കരൺ ജോഹറിന്റെ ഹിറ്റ് ചിത്രം 'എയ് ദിൽ ഹൈ മുഷ്കിലിൽ രൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തിയുണ്ടെന്ന് വാർത്ത വന്നിരുന്നു. തന്റെ മരുമകൾ അഭിനയിക്കുന്നതിൽ ബിഗ് ബിക്ക് എതിർപ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങൾ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വിവാദങ്ങൾക്കെല്ലാം അമിതാഭ് ബച്ചൻ തന്നെ ഉത്തരം നൽകി. ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ച സബ എന്ന കഥാപാത്രത്തെ പ്രശംസിച്ചാണ് അമിതാഭ് തുടങ്ങിയത്. ‘പ്രണയം ഉൾപ്പടെ ജീവിതത്തിലെ പല തലങ്ങളെയും കുറിച്ചുള്ള തുറന്ന മനോഭാവമാണ് സബ എന്ന കഥാപാത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. ഐശ്വര്യ മികച്ച രീതിയിൽ അത് അഭിനയിക്കുകയും ചെയ്തു.’ അമിതാഭ് പറഞ്ഞു.
അതീവഗ്ലാമറിൽ ഐശ്വര്യ; രൺബീറുമൊത്തുള്ള വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അമിതാഭാ ബച്ചൻ.