ഷാരൂഖ് ഖാനും ആലിയയും; ‘ഡിയർ സിന്ദഗി’ രണ്ടാം ടീസർ

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്ന ‘ഡിയർ സിന്ദഗി’യുടെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിന് ശേഷം ഗൗരി ഷിന്‍ഡേ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.

തുടക്കക്കാരിയായ സിനിമാ സംവിധായികയുടെ വേഷമാണ് ആലിയ ഭട്ടിനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അലി സഫർ, ആദിത്യ റോയ് കപൂർ, കുനാൽ കപൂർ, അംഗത് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ആലപ്പുഴ ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു. റൊമാന്റിക് ത്രില്ലറായിട്ടാണണ് ചിത്രം ഒരുക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും റെഡ് ചില്ലീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.