എട്ടാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ ഇന്നസന്റ് എഴുതിയ പുസ്തകം അ‍ഞ്ചാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടു എന്നിടത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ സംഗ്രഹിക്കാം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച, അലച്ചിലിന്റെയും കഷ്ടപ്പാടുകളുകളുടെയുമൊടുവിൽ പ്രശസ്തിയുടെ കൊടുമുടി കയറിയ, ഓരോ മലയാളിക്കും പരിചിതമായ, അവരെ രസിപ്പിച്ച, ജീവിതത്തിൽനിന്ന് ബലമായി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മഹാരോഗത്തെ ചെറുത്തു നിന്ന, അതിജീവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമായി ആ പോരാട്ടം പകർന്നു നൽകിയ ആൾ എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട് ഇന്നസന്റിന്. ഇതിനിടയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിളിക്കുന്ന പാർലമെന്റിൽ ജനപ്രതിനിധിയായും എത്തി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തി, ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിൽ നിന്നു. ഇതെല്ലാം ചേർന്നതാണ് ഇന്നസന്റ് എന്ന വ്യക്തിത്വം മലയാളിക്ക്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കൊപ്പം നിറഞ്ഞു സഞ്ചരിച്ച ഒരു ബഹുമുഖ പ്രതിഭ തന്റെ 75–ാം വയസ്സിൽ അരങ്ങൊഴിയുകയാണ്. ഇന്നസന്റിന്റെ മരണവാർത്തയറിഞ്ഞ് ഇരിങ്ങാലക്കുടക്കാരിയായ ഒരു വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘മരിച്ചു കിടക്കുമ്പോഴും ആളുകളുടെ ഉള്ളിൽ അയാളെ കുറിച്ചോർത്ത് ചിരിയാണ് വരുന്നത്. അതിനും വേണം ഒരു ഭാഗ്യം’. ഇന്നസന്റിന്റെ ജീവിതത്തെ മൂന്നു ഘട്ടമായി തിരിക്കാം. ഇതിലെ പ്രത്യേകത എന്തെന്നാൽ ഈ മൂന്നു കാലഘട്ടത്തിന്റെയും സ്രഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെ കുറിച്ച്, കുസൃതികളെ കുറിച്ച്, അലച്ചിലുകളെക്കുറിച്ച് എല്ലാം പറഞ്ഞതും എഴുതിയതും അദ്ദേഹം തന്നെയാണ്. അദ്ദേഹം അവതരിപ്പിച്ച ആ ഇന്നസന്റിന്റെ ജീവിതത്തിൽ ‌ഹാസ്യം പുരണ്ടുകിടന്നു. എന്നാൽ അതിൽ ആരേയും അപഹസിച്ചില്ല, പരിഹസിച്ചില്ല. പകരം ഓരോ അവസ്ഥയിലും മനുഷ്യർക്കുണ്ടാവുന്ന ചെറിയ സ്വഭാവവ്യത്യാസങ്ങളെയും സ്വാഭാവികതകളെയും അവതരിപ്പിച്ച് ഒരു കണ്ണാടി പോലെ കാഴ്ചക്കാരുടെ നേർക്കു പിടിച്ചു. ‘ഇത്രേം ബുദ്ധിയുള്ള എന്നെ പറ്റിക്യാ’ എന്ന് കേശവൻ നായരെപ്പോലെ ഓരോരുത്തർക്കും തോന്നി. അവയിൽനിന്ന് ചിരിയുണ്ടായി. ഇന്നസന്റിന്റെ രണ്ടാം ഘട്ടം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഉയർച്ചയുടേതായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്ടാം ക്ലാസിൽ തോറ്റ് പഠനം നിർത്തിയ ഇന്നസന്റ് എഴുതിയ പുസ്തകം അ‍ഞ്ചാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടു എന്നിടത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ സംഗ്രഹിക്കാം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച, അലച്ചിലിന്റെയും കഷ്ടപ്പാടുകളുകളുടെയുമൊടുവിൽ പ്രശസ്തിയുടെ കൊടുമുടി കയറിയ, ഓരോ മലയാളിക്കും പരിചിതമായ, അവരെ രസിപ്പിച്ച, ജീവിതത്തിൽനിന്ന് ബലമായി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മഹാരോഗത്തെ ചെറുത്തു നിന്ന, അതിജീവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമായി ആ പോരാട്ടം പകർന്നു നൽകിയ ആൾ എന്നിങ്ങനെ വിശേഷണങ്ങൾ അനവധിയുണ്ട് ഇന്നസന്റിന്. ഇതിനിടയിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിളിക്കുന്ന പാർലമെന്റിൽ ജനപ്രതിനിധിയായും എത്തി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തി, ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുന്നിൽ നിന്നു. ഇതെല്ലാം ചേർന്നതാണ് ഇന്നസന്റ് എന്ന വ്യക്തിത്വം മലയാളിക്ക്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കൊപ്പം നിറഞ്ഞു സഞ്ചരിച്ച ഒരു ബഹുമുഖ പ്രതിഭ തന്റെ 75–ാം വയസ്സിൽ അരങ്ങൊഴിയുകയാണ്. ഇന്നസന്റിന്റെ മരണവാർത്തയറിഞ്ഞ് ഇരിങ്ങാലക്കുടക്കാരിയായ ഒരു വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘മരിച്ചു കിടക്കുമ്പോഴും ആളുകളുടെ ഉള്ളിൽ അയാളെ കുറിച്ചോർത്ത് ചിരിയാണ് വരുന്നത്. അതിനും വേണം ഒരു ഭാഗ്യം’. 

