റായി ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2വിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. ഈ സിനിമയുടെ വിതരണക്കാരുനും മുൻസെൻസർ ബോർഡ് ചെയർപേർസൺ പഹ്‍ലജ് നിഹലാനിയുടെ ആഗ്രഹം പോലെ ഒരു സീനിൽപോലും സെൻസർ ബോർഡ് കത്രിക വച്ചിട്ടില്ല.
അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി ജൂലി 2 വിൽ എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രത്തിലേത്. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍.
Julie 2 | Theatrical Trailer | Pahlaj Nihalani | Raai Laxmi, Ravi Kishen, Deepak Shivdasani
സെൻസർ ബോർഡിന്റെ ഈ തീരുമാനത്തിൽ സന്തോഷം മാത്രമാണ് ഉള്ളതെന്നും ഞാനുണ്ടായിരുന്നെങ്കിലും കട്ടുകൾ ഒന്നുമില്ലാതെ എ സർട്ടിഫിക്കറ്റ് നൽകിയേനെയെന്നും നിഹലാനി പറഞ്ഞു.
ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണെങ്കിലും നഗ്നതയോ അമിത മേനി പ്രദർശനമോ അശ്ലീലസംഭാഷണമോ ഇല്ലെന്നും നിഹലാനി വ്യക്തമാക്കി.
നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ.
വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ. ദുബായി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻ.