Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പർപ്പിൾ ഡ്രസിൽ തിളങ്ങി പാർവതിയും ലിസിയും

80-s-re-union

സൗഹൃദം  ഊട്ടിയുറപ്പിക്കാന്‍ 80-90 കാലഘട്ടങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു. കഴിഞ്ഞ എട്ടുവർഷമായി ഇവർ ഈ കൂടിക്കാഴ്ച സംഘടിപ്പിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവില്‍ സൂപ്പര്‍താരങ്ങളടക്കം പങ്കുചേരും.

80-s-re-union-1

ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇത്തവണത്തെ താരസംഗമം. സുഹാസിനിയും ലിസി ലക്ഷ്മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍. പര്‍പ്പിള്‍ നിറമുള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്. 28 പേര്‍ പരിപാടിക്കായി എത്തി.

80-s-re-union-4

പരിപാടി കൊഴുപ്പിക്കാന്‍ പഴയ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ചു. മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്‍, ശരത്കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്ണന്‍, അംബിക, വെങ്കിടേഷ്, ജാക്കി ഷ്റോഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

80-s-re-union-2

2009-ലാണ് ഇവര്‍ ആദ്യമായി റി യൂണിയന്‍ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്‌നവുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.