Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസിയുമായുള്ള വേർപിരിയൽ; പ്രിയന് മോഹൻലാൽ നൽകിയ ഉപദേശം

mohanlal-priyadarshan

‘രണ്ടു പേർ ഒത്തു ചേരാൻ തീരുമാനിക്കുമ്പോൾ എതിർക്കുന്നവർ ശത്രുക്കളാകും. രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവർ ശത്രുവാകും.’ - ലിസിയുമായി വേർപിരിയലിന്റെ വക്കിൽ നിൽക്കുമ്പോള്‍ ഒരു ദിവസം പ്രിയദർശനോട് മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്.

Priyadarshan | Exclusive Interview | I Me Myself | Manorama Online

ഭാര്യയുമായി വേർപിരിയുന്ന ഘട്ടത്തിൽ സുഹൃത്തുകൾ ഇടപെട്ടിരുന്നോ എന്ന ‘വനിത’യുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് പ്രിയന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ ലക്കം ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കുടുംബജീവിതത്തിൽ സംഭവിച്ച അവിചാരിത വഴിത്തിരിവുകളെക്കുറിച്ച് പ്രിയൻ മനസുതുറക്കുന്നത്.

‘‘സുഹൃത്തുക്കൾക്ക് കുടുംബ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയില്ല. മക്കൾ പോലും ഇതിൽ വലിയ ഇടപെടൽ നടത്തിയിട്ടില്ല. ഒരു വീട്ടിൽ രണ്ടു മനസുമായി അച്ഛനും അമ്മയും കഴിയുന്നതിനേക്കാൾ നല്ലത് രണ്ട് വീടുകളിൽ രണ്ടു മനസായി കഴിയട്ടെ എന്ന് അവർ കരുതിക്കാണും’’– അഭിമുഖത്തിൽ പ്രിയൻ പറയുന്നു.

ലിസിയുമായുള്ള വേർപിരിയലിന് ശേഷം ജീവിതത്തിലും സിനിമയിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പ്രിയദർശൻ നൽകിയ അഭിമുഖം വായിക്കാൻ...  

Your Rating: