Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

lissy-new

പ്രിയദർശനും ലിസിയും നിയമപരമായി വേർപിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളിൽ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ഹൃതിക്–സുസൈൻ, മഞ്ജു–ദിലീപ്, അമല–വിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളിൽ പങ്കാളികൾ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തിൽ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.

വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കിൽ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവർക്കും സഹായിച്ചവർക്കും നന്ദി. ലിസി കൂട്ടിച്ചേർത്തു.

24വർഷം ഒരുമിച്ചു ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് ഒരു വർഷം മുൻപാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.