റ് മാനേജ്മെന്റുകാരുടെ നേതൃത്വത്തിൽ ശാന്തി കവാടത്തിൽ നിമിഷ നേരം കൊണ്ട് ഭസ്മമായി തീർന്നു. രാഹുലിന്റെ ഉള്ളിലെ നീരിശ്വരവാദി ആ ചിതഭസ്മം പോലും ഏറ്റുവാങ്ങാൻ കൂട്ടാക്കിയതുമില്ല. മണികർണ്ണിക എന്ന മുരളിയുടെ സ്വപ്നം, ഗംഗയുടെ ഏങ്ങൽ കേൾക്കാത്ത, കമ്പു കൊണ്ട് കുത്താൻ ആളില്ലാത്ത, ചന്ദന മുട്ടികൾ ഇല്ലാത്ത ശാന്തികവാടത്തിൽ നിമിഷ നേരം കൊണ്ട് അവസാനിച്ചു. അല്ലെങ്കിലും മരിച്ച ശേഷമിനി എന്തായാലെന്തു അതുപോലെ എല്ലാ ആഗ്രഹങ്ങളും ഈ ജന്മത്തിൽ സാധിച്ചാൽ പുനർജന്മത്തിനെന്തു പ്രസക്തി പിന്നെ എന്ന് കരുതി മുരളിയുടെ ആത്മാവ് ആശ്വസിച്ചിട്ടുണ്ടാവും....

English Summary:

Malayalam Short Story ' Manikarnika ' Written by Subeesh Gopi

Show comments