തെന്നിന്ത്യൻ സുന്ദരി റായി ലക്ഷ്മി നായികയായി എത്തുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി 2. സിനിമയിൽ അതീവഗ്ലാമറസ്സായാണ് താരം എത്തുന്നത്. സിനിമയുടെ ട്രെയിലറുകളിലും പാട്ടുകളിലും റായിയുടെ ചൂടൻ ലുക്ക് തന്നെയാണ് പ്രധാനആകർഷണം. എന്നാൽ ഇത്തരം രംഗങ്ങളിലെ അഭിനയം അത്ര എളുപ്പല്ലെന്നാണ് റായിയുടെ അഭിപ്രായം.
സിനിമയ്ക്ക് േവണ്ടി വളരെ മോശമായ രംഗത്തിൽ അഭിനയിച്ചുവെന്നും അതിനെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ അറപ്പുതോന്നുവെന്നും നടി വെളിപ്പെടുത്തി.
Julie 2 | Theatrical Trailer | Pahlaj Nihalani | Raai Laxmi, Ravi Kishen, Deepak Shivdasani
‘അതിനെക്കുറിച്ച് സംസാരിക്കണമോയെന്ന് എനിക്കറിയില്ല. ആലോചിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ഒരു രംഗം ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പാണ്. എന്നാൽ സംവിധായകൻ അതിമനോഹരമായി അത് ചിത്രീകരിച്ചിട്ടുണ്ട്.’–റായി ലക്ഷ്മി പറഞ്ഞു.
ബോള്‍ഡായി ചെയ്തു എന്ന് തോന്നുന്ന രംഗമേതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ലക്ഷ്മി. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍.
നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ.
വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ. ദുബായി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻ.