ഷാരൂഖ് ഖാന്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റയീസ്. കിങ് ഖാൻ അധോലോക നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ തന്നെ തരംഗമായിരുന്നു. പലതവണ റിലീസ് മാറ്റിവച്ച സിനിമയുടെ ട്രെയിലർ എങ്കിലും പുറത്തിറക്കൂ എന്നായിരുന്നു പിന്നീട് ആരാധകരുടെ ആവശ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ ഏഴിന് പുറത്തിറക്കും.
ട്രെയിലർ റിലീസ് സമയത്ത് യുഎഫ്ഒ സംവിധാനം വഴി ലൈവ് ആയി ഷാരൂഖ് ഖാനോട് സംവദിക്കാൻ ചില തിയറ്ററുകളിൽ അവസരമൊരുക്കും. എല്ലാ യുഎഫ്ഒ സ്ക്രീന്‍ വഴിയും തത്സമയം ട്രെയിലർ പ്രദർശിപ്പിക്കുന്നുണ്ട്.
പരുക്കന്‍ ഗെറ്റപ്പില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മദ്യരാജാവ് ആയാണ് അദ്ദേഹം എത്തുന്നത്. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥപറയുന്നത്.
എന്നാല്‍ സിനിമയ്ക്ക് ഒരു മലയാളിബന്ധമുണ്ടെന്ന കാര്യം ആര്‍ക്കുമറിയില്ല. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡോണിന് ശേഷം ഷാരൂഖ് ഖാനും കെ.യു മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡോണ്‍ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക് തന്നെയായിരുന്നു. ആമിര്‍ ഖാന്‍ ചിത്രം തലാഷ്, ഫുക്രി എന്നിവയാണ് കെ.യു മോഹനന്‍ അവസാനമായി ചെയ്ത ചിത്രങ്ങള്‍.
ആക്ഷന്‍ സിനിമകളോട് പ്രത്യേക താല്‍പര്യമുള്ള മോഹനന്‍ പുതിയ ചിത്രത്തില്‍ മറ്റൊരു പരീക്ഷണം തന്നെയായിരിക്കും നടത്തുക. ഗുജറാത്തി സ്റ്റൈല്‍ വേഷത്തില്‍ കട്ടിത്താടിയിലാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി എത്തും.