Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസൈനുമായി പിരിയാൻ കാരണം കങ്കണ അല്ല; ഹൃതിക്

hrithik-sussanne

കങ്കണ റണൗട്ടുമായുള്ള ബന്ധമാണ് ഹൃതിക്–സുസൈൻ ബന്ധം വിവാഹമോചനത്തിലെത്തിയതെന്ന് ഗോസിപ്പ് പടർന്നിരുന്നു. ഹൃതിക്കും കങ്കണയും ഒന്നിച്ച് അഭിനയിച്ച കൃഷ് 3യുടെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വാർത്ത വരുന്നത്. കൃഷ് 3 റിലീസ് ആയ ഉടൻ സുസൈനും ഹൃതിക്കും വിവാഹമോചിതരാകുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇത്തരം ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. കങ്കണയെച്ചൊല്ലി ഒരുതവണ പോലും താനും സുസൈനും കലഹിച്ചിട്ടില്ലെന്ന് ഹൃതിക്ക് വ്യക്തമാക്കുന്നു. 

‘സുസൈൻ എപ്പോഴും എനിക്കൊപ്പമായിരുന്നു. ഇങ്ങനെ ചിന്തിക്കുന്നവരുടെ മുഖത്ത് നോക്കി ചിരിക്കാനാണ് എനിക്ക് തോന്നുന്നത്. ആളുകൾ വിവാഹമോചിതരാകുന്നതിന്റെ കാരണം വഞ്ചന മാത്രമല്ല. ഹൃതിക് പറഞ്ഞു.

ആളുകള്‍ പരസ്പരം പിരിഞ്ഞ് ഒറ്റയ്ക്കൊരു ജീവിതം ആഗ്രഹിക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. അവനൊരു സൂപ്പർസ്റ്റാർ ആണ്, അവനെന്തെങ്കിലും മോശം ചെയ്തുകാണാം. അവൾ അവനെ കയ്യോടെ പിടികൂടുകയും ചെയ്തു. ഇതൊക്കെയാകാം എന്റെ കാര്യത്തിൽ ആളുകൾ ചിന്തിച്ചത്. ഹൃതിക് പറഞ്ഞു.

ഞാനും സുസൈനും ഇപ്പോഴും അടുത്ത സുഹൃത്തുക്കൾ ആണ്. അത് ഞങ്ങളുടെ സ്വകാര്യത. ഞങ്ങൾ രണ്ടുപേരും പിരിയാൻ എടുത്ത ആ തീരുമാനത്തിന് പിന്നിൽ പ്രചോദനാത്മകമായ ഒരു കാരണമുണ്ട്. അത് എങ്ങനെ നിങ്ങൾക്ക് അറിയാനാകും.–ഹൃതിക് പറഞ്ഞു.