തമിഴിന് പിന്നാലെ ബോളിവുഡിലും അർജുൻ റെഡ്ഢി റീമേയ്ക്കിനൊരുങ്ങുന്നു. ഷാഹിദ് കപൂർ നായകനാകുന്ന സിനിമയിൽ കിയാര അദ്വാനിയാണ് നായികയാകുക. സിനിമയുടെ അണിയറപ്രവര്‍ത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ചിത്രം തെലുങ്കിലൊരുക്കിയ സന്ദീപ് റെഡ്ഢി വംഗ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
തമിഴ് റീമേയ്ക്കിൽ ധ്രുവ് വിക്രമാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകൻ ബാല ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം മേഘ ചൗദരിയാണ് നായിക.