ഇന്ത്യയിലെ സൂപ്പര്‍താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്ന വരവേൽപ്പുമായാണ് ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ ഇന്ത്യയിൽ റിലീസിനെത്തിയത്. ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും അവഞ്ചേർസ് ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്.
കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ടുകൾ നിറഞ്ഞ ചിത്രത്തിലെ ഗംഭീര രംഗങ്ങളിലൊന്നായിരുന്നു ഹള്‍ക്കും വില്ലനായ താനോസും തമ്മിലുളള പോര്. ചിത്രത്തിൽ ആകെ ഹൾക്കിനെ അങ്ങനെ കാണാനാകുന്നതും ഈ ഒരു രംഗത്തിൽ മാത്രം. ഇപ്പോഴിതാ ഈ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.