Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ചിത്രത്തിന്റെ മുഴുവന്‍ പ്രതിഫലവും കേരളത്തിന് നൽകി ധ്രുവ് വിക്രം

dhruv-cm

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. താരം നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

ആദ്യ സിനിമ വർമയ്ക്കു ലഭിച്ച പ്രതിഫലമാണ് ധ്രുവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നിർമാതാവ് മുകേഷ് ആർ. മേത്ത, എ.വി. അനൂപ് എന്നിവർ ധ്രുവിനൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.

തെലുങ്കിൽ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പാണ് വര്‍മ. നായികയായി എത്തുന്നത് പുതുമുഖ നായിക മേഘയാണ്. കാലയില്‍ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വര്‍മ്മയില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. നടി റെയ്‌സ വില്‍സണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബാല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്. എം. സുകുമാറാണ് ഛായാഗ്രാഹകന്‍. 

ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്‍ പന്തിയിലാണ് അര്‍ജുന്‍ റെഡ്ഡി. വിജയി ദേവരകൊണ്ടയുടെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്. അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.