Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം സ്വന്തം നഗ്നത കാണൂ, എന്നിട്ട് എന്നോട് സംസാരിക്കൂ: രാധിക ആപ്തെ

radhika

പർച്ചേദ് എന്ന ഹിന്ദി ചിത്രത്തിലെ രാധിക ആപ്തെയുടെ നഗ്നരംഗം വിവാദമായിരുന്നു. ബോളിവുഡിൽ വലിയ ചർച്ചയായെങ്കിലും വിവാദങ്ങളോടൊക്കെ തന്റേതായ ശൈലിയിൽ നേരിടാനാണ് രാധിക ആപ്തെ തീരുമാനിച്ചത്. ഇതെന്റെ ജോലിയാണെന്നും അതിന് എന്താണോ ആവശ്യമായത് അതു നൽകുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രാധിക വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അനാവശ്യ ചോദ്യങ്ങളുമായി ചെന്നവർക്കെല്ലാം രാധിക ചുട്ടമറുപടിയും കൊടുത്തിട്ടുണ്ട്. നടിയുടെ ഉശിരൻ മറുപടി ഇത്തവണ നേരിട്ടത് ഒരു റിപ്പോർട്ടറാണ്.

‘വിഡ്ഢി ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളെ പോലുള്ളവർ വിവാദമുണ്ടാക്കുവാനായി നടക്കുന്നവരാണ്. നിങ്ങളും ആ ക്ലിപ് കണ്ടു. എന്നിട്ട് അതു മറ്റുള്ളവർക്കു കൊടുത്തു. നിങ്ങളൊക്കെ തന്നെയാണ് ഇതൊക്കെ വിവാദമാക്കി മാറ്റുന്നത്.’ രാധിക പറഞ്ഞു.

‘ഞാനൊരു ആർട്ടിസ്റ്റ് ആണ്. എന്റെ ജോലിയിൽ എനിക്ക് ചില പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടി വരും. നിങ്ങൾക്ക് അതൊന്നും അംഗീകരിക്കുവാൻ വയ്യെങ്കിൽ ലോക സിനിമകൾ കണ്ടു നോക്കൂ. അവരെന്താണ് ചെയ്യുന്നതെന്ന് മനസിലാക്കൂ. അവരോട് ആരും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാറില്ല, ഇത്തരം ചോദ്യങ്ങൾക്കു തന്നെ പ്രസക്തിയില്ലെന്ന് നിങ്ങൾക്ക് അന്നേരം മനസിലാകും.’ രാധിക പറഞ്ഞു.

ഞാൻ സിനിമയുടെ ഭാഗമായി ചെയ്ത ദൃശ്യങ്ങൾ ചോർന്നതിൽ എന്തെങ്കിലും നാണക്കേട് തോന്നേണ്ട കാര്യമില്ല. സ്വന്തം ശരീരത്തോട് അവജ്ഞയും നാണക്കേടും തോന്നുവർക്കാണ് മറ്റുള്ളവരുടെ ശരീരം തുറന്നു കാണുവാൻ ആകാംഷ തോന്നുന്നത്. അങ്ങനെയുള്ളവരാണ് ഇത്തരം ക്ലിപ്പുകൾക്ക് പിന്നാലെ നടക്കുന്നത്. നിങ്ങൾക്ക് നാളെ ഒരു നഗ്ന ദേഹം കാണണെന്നു തോന്നുകയാണെങ്കിൽ എന്റെ ക്ലിപ് കാണുന്നതിനു പകരം സ്വന്തം വസ്ത്രം മാറി കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് നോക്കിയാൽ മതി. അങ്ങനെ ചെയ്തിട്ട് വരൂ. എന്നിട്ട് മാത്രം നമുക്കീ വിഷയത്തെ കുറിച്ച് സംസാരിക്കാം. രാധിക തുറന്നടിച്ചു. 

Your Rating: