Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധടക്കിന്റെ ആദ്യ 25 മിനിറ്റ് കണ്ട ശ്രീദേവി പറഞ്ഞത്

sridevi-dhadak

നടി ശ്രീദേവിയുടെ അകാല മരണത്തിന്റെ ഞെട്ടലിൽ നിന്നും സിനിമാ ലോകം ഇതുവരെയും മുക്തരായിട്ടില്ല. കുടുംബത്തിന്റെ നെടുംതൂണായി നിന്ന അവരുടെ വിയോഗം ഭർത്താവ് ബോണി കപൂറിനെയും മക്കളായ ജാൻവിയെയും ഖുശിയെയും ചെറുതായൊന്നുമല്ല തളർത്തിയത്. 

മൂത്തമകൾ ജാൻവിയുടെ ആദ്യ ചിത്രമായ ‘ധടക്കി’ന്റെ ചിത്രീകരണ സമയത്തായിരുന്നു ശ്രീദേവിയുടെ മരണം. എന്നാൽ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ആദ്യ ഇരുപത്ത​ഞ്ച് മിനിറ്റ് ശ്രീദേവി കണ്ടിരുന്നു എന്നാണ് ജാൻവിയുടെ പുതിയ വെളിപ്പെടുത്തൽ. ഈയിടെ ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ്

നടിയുടെ ഈ തുറന്നുപറച്ചിൽ.

ചിത്രത്തിന്റെ ആദ്യ ഇരുപത്തഞ്ച് മിനിറ്റ് കണ്ടിട്ട് അമ്മ വിമർശനാത്മകമായാണ് പ്രതികരിച്ചതെന്നും താൻ അമിതമായി കൺമഷി ഉപയോഗിച്ചതിന് ശകാരിച്ചെന്നും ജാൻവി പറയുന്നു. മുഖത്ത് മേക്കപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണമെന്ന് അമ്മ ഉപദേശിച്ചതായും അവർ പറഞ്ഞു. 

മറാഠി ചിത്രമായ ‘സൈറത്തി’ന്റെ റീമേക്കായ ‘ധടക്കി’ൽ ഇഷാൻ ഖട്ടറാണ് നായകൻ. ചിത്രീകരണം പൂർത്തിയായ ചിത്രം ജൂലൈ 20ന് തിയറ്ററുകളിൽ എത്തും.