കുടുംബത്തോടൊപ്പം ഇന്നസന്റ്. ചിത്രം: facebook/NjanInnocent

വോട്ടു ചെയ്തതിനു ശേഷം ഇന്നസെന്റ്. ഫയൽ ചിത്രം: facebook/NjanInnocent
ADVERTISEMENT

ഇന്നസന്റിന്റെ ജീവിതത്തെ മൂന്നു ഘട്ടമായി തിരിക്കാം. ഇതിലെ പ്രത്യേകത എന്തെന്നാൽ ഈ മൂന്നു കാലഘട്ടത്തിന്റെയും സ്രഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെ കുറിച്ച്, കുസൃതികളെ കുറിച്ച്, അലച്ചിലുകളെക്കുറിച്ച് എല്ലാം പറഞ്ഞതും എഴുതിയതും അദ്ദേഹം തന്നെയാണ്. അദ്ദേഹം അവതരിപ്പിച്ച ആ ഇന്നസന്റിന്റെ ജീവിതത്തിൽ ‌ഹാസ്യം പുരണ്ടുകിടന്നു. എന്നാൽ അതിൽ ആരേയും അപഹസിച്ചില്ല, പരിഹസിച്ചില്ല. പകരം ഓരോ അവസ്ഥയിലും മനുഷ്യർക്കുണ്ടാവുന്ന ചെറിയ സ്വഭാവവ്യത്യാസങ്ങളെയും സ്വാഭാവികതകളെയും അവതരിപ്പിച്ച് ഒരു കണ്ണാടി പോലെ കാഴ്ചക്കാരുടെ നേർക്കു പിടിച്ചു. ‘ഇത്രേം ബുദ്ധിയുള്ള എന്നെ പറ്റിക്യാ’ എന്ന് കേശവൻ നായരെപ്പോലെ ഓരോരുത്തർക്കും തോന്നി. അവയിൽനിന്ന് ചിരിയുണ്ടായി. ഇന്നസന്റിന്റെ രണ്ടാം ഘട്ടം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഉയർച്ചയുടേതായിരുന്നു. മലയാള സിനിമയുടെ അഭിവാജ്യഘടകമെന്ന നിലയിൽ 1980–കളിൽ വളർന്ന ആ ഇന്നസന്റിന്റെ ജീവിതം മലയാളികൾക്ക് മനഃപാഠമാണ്. ഇന്നും മിഴിവോടെ നിൽക്കുന്ന അനേകം കഥാപാത്രങ്ങളും സംഭാഷണങ്ങ‌ളുമുണ്ടായി. പല അവസ്ഥകളെ സൂചിപ്പിക്കുന്ന ട്രോളുകളായി അവയൊക്കെ ഇന്നും മലയാളിയുടെ ദൈനംദിന ജീവിതത്തിലുണ്ട്. 

മൂന്നാമത്തെ ഘട്ടം തുടങ്ങുന്നത് കാൻസർ ബാധിതനായ ഇന്നസന്റ് ആയാണ്. എന്നാൽ ഇതേ സമയത്തുതന്നെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതും. ഇടതുപക്ഷ സ്വതന്ത്രനായി 2014–ൽ ചാലക്കുടിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അർബുദം സ്ഥിരീകരിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു തിര‍ഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിച്ചതുമെല്ലാം. അവിടം മുതലുള്ള ഇന്നസന്റിനെ ഓർമിക്കുന്നത് അദ്ദേഹം ചെയ്ത സിനിമകളേക്കാൾ പൊതുപ്രവർത്തകനും കാൻസറിനെ അതിജീവിച്ച ആളെന്ന നിലയിലുമാണ്. മറ്റ് കാന്‍സർ രോഗികളിൽനിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തിയത്, തന്റെ രോഗം പരസ്യമാക്കി, ഇത് പേടിക്കേണ്ട ഒന്നല്ലെന്നും കാൻസർ ബാധിച്ചവരുടെ ജീവിതംതന്നെ അവസാനിച്ചു എന്ന ചിന്തയെ പൊളിച്ചെഴുതാൻ സഹായിച്ചതു വഴിയുമാണ്. തന്റെ രോഗത്തെ എതിരിട്ടു കൊണ്ടു തന്നെ അദ്ദേഹം അതിനെക്കുറിച്ച് പുസ്തകങ്ങളെഴുതി, പ്രസംഗിച്ചു, മനുഷ്യരെ പ്രചോദിപ്പിച്ചു, ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ചു. 

നടൻ കൃഷ്ണ‌കുമാറിനൊപ്പം (ഫയൽ ചിത്രം: facebook/NjanInnocent)

ഇന്നസന്റും ജഗതിയും കാബൂളിവാല എന്ന ചിത്രത്തിൽ.
ADVERTISEMENT

∙ ആദ്യം അച്ഛനൊപ്പം, ജീവിതത്തിന്റെ കൈപിടിച്ച്...

1948 മാർച്ച് നാലിന് ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും എട്ടു മക്കളിൽ അഞ്ചാമനായി ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ്, നാഷനൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്‌എൻഎച്ച് സ്‌കൂളുകളിലായി പഠനം. സ്കൂൾ വിദ്യാഭ്യാസം എട്ടാം ക്ലാസിൽ അവസാനിപ്പിച്ചു. പിന്നീട് മാപ്രാണത്തുള്ള പിതാവിന്റെ കടയിൽ സഹായിയായി. പിൽക്കാലത്ത് പ്രശസ്ത സംവിധായകനായി മാറിയ സഹപാഠി മോഹനൊപ്പം നാടകങ്ങൾ കളിക്കുന്നത് ഈ കാലത്താണ്. കമ്യൂണിസ്റ്റ് പാർട്ടിക്കാരനായിരുന്നു ഇന്നസന്റിന്റെ പിതാവ്. പാർട്ടി യോഗങ്ങൾക്ക് പോകുമ്പോൾ മകനെയും കൂട്ടും; കെപിഎസി നാടകങ്ങൾ കണ്ടു. ഇങ്ങനെ നാടും നാട്ടാരുമായി നടക്കുന്ന കാലത്താണ് ജ്യോഷ്ഠന്മാർ കർണാടകത്തിലെ ദാവൻഗരയിൽ നടത്തുന്ന തീപ്പെട്ടിക്കമ്പനിയിലേക്ക് വിളിക്കുന്നത്. പിന്നീട് ഇന്നസന്റിനെ തീപ്പെട്ടിക്കമ്പനി ഏൽപ്പിച്ചെങ്കിലും ഇത് വൈകാതെ പൂട്ടി. ഡൽഹിയിൽനിന്നും മുംബൈയിൽനിന്നുമൊക്കെ സാധനങ്ങൾ നാട്ടിലെത്തിച്ചു വിൽക്കുന്ന ബിസിനസ് തുടങ്ങിയെങ്കിലും അതും എവിടെയും എത്തിയില്ല. എന്നാൽ ഇതിനു സമാന്തരമായി ഇന്നസന്റ് അന്നത്തെ മദ്രാസിൽ മറ്റൊരു ജീവിതം ജീവിക്കുന്നുണ്ടായിരുന്നു. ഉമാ ലോഡ്ജിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അലച്ചിലുകളുമൊക്കെ പിന്നീട് ഇന്നസന്റിൽനിന്നു തന്നെ നാം കേട്ടറിഞ്ഞു. ‘ഷോമാൻ’ എന്ന നിലയിൽ തനിക്ക് മുന്നേറാൻ കഴിയുമെന്ന് അദ്ദേഹത്തിന് അന്നേ തോന്നിയിരിക്കാം. എട്ടാം ക്ലാസ് തോറ്റ് ഒന്നിനും കൊള്ളാതെ നടക്കുന്ന ഒരു ചെറുക്കൻ പതിയെ സിനിമാ ലോകത്തിന്റെ അദ്ഭുതങ്ങളിലേക്ക് കാലെടുത്തു വച്ചു. തന്റെ പിതാവായിരുന്നു അതിനെല്ലാം കാരണമെന്ന് ഇന്നസന്റ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. 

