എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. ഇത്തവണത്തെ റിയൂണിയൻ ചൈനയിലാണ് ഇവർ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ലിസി, ഖുശ്ബു, സുഹാസിനി, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി എന്നിവർ ചൈനയിൽ എത്തി. എന്നാൽ മോഹൻലാൽ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
റിയൂണിയൻ ക്ലബിൽ ഇപ്പോൾ 32 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.
2009ലാണ് ഇവർ ആദ്യമായി റിയൂണിയൻ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്നവുമാണ് ഇതിന്റെ ചുക്കാൻ പിടിച്ചത്.