കാൻസ് ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ദീപിക പദുക്കോൺ. റെഡ് കാർപെറ്റിൽ വ്യത്യസ്‌ത ലുക്കിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരി. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോ റിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇക്കുറി ദീപിക കാനിലെത്തിയത്. ഇത് രണ്ടാം തവണയാണ് ദീപികയുടെ കാൻസ് സന്ദർശനം.
ആദ്യദിനം പര്‍പ്പിള്‍ നിറത്തിലുള്ള മര്‍കേയ്‌സാ ഗൗണിലാണ് ദീപിക റെഡ്കാര്‍പറ്റിലെത്തിയത്. ഡി ഗ്രിസോഗോനോയുടെ ആഭരണങ്ങളാണ് നടി അണിഞ്ഞത്. ദീപികയെ കൂടാതെ ഐശ്വര്യ റായ് ബച്ചനും സോനം കപൂറും ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.