കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ നടിയും കോണ്‍ഗ്രസിന്റെ ദേശീയ വനിതാ നേതാവുമായ രമ്യ. ഗുരുതരമായ ആരോപണങ്ങളാണ് ബിജെപിക്കെതിരെ ട്വിറ്ററിലൂടെ നടി ഉന്നയിച്ചിരിക്കുന്നത്.
കശാപ്പ് നിരോധനത്തിൽ സർക്കാരിനെതിരെ അതിഗുരുതരമായ ചോദ്യശരങ്ങളാണ് രമ്യ തുറന്നുവിട്ടിരിക്കുന്നത്. യൂണിയൻ ബിജെപി ഗവൺമെന്റും ഗോവ ബിജെപി ഗവൺമെന്റും ചേർന്ന് ഗോവയിൽ കശാപ്പുശാലകൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിനെന്താണ് പറയാനുള്ളതെന്ന് രമ്യ ചോദിക്കുന്നു. ഇതിന്റെ ചിത്രം സഹിതമാണ് നടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറം മണ്ഡലത്തിലെല്ലായിടത്തും ആവശ്യത്തിന് ബീഫ് ലഭ്യമാക്കാമെന്ന് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥി എൻ ശ്രീപ്രകാശിന്റെ നിലപാടും രമ്യ ചോദ്യം ചെയ്യുന്നുണ്ട്.
സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ചുമതല നൽകിയിരിക്കുന്നത് രമ്യയ്ക്കാണ്. കോണ്‍ഗ്രസിന്റെ മാണ്ഡയയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് പ്രതിനിധിയായിരുന്നു 34 വയസ്സുകാരിയായ രമ്യ.