ബോളിവുഡ് നടി ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ബൂഷണ്‍. പൊലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകം ആണെന്നും വേദ് ഭൂഷൺ പറയുന്നു.
Delhi Police Retd ACP question investigation on Sridevi's death, Calls a probable murder | Ved
‘ ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’ – വേദ് ഭൂഷണ്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദുബായില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുബായിയിലെ നീതിവ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ടെന്നും എന്നാൽ നടിയുടെ മരണത്തിൽ അവർ പറഞ്ഞ റിപ്പോർട്ടില്‍ താൻ പൂർണതൃപ്തനല്ലെന്നും വേദ് വ്യക്തമാക്കി. ‘ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്’ – വേദ് ഭൂഷണ്‍ പറഞ്ഞു.
അവർ അച്ഛന്റെ ഭാര്യയാണ്: അർജുൻ കപൂർ അന്ന് പറഞ്ഞത്
ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ വേദ് ഭൂഷണ് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.
അന്ന് അച്ഛന്റെ രണ്ടാം ഭാര്യ, ഇന്ന് ശ്രീദേവിയെ അമ്മയെന്ന് വിളിച്ച് അർജുൻ
ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതിയെയാണ് ഭൂഷണ്‍ എതിര്‍ക്കുന്നത്.
ഈ കേസ് എന്തുകൊണ്ട് ഇത്രപെട്ടന്ന് തീർപാക്കിയതെന്ന് അറിയണമെന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും ഭൂഷൺ പറഞ്ഞു. താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.