Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹലോ’ ഞാൻ കല്യാണി

kalyani-priyan

മലയാളത്തിൽ നിന്ന് താരപുത്രി നായികയായി എത്തുകയാണ്. പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയാണ് സിനിമാലോകം കീഴടക്കാൻ എത്തുന്നത്. അരങ്ങേറ്റം മലയാളത്തിലല്ല, തെലുങ്കില്‍. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെ മകൻ അഖില്‍ അക്കിനേനി നായകനാകുന്ന ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ വരവ്. സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രമൊരുക്കിയ മലയാളി വിക്രം കുമാർ ആണ് ഹലോ സംവിധാനം ചെയ്യുന്നത്.

HELLO! Teaser - Akhil Akkineni, Kalyani Priyadarshan || Vikram K Kumar || Akkineni Nagarjuna

നാഗാർജ്ജുനയാണ് പ്രിയദർശനെ ഫോണിൽ വിളിച്ച് കല്യാണിയെ സിനിമയിൽ അഭിനയിപ്പിക്കാമോ എന്നു ചോദിക്കുന്നത്. ഹലോ നിർമിക്കുന്നതും നാഗാർജ്ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോസ് ആണ്. 

സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് കല്യാണി പറയുന്നു –‘എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു,, പക്ഷെ നാഗാർജ്ജുനയെപ്പോലുള്ള ! ഒരാൾ വിളിച്ചപ്പോൾ ‌ഞങ്ങൾക്കു ‘നോ’ എന്നു പറയാനാകില്ല. അത്രയേറെ അടുപ്പമാണു ആ കുടുംബവുമായിട്ടുള്ളത്.’ ‌‌

pranav-kalyani

സകലകലാവല്ലഭയാണ് കല്യാണി. പഠനത്തിലും മിടുക്കി. ഇതിനിടെ സംവിധാനത്തിലും കൈവച്ചു. അച്ഛനെപ്പോലെ സംവിധാനരംഗത്താണ് കല്യാണിക്കും കൂടുതൽ താൽപര്യം. വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ഇരുമുഗൻ എന്ന തമിഴ് ചിത്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു കല്യാണി. 

kalyani-lissy

അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷമാണ് കല്യാണി സിനിമാരംഗത്ത് ചുവടുവച്ചത്. അമേരിക്കയിലെ ഉന്നത യൂണിവേഴ്സിറ്റികളിൽ ഒന്നായ ന്യൂയോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചറിൽ ഒന്നാം റാങ്കില്‍ ബിരുദം നേടിയ മിടുക്കി കൂടിയാണ് കല്യാണി.