കുടുംബാംഗങ്ങളോടൊപ്പം ഇന്നസന്റ്. ചിത്രം: facebook/NjanInnocent/

ADVERTISEMENT

‘എന്റെ വഴിയും വിളക്കും വെളിച്ചവും അപ്പനാണ്. എന്നെപ്പോലെ ഒന്നിനും കൊള്ളാതിരുന്ന ഒരു മകനെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അപ്പനു സാധിച്ചു. എന്റെ മനസ്സിലെ നേരിയ വേദനകളും നിഴലാട്ടങ്ങളും പോലും അപ്പന് മനസിലായി. ഏതു പ്രതിസന്ധി ഘട്ടത്തിലും പൊട്ടിച്ചിരിച്ചു കാണിച്ചു തന്നു. ഒന്നുമാകാൻ എന്നെ നിർബന്ധിച്ചില്ല. ഒറ്റപ്പെട്ടു പോകാനും അനുവദിച്ചില്ല. എനിക്കു നേരെ വരുന്ന പരിഹാസങ്ങളെ ഞാൻ ഫലിതത്തിന്റെ പരിചയുപയോഗിച്ച് തടുത്തപ്പോഴെല്ലാം അപ്പൻ ചിരിച്ചുകൊണ്ട് എന്നെ ചേർത്തു പിടിച്ചു. എന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു – ‘ഇവനാ എന്റെ മകൻ’. അതെന്നെ ജീവിതത്തിൽനിന്ന് പിന്തിരിഞ്ഞു പോകാതെ ചേർത്തു നിർത്തി’– ഇന്നസന്റ് എഴുതി. ഇത്തരത്തിൽ താൻ കടന്നുപോയ ജീവിതത്തെ ഇന്നസന്റ് തന്നെ പിൽക്കാലത്ത് രണ്ടു വാചകങ്ങളിലേക്ക് ചുരുക്കിയിട്ടുണ്ട്. അതിലൊരു സന്ദർഭം കൊച്ചുമക്കളായ അന്നയുടെയും ഇന്നസന്റ് ജൂനിയറിന്റെയും ആദ്യകുർബാന കൈക്കൊള്ളൽ ചടങ്ങായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളർ ആ കുട്ടികളെ അഭിനന്ദിക്കുകയും അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തതിനെ കുറിച്ച് ഇന്നസന്റ് ഇങ്ങനെ കുറിച്ചു: ‘‘എല്ലാവരും തങ്ങളെ അംഗീകരിക്കുന്നെന്നു കണ്ടപ്പോൾ അതുവരെയുള്ളതിനേക്കാൾ ഭംഗിയായി അവർ ചിരിച്ചു’’. എന്തുകൊണ്ടായിരിക്കാം അത്തരമൊരു വാചകം ഇന്നസന്റ് എഴുതിയത് എന്നതിന് അദ്ദേഹം തന്നെ മറ്റൊരു സന്ദർഭത്തിൽ പറഞ്ഞിട്ടുണ്ട്. ജനിച്ചുവളർന്ന ഇരിങ്ങാലക്കുടയുടെ മുക്കും മൂലയും അറി‍ഞ്ഞ്, എല്ലാ സൗഹൃദങ്ങളെയും ചേർത്തു പിടിച്ച് ജീവിച്ചതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലായിരുന്നു അത്. ‘‘എട്ടാം ക്ലാസ് തോറ്റ ഒരു അലച്ചിലുകാരൻ കുട്ടിയുടെ അഭയകേന്ദ്രങ്ങളായിരുന്നു അതെല്ലാം’’. ഞാൻ ഇന്നസന്റ്, മഴക്കണ്ണാടി, ദൈവത്തെ ശല്യപ്പെടുത്തരുത്, കാൻസർ വാർഡിലെ ചിരി, ചിരിക്കു പിന്നിൽ എന്നീ പുസ്തകങ്ങളിലൂടെയെല്ലാം ഈ കാര്യങ്ങൾ വായനക്കാരെ തേടിയെത്തി.

ഇങ്ങനെ ഇന്നസന്റിനെ രൂപപ്പെടുത്തി എടുത്തതിൽ ഇരിങ്ങാലക്കുടയും പിതാവും ചെലുത്തിയ സ്വാധീനം വലിയ തോതിലുണ്ടെന്ന് ഇന്നസന്റിന്റെ ജീവിതം തന്നെയാണ് തെളിവ്. പിന്നീട് 1972ൽ പുറത്തിറങ്ങിയ നൃത്തശാല മുതൽ‌ തുടങ്ങുന്ന 750–ഓളം സിനിമകൾ. സംസാരശൈലിയിലും ശരീരഭാഷയിലുമുള്ള സവിശേഷതകൾ കൊണ്ട് ഇന്നസന്റ് കഥാപാത്രങ്ങൾ മലയാളസിനിമയിൽ സൃഷ്ടിച്ച സ്വന്തമായ മേൽവിലാസം. റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായിയിലൂടെ തുടങ്ങിയ ആധിപത്യം പിന്നീട് കാബൂളിവാലയിലെ കന്നാസ്, കിലുക്കത്തിലെ കിട്ടുണ്ണി , ദേവാസുരത്തിലെ വാര്യർ, ഗോഡ്ഫാദറിലെ സ്വാമിനാഥൻ വിയറ്റ്‌നാം കോളനിയിലെ ജോസഫ് തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് മുന്നിലെത്തി. ഹാസ്യവും സ്വഭാവ നടന്റെ വേഷവും മാത്രമല്ല വില്ലൻ വേഷങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങിയിരുന്നു. വിടപറയുംമുമ്പേ, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. 

ഇന്നസന്റ്. ചിത്രം: facebook/NjanInnocent

∙ ‘അമ്മ’യ്ക്കൊപ്പം എന്നും 

ഇതിനൊപ്പമായിരുന്നു 18 വർഷത്തോളം മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവി. നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും ആ സ്ഥാനത്ത് തുടരാനും തകരാതെ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാനും അദ്ദേഹത്തിനായി. നടിയെ ആക്രമിച്ച കേസിൽ അമ്മ സ്വീകരിച്ച നിലപാടിന്റെ പേരിൽ അദ്ദേഹം വിമർശന വിധേയനായി. അപ്പോഴും ഇന്നസന്റ് എന്ന വ്യക്തിത്വം ഒഴിച്ചുകൂടാൻ വയ്യാത്ത ഒരാളെന്ന വിധം മലയാളിയുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു. എങ്ങനെയാണ് ഇന്നസന്റ് തന്റെ ബന്ധങ്ങളും സൗഹ‍ൃദങ്ങളും നിലനിർത്തിയതും അമ്മ പോലെ ഒരു സംഘടനയെ മുന്നോട്ടു കൊണ്ടുപോയതും? നാട്ടുകാരനും സഹപാഠിയും അടുത്ത സുഹൃത്തുമായ സംവിധായകൻ മോഹൻ ഇക്കാര്യത്തെക്കുറിച്ച് നിരീക്ഷിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ‘‘ഇരിങ്ങാലക്കുടയിൽ പ്രശസ്തമായ ഒരു വോളിബോൾ ടീം ഉണ്ടായിരുന്നു. ടീം നടത്തിപ്പിനായി കളിക്കാർ ഇന്നസന്റിന്റെ സഹായം തേടി. മുങ്ങുന്ന കളിക്കാരെ കൃത്യസമയത്ത് കോർട്ടിലെത്തിച്ചും പ്രൈസ്മണി കൊടുക്കാെത പറ്റിക്കുന്ന സംഘാടകരെ ചിരിച്ചും ചീത്തവിളിച്ചും ഇന്നസന്റ് വിജയകരമായി ടീം മാനേജ് ചെയ്തു. ഇടവേളസമയത്ത് കളിക്കാരോട് പോയി ഗമയിൽ രണ്ടു വാക്ക് സംസാരിക്കും. ഇരിങ്ങാലക്കുടക്കാരുടെ കോച്ച് കേമനാണെന്നാണ് കാണികൾ കരുതിയത്. സത്യത്തിൽ വോളിബോളിൽ ഒരു ബോളേ ഉള്ളൂ എന്നു മാത്രമേ ഇന്നസന്റിന് അറിയൂ. എന്നാൽ പത്താളെ ഒന്നിച്ചു നിർത്തികൊണ്ടുപോകാനുള്ള പരിശീലനം വോളിബോളിൽനിന്ന് ഇന്നസന്റിന് ലഭിച്ചു’. 

‌സ്വന്തം പേരിനെ വരെ പരിഹസിക്കാൻ ഇന്നസന്റിന് മടിയുണ്ടായിരുന്നില്ല. അപ്പോഴും താൻ കടന്നുവന്ന വഴി കൂടി അതിലുണ്ടെന്ന് ഉറപ്പിക്കാൻ അദ്ദേഹം മറക്കാറില്ലായിരുന്നു. നിഷ്കളങ്കൻ എന്നർത്ഥമുള്ള ഇന്നസന്റ് എന്ന പേര് തനിക്ക് വീണതിന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ‘‘ഓരോ മക്കൾ ജനിക്കുമ്പോഴും അപ്പൻ വന്ന് കുട്ടിയെ കാണും, ഒരു പേരങ്ങ് ഇടും. പേരിടുന്നതിൽ പ്രത്യേകിച്ച് അർഥമൊന്നും മൂപ്പർ നോക്കില്ല. എന്നാൽ പിറന്നു വീണ തന്നെ കണ്ടപ്പോൾ അപ്പൻ ഞെട്ടിയത്രേ. ‘ഈ ചെക്കന്റെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ടല്ലോ’ എന്നായി സംശയം. ഇവനെ രക്ഷപെടുത്താൻ ഒരു പേര് വേണമല്ലോ എന്ന ആലോചനയിൽ വന്ന പേരാണ് ഇന്നസന്റ്. നിരപരാധി, നിഷ്കളങ്കൻ, പാവത്താൻ... ഇതൊക്കെയാണല്ലോ ഇന്നസന്റ്. ഇവൻ ഏതെങ്കിലും കുറ്റത്തിന് പൊലീസ് പിടിയിലാവും. അപ്പോൾ ജഡ്ജി ചോദിക്കും, ‘ഈസ് ഹി ഇന്നസന്റ്?’ അപ്പോൾ എതിർഭാഗം വക്കീലു പോലും ‘സർ, ഹി ഈസ് ഇന്നസന്റ്’ എന്നു പറയും. കേസു തള്ളിപ്പോകും. അങ്ങനെയെങ്കിലും രക്ഷപെടട്ടെയെന്ന് വിചാരിച്ചാണ് അപ്പൻ തനിക്ക് ഇന്നസന്റെന്ന് നാമകരണം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം! 

