അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും 45ാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവർക്കും ആശംസകൾ നേർന്ന് ഐശ്വര്യ റായി പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
ബച്ചനും ജയയ്ക്കുമൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ഐശ്വര്യയെ ചിത്രത്തിൽ കാണാം. മരുമകള്‍ ഐശ്വര്യയും ജയയും പിണക്കത്തിലാണെന്നും, അഭിഷേകുമായി വേര്‍പിരിയാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കൊക്കെ മറുപടിയാണ് ഈ കുടുംബചിത്രമെന്നാണ് ആരാധകർ പറയുന്നത്.
‘ഹാപ്പി ആനിവേഴ്‌സറി പാ ആന്റ് മാ. സ്‌നേഹവും ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, ദൈവം അനുഗ്രഹിക്കും.’ ഐശ്വര്യ കുറിച്ചു. ബച്ചനും ജയയ്ക്കും ശ്വേതാ ബച്ചന്റെ മകന്‍ അഗസ്ത്യയ്ക്കും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്.
1973ലായിരുന്നു അമിതാഭ് ബച്ചന്റേയും ജയാ ഭാദുരിയുടേയും വിവാഹം. ജയ അക്കാലത്തെ പ്രശസ്ത നടിയായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കളാണ്. ശ്വേതാ ബച്ചനും പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചനും.