കോടതിവിധിയിൽ സൽമാന്റെ പ്രതികരണം

FILES-INDIA-ENTERTAINMENT-CINEMA-BOLLYWOOD-CRIME

തന്നെ പിന്തുണച്ചവർക്ക് നന്ദി പറയുന്നുവെന്ന് സൂപ്പർതാരം സൽമാൻ. അനധികൃതമായി തോക്ക് കൈവശംവച്ച കേസിൽ സൽമാൻ ഖാനെ കോടതി വെറുതെവിട്ടിരുന്നു. രാജസ്ഥാനിലെ ജോധ്പൂർ കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഫെയ്സ്ബുക്കിലൂടെയാണ് ആരാധകർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് സൽമാൻ എത്തിയത്. സംഭവം നടന്ന് പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് വിധി പ്രസ്താവം. കോടതിയുടെ നിർദേശ പ്രകാരം സൽമാൻ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് അനുബന്ധമായാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് സൽമാനെതിരെ പൊലീസ് കേസെടുത്തത്. ലൈസൻസ് കാലാവധി കഴിഞ്ഞ തോക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാനെ രാജസ്ഥാൻ ഹൈക്കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. കീഴ്കോടതി ശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീൽ പരിഗണിച്ച ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.