∙ നാടിനൊപ്പം എംപിയായെന്നും

കാൻസറിനെ അതിജീവിച്ചാണ് എംപിയായി വിജയിച്ച് ഇന്നസന്റ് പാർലമെന്റിലെത്തുന്നത്. അസുഖം ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കാൻ ഒരിക്കൽ സത്യൻ അന്തിക്കാട് ശ്രമിച്ചു. പക്ഷേ അതിനു തനിക്കു കിട്ടിയ മറുപടിയെപ്പറ്റി സത്യന്‍തന്നെ പറഞ്ഞതിങ്ങനെ: ‘‘മത്സരിക്കേണ്ടെന്ന് പറയരുത്. മരണത്തിന്റെ വക്കുവരെയെത്തി തിരിച്ചുപോന്നവനാണ് ഞാൻ. മരുന്നും ചികിൽസയും ഒരുപാടു പേരുടെ പ്രാർഥനയുമൊക്കെ കൊണ്ടാണ് ജീവിതം തിരിച്ചുകിട്ടിയത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബോണസാണ്. അതെനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രമുള്ളതല്ല’’. അന്ന് വിജയിച്ച് പാർലമെന്റിലെത്തി നടത്തിയ ആദ്യ പ്രസംഗത്തിലും ഇന്നസന്റ് ഇക്കാര്യം ഉറപ്പിച്ചു. താൻ എങ്ങനെയാണ് അർബുദത്തിനെതിരെ പോരാടിയത് എന്ന കഥയായിരുന്നു അത്. നേരത്തേത്തന്നെ കാൻസർ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങണമെന്നായിരുന്നു മലയാളത്തിൽ നടത്തിയ കന്നി പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ച ആവശ്യവും.

ഈ മാരക രോഗം നേരത്തേ കണ്ടെത്തിയാൽ പൂർണമായി സുഖപ്പെടുത്താനാകുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഇന്നസന്റ് പറഞ്ഞത് സ്‌പീക്കർ സുമിത്ര മഹാജൻ ഉൾപ്പെടെയുള്ള അംഗങ്ങൾ ശരിവച്ചു. മൊബൈൽ പരിശോധനാ കേന്ദ്രങ്ങളിലൂടെ രോഗം കണ്ടെത്തുകയും ചികിത്സയ്‌ക്കു സൗജന്യ മരുന്നു നൽകുകയും ചെയ്‌തു വേണം അർബുദത്തെ തുരത്താൻ. തന്റെ ശരീരത്തിൽ അഞ്ചിടത്താണ് രോഗം കണ്ടെത്തിയത്. സമയത്തു കണ്ടെത്തിയതുകൊണ്ടു ചികിത്സ ഫലപ്രദമായി. ഭാര്യ ആലീസിനു മാമോഗ്രാം പരിശോധന നടത്തിയപ്പോൾ രോഗം യാദൃച്ഛികമായി കണ്ടെത്തുകയായിരുന്നു. ഇതും ആരംഭദശയിലായിരുന്നു. 40 വയസ്സു കഴിഞ്ഞവരെല്ലാം പരിശോധന നടത്തണം. മൊബൈൽ കേന്ദ്രങ്ങളുണ്ടെങ്കിൽ ഇത് എളുപ്പമാകും. സൗജന്യ മരുന്നു വിതരണം പ്രാദേശിക തലത്തിൽ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ തനിക്കരികിൽ വന്ന് രോഗത്തെക്കുറിച്ച് അന്വേഷിച്ചതും പോരാട്ടത്തിന് ആശംസകൾ നേർന്നതുമൊക്കെ ഇന്നസന്റ് പിന്നീട് പറഞ്ഞിട്ടുണ്ട്. എംപിയും അഭിനേതാവും എന്നതിനേക്കാൾ, ‘കാൻസർ വാർഡിലെ ചിരി’ എന്ന തന്റെ പുസ്തകം സ്കൂളിലെ കുട്ടികൾ പഠിക്കുന്നല്ലോ എന്നതു തന്നെയാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഇന്നസന്റ് പറഞ്ഞതും വെറുതെയല്ല. ആ ജീവിതംതന്നെ അതിനു തെളിവ്.

English Summary: Life of Innocent as a Son, Actor, Comedian, Organizer, MP, and a Fighter.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT