ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാരൂഖ്. ആരാധകരോട് അദ്ദേഹം പുലർത്തുന്ന സമീപനും സ്നേഹവുമാണ് മറ്റുസൂപ്പർതാരങ്ങളിൽ നിന്നും ഷാരൂഖിനെ വ്യത്യസ്തനാക്കുന്നത്. അതിന് മറ്റൊരു ഉദാഹരണം കൂടി കഴിഞ്ഞ ദിവസം നടന്നു.
സച്ചിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയുടെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാരൂഖ്. റെഡ് കാർപ്പറ്റിലൂടെ നടക്കുമ്പോളാണ് സുരക്ഷാവലയങ്ങൾക്കപ്പുറെ ഒരു പെൺകുട്ടി ഷാരൂഖ് എന്നുവിളിക്കുന്നത്. പ്രിയപ്പെട്ട താരത്തിനൊപ്പം ഒരു സെൽഫി വേണമെന്നതായിരുന്നു ആഗ്രഹം. ഷാരൂഖ് ഒരുമടിയും കൂടാതെ പെൺകുട്ടിയുടെ അടുത്തെത്തി. താരം തന്നെ അവരുടെ ഫോണിൽ സെൽഫി എടുത്ത് കൊടുക്കുകയായിരുന്നു.