ബോളിവുഡ് നടൻ ഷാഹിദ് കപൂറിനും ഭാര്യ മിര രജ്പുത്തിനും ആൺകുട്ടി പിറന്നു. മിര രജ്പുത്ത് ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിരയുടെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകൻ അഭിഷേക് കപൂറിന്റെ ഭാര്യയുമായ പ്രാഗ്യാ യാദവാണ് പുറത്തുവിട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രാഗ്യാ സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്.
ഷാഹിദിന്റെയും മിറയുടെയും രണ്ടാമത്തെ കുട്ടിയാണിത്. മിഷ എന്ന പെൺകുട്ടിയാണ് ബോളിവുഡ് ദമ്പതികളുടെ ആദ്യ പൊന്നോമന.