ചങ്ക്സ് 2 വരുന്നു; കൂടെ ബോളിവുഡ് സൂപ്പർതാരവും

omar-interview

ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ചങ്ക്സിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറും അഭിനയിക്കും. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൂടാതെ ചങ്ക്സ് ആദ്യഭാഗത്തിന്റെ റീമേക്ക് അവകാശം 3 ഭാഷകളിലും വിറ്റുപോയിരിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുക.  കന്നഡയിലെ വലിയ പ്രൊഡക്ഷന്‍ കമ്പനിയായ ലക്ഷ്മിശ്രീ കംബൈൻസ് എന്ന കമ്പനിയാണ് അവകാശം സ്വന്തമാക്കിയത്.

ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ക്യാംപസ്, ഫൺ എന്റർടെയ്നറാണ് ചങ്ക്‌സ്.  ആനന്ദം ഫെയിം വിശാഖ് നായർ, ബാലു വർഗീസ്, ഗണപതി, ഹണി റോസ്, ധർമജൻ ബോൾഗാട്ടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൂട്ടം മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥികളുടെ കഥയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം.

നവാഗതരായ സനൂപ് തൈക്കൂടം, ജോസഫ് വിജീഷ് , അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.