അമ്മയായ ശേഷം കാവ്യ മാധവന്റെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും, ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു.
കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദീലിപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എടുത്ത ചിത്രങ്ങളെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ തിളങ്ങി നില്‍ക്കുന്ന കാവ്യയെയും ചിത്രത്തിൽ കാണാം.
2016 നവംബര്‍ 25 നായിരുന്നു ദിലീപ്കാവ്യ മാധവന്‍ വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറംലോകം അറിഞ്ഞത്. അത്രയും രഹസ്യമായിട്ടായിരുന്നു വിവാഹക്കാര്യങ്ങള്‍ ഇരുകുടുംബവും നീക്കിയത്. അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. വിവാഹത്തോടെ താരകുടുംബം അതീവ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇടക്കാലത്ത് വലിയൊരു പ്രതിസന്ധി തേടി എത്തിയിരുന്നെങ്കിലും അതിനെല്ലാം മറികടന്നിരുന്നു.
കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.