Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയദർശനെതിരെ അരവിന്ദ് സാമിയും

akshay-priyan

ഇത്തവണത്തെ ദേശീയ പുരസ്കാരവുമായി ബന്ധപ്പെട്ട് സിനിമാരംഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. സംവിധായകൻ എ ആർ മുരുകദോസ് അടക്കമുള്ളവർ അവരുടെ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ജൂറി ആളുകളിൽ പക്ഷപാതപരമായ നിലപാട് കാണാനായെന്നും അവാർഡുകളിൽ കൃത്യമായ സ്വാധീനം ചെലുത്തിയെന്നും മുരുകദോസ് പറഞ്ഞു. ഇത് നീതിയുക്തമല്ലാത്ത പുരസ്കാരമാണെന്നും മുരുകദോസ് തുറന്നടിച്ചു. മുരുകദോസിന് പിന്നാലെ അവാർഡിനെ പരിഹസിച്ച് നടൻ അരവിന്ദ് സാമി രംഗത്ത്.

‘ഇന്ത്യയിലെ ജൂറി വിചാരണയിൽ ഏറ്റവും അവസാനത്തെ കേസ് ആയിരിക്കും നാനാവതി കേസ്. ഈ ജൂറിയിൽ നിന്നും ഇതിലും നല്ലതൊന്നും വരാനില്ല. ക്ഷമിക്കണം അങ്ങനെ തോന്നുന്നു.’–അരവിന്ദ് സാമി പറഞ്ഞു.

അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്കാരം നേടിയ റുസ്തം എന്ന സിനിമ നാനാവതി കേസ് ആസ്പദമാക്കി ചിത്രീകരിച്ചതാണ്.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മലയാളത്തിൽനിന്നു സംവിധായകരായ ശ്യാമപ്രസാദും ബിമലും ജൂറിയിൽ അംഗങ്ങളായിരുന്നു. 26 ഭാഷകളിലായി 344 ഫീച്ചർ സിനിമകളാണ് മൽസരിച്ചത്. പ്രിയദർശനായിരുന്നു ഫീച്ചർ സിനിമകളുടെ അവാർഡ് നിർണയം നടത്തിയത്. ചലച്ചിത്ര നിരൂപകനായ എം.സി രാജ് നാരായണൻ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്ക്കാരങ്ങള്‍ നിര്‍ണയിച്ചത്.

Your Rating: